മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങളേയും അണിനിരത്തിക്കൊണ്ട് അമ്മയുടെ ബാനറില്‍ നടന്‍ ദിലീപ് നിര്‍മ്മിക്കുന്ന ചിത്രമാണ് ട്വന്‍ടി ട്വന്‍ടി, മോഹന്‍ലാല്‍,മമ്മൂട്ടി,സുരേഷ്ഗോപി,ദിലീപ്,തുടങി മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങളുംഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്രേകതയും ഈ ചിത്രത്തിനുണ്ട്.പല ഷെഡ്യൂളുകളായി പുരോഗമിക്കുന്ന ഈ ചിത്രംവിഷുവിന് പ്രദര്‍ശനത്തിന് എത്തും എന്നു പ്രതീക്ഷിക്കാം.
Thursday, January 31, 2008
പാര്‍ഥന്‍ കണ്ട പരലോകം പുരോഗമിക്കുന്നു
ജയറാമും മുകേഷും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏടവും പുതിയ ചിത്രമാണ് പാര്‍ഥന്‍ കണ്ട പരലോകംഅനില്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.രാജന്‍ കരിയത്ത് ആണ് ഈ ചിത്രത്തിന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.ഇവരെ കൂടാതെ മലയാളത്തിലെ പ്രമുഖ ഹാസ്യതാരങളായ ജഗതി,കലാഭവന്‍ മണി,കോട്ടയം നസ്സീര്‍, സലിം കുമാര്‍,തുടങിയവരും അണിനിരക്കുന്നു.വളരെ നാളത്തെ ഇടവളക്കുശേഷം ജയറാമും മുകേഷും ഒന്നിക്കുന്നു എന്ന ഒരു പ്രത്രേകതയും ഈ ചിത്രത്തിന് ഉന്‍ട്. സ്ക്രീന്‍ സിനി എന്‍ടെയ്നറിന്‍ടെ ബാനറില്‍ കെ. ബി മധു ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിഷുവിന് ചിത്രം തീയേടറുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം
Wednesday, January 30, 2008
കഥപറയുംബോള്‍ തമിഴിലേക്കും തെലുഗിലേക്കും
മലയാളക്കരയില്‍ പ്രേക്ഷകര്‍ നിറഞ മനസ്സോടെ സ്വീകരിച്ച ചിത്രം കഥപറയുംബോള്‍ തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ് .കുചേലന്‍ എന്നുപേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ശ്രീനിയുടെ വേഷംചെയ്യുന്നത് നമുക്കേവര്‍ക്കും സുപരിചിതനായ പശുപതിയാണ്.മമ്മൂക്കയുടെ വേഷം ചെയ്യുന്നത് ത്മിഴിലെ സൂപ്പര്‍ സ്ടാര്‍ രജനികാന്ത് ആണ്,കൂടാതെ ഈ ചിത്രം തെലുഗിലും റീമേക്ക് ചെയ്യപ്പെടുകയാണ്.ഇതേ ടീം തന്നെയാവും അവിടേയും.
Friday, January 18, 2008
തീയേടറുകളില്‍ സ്വാദിഷ്ടമായ ദക്ഷിണേന്ത്യന്‍ വിഭവങള്‍ ഒരുക്കി പിരമിഡ് സായ്മിറ സിനിമശാലകള്‍ വ്യത്യസ്തമാകുന്നു.
തീയേടറുകളില്‍ സ്വാദിഷ്ടമായ ദക്ഷിണേന്ത്യന്‍ വിഭവങള്‍ ഒരുക്കി പിരമിഡ് സായ്മിറ സിനിമശാലകള്‍ വ്യത്യസ്തമാകുന്നു.തിയേടറുകളില്‍ വിനോദം തേടിയെത്തുന്നവര്‍ക്ക് സ്വാദിഷ്ടമായ ദക്ഷിണേന്ത്യന്‍ വിഭവങള്‍ നല്‍കുന്നതിനായി പിരമിഡ് സായ്മിറ സിനിമശാലകള്‍ കേന്ദ്രീകരിച്ച് റെസ്സടോറന്‍ട് തുറക്കുന്നു. ദക്ഷിണേന്ത്യന്‍ വിഭവങളുമായി ബ്രാമിണ്‍സ് കിച്ചന്‍ റെസ്സടോറന്‍ട് പാലക്കാട്-പ്രിയ,പ്രിയദര്‍ശിനി,പ്രിയതമതുടങിയ എയര്‍ കണ്ടിഷന്‍ഡ് തിയേടറുകളില്‍ തുറന്നുകഴിഞു.കുടുംബവുമൊത്ത്തിയേടറുകളില്‍ എത്തുന്നവര്‍ക്ക് ഒരു നവ്യാനുഭവം പകര്‍ന്നു നല്‍കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ് യമിടുന്നത് എന്ന് പിരമിഡ് അറിയിച്ചു.
Tuesday, January 15, 2008
കോളേജ് കുമാരനായി മോഹന്‍ലാല്‍
മോഹന്‍ലാലിനെ നായകനാക്കി തുളസിദാസ് സംവിധാനം ചെയ്യുന്ന ഏടവും പുതിയ ചിത്രമാണ് കോളേജ് കുമാരന്‍ സുരേഷ് പടുവാള്‍ കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നു.ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ സിദ്ദിക്ക് , ബാലചന്ദ്രമേനോന്‍ , സായ് കുമാര്‍ , സലീം കുമാര്‍ , സുരാജ് , തുടങിമലയാള സിനിമയിലെ പ്രമുഖര്‍അണിനിരക്കുന്നു. വിമലാ രാമന്‍ ആണ് ഈ ചിത്രത്തിലെ നായിക. ഓസേപ്പച്ചന്‍ ആണ് ഈ ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്.ബെന്‍സി മാര്‍ട്ടിന്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പുതുമുഖങളുടെ സൈക്കിള്‍
പുതുമുഖങളായ വിനീത് ശ്രിനിവാസന്, വിനൂമോഹന്, നിവേദ്യം ഫെയിം ഭാമ ,കാതല് ഫെയിം സന്ധ്യ,തുടങിയവരെഅണിനിരത്തിക്കൊട് ജോണിആനണി സംവിധാനം ചെയ്യുന്ന ചിത്രമാണ് "സെക്കിള്" ക്ലാസ്മേറ്റ് എന്ന സൂപ്പര്‍ ഹിറ്റുകശക്ക്ശേഷം ജെയിംസ് ആല്‍ബേര്‍ട്ട് ആണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്.യുവതലമുറ അവരുടെ സ്വപ്നങശ് യാഥാര്ഥ്യമാക്കുവാന്‍ വെന്ടി എന്തെല്ലാം കഷ്ടതകശ് സഹിക്കേന്ടി വരുന്നു എന്ന് ജോണിആനണി ഈ ചിത്രത്തിലൂടെ പ്രക്ഷകരുടെ മുന്‍പില്‍ എത്തിക്കുന്നു. മാര്‍ച്ച് മാസം ഈ സിനിമ തീയറ്റര്‍കളില്‍ എത്തും
രഞിപണിക്കരുടെ മമ്മൂട്ടി ചിത്രം രവുദ്രം
കല്‍ക്കത്ത വിശേഷങളുമായി ബ്ലസിയും കൂട്ടരും
ഈ വര്ഷത്തെ ബ്ലസി ചിത്രമായ കല്‍ക്കത്ത ന്യുസ് മലയാള സിനിമ ചരിത്രത്തീല്‍ ആദ്യമായി ഏറ്റവും ചിലവേറിയ ചിത്രം എന്ന ബഹുമതി ഇതിനൊടകം നേടിക്കഴിഞു.കല്‍ക്കത്തയില് ന്യുസ് റീപ്പോര്ട്ടരായി ജൊലി ചെയ്യുന്ന ഒരു മലയാളീയുവാവായ ദിലീപിന് ഏഷ്യയിലെ ഏറ്റവും വലിയ വേശിയ തെരുവായ സൊനാകൊച്ചിയിലേക്ക് എത്തപ്പെടുന്ന ഒരു മലയാളീപ്പെണ്കുട്ടിയെ സാഹചര്യവശാല് രക്ഷിക്കേണ്ടി വെരുന്ന ഒരു കഥാപാത്രമാണ്.മീരാജാസ്മിനാണ് ഈ മലയാളിപ്പെണ്കുട്ടിയെ അവതരിപ്പിക്കുന്നത്.ഇന്ദ്രജിത്തും ചിത്രത്തില്‍ മറ്റോരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കല്‍ക്കത്തയിലും കൊച്ചീയിലുമായി ഷൂട്ടിങ് പുരൊഗമിക്കുന്ന ഈ ചിത്രം ജനുവരി അവസാനം തീയടറുകളില്‍ എത്തുന്നു.
കഥപറയുബോള്‍ മുന്നേറുന്നു.
ശ്രീനിവാസന്‍ രചനയും എം മോഹന്‍ സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് "കഥപറയുബോള്‍ "
ശ്രീനിവാസനോടൊപ്പം മമ്മൂട്ടിയും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഒരു ബാര്‍ബറുടെ വേഷത്തില്‍ ശ്രീനിയും ഒരു ഫിലിം ആക്ട് റുടെ വേഷത്തില്‍ മമ്മൂട്ടിയും എത്തുന്നു.
ക്രിസ്തുമസിനു തീയേടറുകളില്‍ എത്തിയ ഈ ചിത്രം ഇപ്പോഴും നിറഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.

Monday, January 14, 2008
Thursday, January 10, 2008
മനസ്സിനൊപ്പം മിഥുന്‍ മാധവന്‍
(കര്ടെസീ:വെബ് ദുനിയാ)
വര്‍ഷങ്ങള്‍ക്ക് ശേഷം സിബി മലയില്‍-മോഹന്‍ ലാല്‍ ടീം ഒന്നിച്ചപ്പോള്‍ പ്രേഷകര്‍ പ്രതീക്ഷിച്ചത് ലഭിച്ചു- ഒരുനല്ല ചിത്രം! കുടുംബ സദസ്സുകളുടെ അംഗീകാരം നേടി ഫ്ലാഷ് മുന്നോട്ട് യാത്ര തുടരുന്നു.
പരസ്യങ്ങളിലും മാധ്യമ പ്രചാരണ തന്ത്രങ്ങളിലും നിറഞ്ഞത്രയും മഹത്വം ഇല്ല എങ്കിലും ഫ്ലാഷിന് അതിന്‍റേതായ തിരയിളക്കം സൃഷ്ടിക്കാനായി. ഒരേ സമയം സൈക്കോ ത്രില്ലറെന്നും ക്രൈം ത്രില്ലറെന്നും വിശേഷിപ്പിക്കാവുന്ന ഫ്ലാഷ് പ്രേക്ഷകരെ ബോറടിപ്പിക്കില്ല. നല്ലൊരു കഥയും അതിനുപരി നല്ലൊരു തിരക്കഥയും മലയാളത്തിന് സമ്മാനിച്ചതില്‍ മാധ്യമ പ്രവര്‍ത്തകനായ ഭാസുര ചന്ദ്രന് അഭിമാനിക്കാം.
ധ്വനി (പാര്‍വതി) ജനിച്ചതും വളര്‍ന്നതുമെല്ലാം ചൈന്നൈ എന്ന മഹാ നഗരത്തിലായിരുന്നു. ഇപ്പോള്‍ അവള്‍ പഠിക്കുന്നത് കേരളത്തിലെ ഒരു എഞ്ചിനയറിംഗ് കോളജിലാണ്. താമസിക്കുന്നത് കുടുംബ വീടായ കളരിത്തൊടി തറവാട്ടിലാണ്. അപ്പൂപ്പനും (മണിവര്‍ണ്ണന്‍) അമ്മാവന്‍മാരും അമ്മാവിമാരും താമസിക്കുന്ന കുടുംബത്തില്‍. അവളുടെ അച്ഛന്‍ ശേഖരന്‍ (സായ്‌കുമാര്‍) ചെന്നൈയിലെ വ്യവസായ പ്രമുഖനാണ്. എന്തിനാണ് ഇദ്ദേഹം മകളെ കുടുംബ വീട്ടില്‍ ആക്കിയത്?
അമ്മാവന്‍റെ മകള്‍ വീണയും ഡ്രൈവര്‍ ബാലുവുമായി അരുതാത്ത എന്തോ ബന്ധമുണ്ടെന്ന് ധ്വനി മനസ്സിലാക്കുന്നു. ഇതിനെ ചോദ്യം ചെയ്ത ധ്വനി ദേഷ്യത്തില്‍ വീണയെ അടിക്കുക്ക പോലും ചെയ്തു. ബാലുവും വീണയും തമ്മില്‍ പ്രണയത്തിലാണെന്ന് വെളിപ്പെട്ടത് ബാലുവിനെ പിരിച്ചു വിടുന്നതില്‍ കലാശിക്കുന്നു. ഈ പ്രശ്നത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ധ്വനിയോട് ദ്വേഷ്യം തോന്നുന്നു എങ്കിലും അപ്പൂപ്പന്‍ അവളുടെ കൂടെത്തന്നെയായിരുന്നു.
എന്നാല്‍ പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍ അമ്പരിപ്പിക്കുന്നവയായിരുന്നു. ധ്വനിയുടെ സ്വഭാവത്തില്‍ ആകെപ്പാടെ ഒരു മാറ്റം! അവള്‍ക്ക് എത്ര കഴുകിയാലും കൈകള്‍ വൃത്തിയായില്ല എന്ന ഒരു തോന്നല്‍. കൈയ്യിലെ രക്തക്കറ മാറില്ല എന്ന ഒരു ആത്മഗതവും! യോഗ്യതയ്ക്ക് അനുസൃതമല്ലാത്ത ജോലിക്ക് അപേക്ഷ നല്‍കുകയും അവളുടെ രീതിയായി.ഈ അവസരത്തിലാണ് അവളെ സ്നേഹിക്കുന്ന അവളുടെ കസിന്‍, പ്രിയന്‍റെ രംഗ പ്രവേശം. പ്രിയന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് ധ്വനി ‘ഇന്‍ഫിനിറ്റി വിഷ്വല്‍ മാജിക്ക്’ ല്‍ അപേക്ഷ നല്‍കിയത്. അവിടെ ജോലിക്കെത്തിയ ധ്വനി, സിഇഒ മിഥുന്‍ മാധവനെ(ലാല്‍) പരിചയപ്പെടുന്നു. മനോരോഗ വിദഗ്ധന്‍, കളരിപ്പയറ്റില്‍ അഗ്രഗണ്യന്‍, ഐടി വിദഗ്ധന്‍ അങ്ങനെ പലതുമായ മിഥുന്‍ മാധവനുമായി ധ്വനി കണ്ടുമുട്ടുന്നതോടെ കഥയ്ക്ക് പുതിയൊരു തിരിവുണ്ടാവുകയാണ്.
അനായാസ അഭിനയം എന്തെന്ന് മിഥുന്‍ മാധവനിലൂടെ കാണിച്ചു തരാന്‍ മോഹന്‍ ലാലിന് കഴിഞ്ഞു. കഥാപാത്രത്തെ അങ്ങേയറ്റം നന്നാക്കാന്‍ ലാലിനായി. നോട്ട് ബുക്കിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പാര്‍വതിയും കഥാപാത്രത്തോട് നീതി പുലര്‍ത്തി.
തമിഴ് നടനായ പൊന്‍വര്‍ണ്ണന്‍ ധ്വനിയുടെ മുത്തച്ഛന്‍റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു. മിഥുന്‍ മാധവന്‍റെ വലം കൈയ്യായ ഐഡിയ ശശിയുടെ റോള്‍ ജഗതി സ്വാഭാവികതയോടെ കൈകാര്യം ചെയ്തു. എന്നാല്‍, ഈ കഥാപാത്രത്തെ കുറച്ചു ഭാഗത്തായി ഒതുക്കി എന്ന വിമര്‍ശനം ഉയര്‍ന്നേക്കാം.
പ്രിയനായി ഇന്ദ്രജിത്തും ധ്വനിയുടെ അമ്മാവന്‍മാരായി പി ശ്രീകുമാര്‍, ജഗദ്ദീഷ്, സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജേക്കബ് ചാണ്ടിയായി രംഗത്ത് എത്തുന്നത് സിദ്ധിഖാണ്.
സാജന്‍ കളത്തിലാണ് ഛായാഗ്രഹണം. പാട്ടുകള്‍ ആകര്‍ഷണീയമെന്ന് പറയാനാവില്ല. എന്നാല്‍, പുതുമ ഒന്നും നല്‍കാനില്ല എങ്കിലും നല്ലരീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു ത്രില്ലര്‍ തന്നെയാണ് ഫ്ലാഷ്.

Friday, January 4, 2008
Wednesday, January 2, 2008
Subscribe to:
Posts (Atom)