Saturday, December 29, 2007

ഹല്ലാ ബോല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു.


അജയ് ദേവഗന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് "ഹല്ലാ ബോല്‍" വിദ്യാ ബാലന്‍ , കരീന കപൂര്‍ എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ പങ്ഗജ് കപൂര്‍ , റൂബി ഭാട്ടിയ എന്നിവര്‍ അഭിനയിക്കുന്നു, സംവിധാനം രാജ് കുമാര്‍ സന്തോഷി , നിര്‍മ്മാണം സുരേഷ് ശര്‍മ്മ. പിരമിഡ് സായിമിറ ചിത്രം തീയറ്ററുകളില്‍എത്തിക്കുന്നു.

ഹനുമാന് രിടര്ന്സ് ഗ്യാലരീ






"ബില്ല"കേരളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടുന്നു.


വിഷ്ണുവര്‍ധന്‍ സംവിധാനവും സുരേഷ് ബലാജി നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന അജിത് ചിത്രമയ "ബില്ല"കേരളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടുന്നു.നയന്‍ താരയും നമിതയും ഈ ചിത്രത്തില്‍ അജിത്തിന്‍ നായികമാരായി എത്തുന്നു.ഇവരെ കൂടാതെ പ്രഭു, പ്രകാശ് രാജ് , തുടങിയവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.സംഗീതം യുവന്‍‍ ശന്‍ഗര്‍ രാജ.




Friday, December 28, 2007

മ‌മ്മൂട്ടിയുടെ രവുദ്രം


രഞിപണിക്കര്‍ സംവിധാനം ചെയ്യുന്ന മ‌മ്മൂട്ടി ചിത്രമാണ് രവുദ്രം , ഈ ചിത്രത്തില്‍ മ‌മ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്നു.മ‌മ്മൂട്ടിയെ കൂടാതെ മ‌ജഞു,രാജന്‍ പി ദേവ്, ലാലു അലക്സ്,തുടങി നിര‌വ‌ധി താര‌ങ‌ശ് അണിനിര‌ക്കുന്നു.മാരിക്കാര്‍ ഫിലിംസ് ചിത്രം തീയ‌റ്ററുകളില്‍ എത്തിക്കുന്നു.

ജോണിആനണിയുടെ സെക്കി‍ള്


പുതുമുഖങളായ‌ വിനീത് ശ്രിനിവാസ‌ന്, വിനൂമോഹ‌ന്, നിവേദ്യം ഫെയിം ഭാമ‌ ,കാതല് ഫെയിം സ‌ന്ധ്യ,തുടങിയ‌വ‌രെഅണിനിര‌ത്തിക്കൊട് ജോണിആനണി സംവിധാനം ചെയ്യുന്ന ചിത്രമാണ് "സെക്കിള്" ക്ലാസ്മേറ്റ് എന്ന‌ സൂപ്പര്‍ ഹിറ്റുക‌ശക്ക്ശേഷം ജെയിംസ് ആല്‍ബേര്‍ട്ട് ആണ് ഈ ചിത്രത്തിന് തിര‌ക്കഥ എഴുതുന്നത്.യുവ‌തലമുറ അവരുടെ സ്വപ്ന‌ങശ് യാഥാര്ഥ്യമാക്കുവാന്‍ വെന്ടി എന്തെല്ലാം ക‌ഷ്ടതക‌ശ് സ‌ഹിക്കേന്ടി വ‌രുന്നു എന്ന് ജോണിആനണി ഈ ചിത്രത്തിലൂടെ പ്രക്ഷകരുടെ മുന്‍പില്‍ എത്തിക്കുന്നു. മാര്‍ച്ച് മാസം ഈ സിനിമ‌ തീയ‌റ്റര്‍കളില്‍ എത്തും

കല്‍ക്കത്ത വിശേഷങ‌ളുമായി ബ്ലസിയും കൂട്ടരും


ഈ വര്ഷത്തെ ബ്ലസി ചിത്രമായ കല്‍ക്കത്ത ന്യുസ് മലയാള സിനിമ ച‌രിത്രത്തീല്‍ ആദ്യമായി ഏറ്റവും ചിലവേറിയ ചിത്രം എന്ന‌ ബ‌ഹുമ‌തി ഇതിനൊടകം നേടിക്കഴിഞു.കല്‍ക്കത്തയില് ന്യുസ് റീപ്പോര്ട്ടരായി ജൊലി ചെയ്യുന്ന ഒരു മ‌ല‌യാളീയുവാവായ ദിലീപിന് ഏഷ്യയിലെ ഏറ്റവും വ‌ലിയ വേശിയ‌ തെരുവായ സൊനാകൊച്ചിയിലേക്ക് എത്തപ്പെടുന്ന ഒരു മ‌ല‌യാളീപ്പെണ്കുട്ടിയെ സാഹചര്യവശാല് രക്ഷിക്കേണ്ടി വെരുന്ന ഒരു ക‌ഥാപാത്രമാണ്.മീരാജാസ്മിനാണ് ഈ മ‌ല‌യാളിപ്പെണ്കുട്ടിയെ അവ‌ത‌രിപ്പിക്കുന്നത്.ഇന്ദ്രജിത്തും ചിത്രത്തില്‍ മറ്റോരു പ്രധാന‌ ക‌ഥാപാത്രത്തെ അവ‌തരിപ്പിക്കുന്നു.കല്‍ക്കത്തയിലും കൊച്ചീയിലുമായി ഷൂട്ടിങ് പുരൊഗമിക്കുന്ന ഈ ചിത്രം ജനുവ‌രിയില്‍ പ്രദര്‍ശനത്തിനു എത്തുമെന്ന് പ്രതീക്ഷിക്കാം.

ഷാരൂഖ് ഹൃതിക്കിനു വില്ലന്‍


(കര്ടെസീ: വെബ് ദുനിയാ)

ഒട്ടേറെ പ്രമുഖ നടന്‍മാര്‍ വില്ലന്‍‌മാരായിട്ടുണ്ടെങ്കിലും ഷാരൂഖ് വില്ലനാകുന്നു എന്നത് ബോളീവുഡിനെ ഞെട്ടിക്കും. തീര്‍ച്ച. വേഷത്തിന്‍റെ പ്രാധാന്യം മറ്റാരേക്കാളും നന്നായി മനസ്സിലാക്കുന്ന ഷാരൂഖ് അമാനുഷിക പരിവേഷമുള്ള പക്കാ ദുഷ്ടന്‍ കഥാപാത്രത്തിലാണ് എത്തുന്നത്. അതും ഹൃതിക്ക് റോഷന് എതിരെ സൂപ്പര്‍ ഹിറ്റായ ക്രിഷില്‍. ഷാരൂഖിന്‍റെ വില്ലന്‍ വേഷമെന്ന വാര്‍ത്ത ഇഷടപെട്ടാലും ഇല്ലെങ്കിലും സംഗതി സത്യമാണ്. സൂപ്പര്‍മാന്‍ ചിത്രങ്ങള്‍ക്കുള്ള ബോളിവുഡിന്‍റെ മറുപടിയെന്ന് വാഴ്ത്തപ്പെട്ട ‘ക്രിഷ്’ ന്‍റെ രണ്ടാം ഭാഗത്തിലാണ് ഷാരൂഖ് വില്ലന്‍ വേഷം കയ്യാളുക. കൂടുതല്‍ വിവരം പുറത്തു വന്നിട്ടില്ലെങ്കിലും കിംഗ്ഖാന്‍ സമ്മതം മൂളിയിരിക്കുകയാണ് എന്നാണ് കേള്‍ക്കുന്നത്. നെഗറ്റീവ് വേഷങ്ങള്‍ എപ്പോഴും മനോഹരമാക്കുന്ന ഷാരുഖിന് ഈ വേഷത്തെ കുറിച്ച് കേട്ടപ്പോള്‍ തന്നെ ആവേശമിളകിയത്രേ. അല്ലെങ്കിലും ബാസിഗര്‍, ഡര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണെല്ലോ ഷാരുഖ് ബോളിവുഡിന്‍റെ പ്രീയതാരമായത്. ഷാരുഖും ഹൃതിക്കും ഇത് രണ്ടാം തവണയാണ് ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത്.കരണ്‍ ജോഹറിന്‍റെ കഭീ ഖുഷി കഭി ഗം എന്ന ചിത്രത്തില്ലായിരുന്നു ഇരുവരും ആദ്യം ഒന്നിച്ച് അഭിനയിച്ചത്. സിനിമയുടെ സംവിധായകനിലും മാറ്റമുണ്ട്. ഹൃതിക്റോഷനെ സൂപ്പര്‍ നായകനാക്കി ആദ്യ ക്രിഷ് അവതരിപ്പിച്ചത് അച്ഛന്‍ രാകേഷ റോഷനാണെങ്കില്‍ പുതിയ ക്രിഷിന്‍റെ സംവിധായകന്‍ രാകേഷ് ഓം പ്രകാശ് മെഹ്‌റയാണ്. ഹോളിവുഡിനെ അനുകരിക്കാനുള്ള പ്രവണതയില്‍ നായകനടന്‍‌മാര്‍ വില്ലന്‍‌മാരാകുന്ന ഹോളീവുഡിലെ രീതി ആവര്‍ത്തിക്കാനാണ് ബോളീവുഡിന്രെയും ശ്രമം. നെഗറ്റീവ് വേഷം കെട്ടിയ പ്രമുഖരില്‍ അമിതാഭ് ബച്ചന്‍, ഹൃതിക്ക് റോഷന്‍. സുനില്‍ ഷെട്ടി, ജോണ്‍ ഏബ്രഹാം, നസറുദ്ദീന്‍ ഷാ, ജാക്കി ഷെറോഫ് അങ്ങനെയൊരു നീണ്ട നിര തന്നെയുണ്ട്. മുമ്പ് ഷാരൂഖ് നായകനായ ഫറാഖാന്‍റെ ആദ്യ ചിത്രം ‘മേ ഹൂ നാ’യില്‍ വില്ലന്‍ വേഷം ചെയ്തത് സുനില്‍ ഷെട്ടിയായിരുന്നു. അതു പോലെ ഓം ശാന്തി ഓമില്‍ അര്‍ജുന്‍ റാം പാലും. ധൂം ഒന്നില്‍ ജോണും രണ്ടില്‍ ഹൃതിക്കും വില്ലന്‍ വേഷം ചെയ്തിരുന്നു. അമിതാഭിനെ വില്ലനാക്കിയത് ആഗിലൂടെ രാം ഗോപാല്‍ വര്‍മ്മയായിരുന്നു. മണിരത്‌നത്തിന്‍റെ യുവയില്‍ അഭിഷേകും വില്ലന്‍ വേഷത്തിലെത്തി.

Thursday, December 27, 2007

മോഹന്‍ലാല്‍ അമ്പതുകാരനായ മാന്ത്രികനാകുന്നു


(ക‌ര്ടെസീ: വ‌ന് ഇംഡിയാ)
മോഹന്‍ലാല്‍ അമ്പതുകാരനായ മാന്ത്രികനായി വേഷമിടുന്നു. കരിമ്പില്‍ ഫിലിംസ്‌ നിര്‍മ്മിക്കുന്ന 'സ്വപ്‌നമാലിക'യെന്ന ചിത്രത്തിലാണ്‌ മോഹന്‍ലാല്‍ മാന്ത്രികന്റെ വേഷമണിയുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിനും പ്രധാനറോളുണ്ട്‌. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അമ്പതുകാരനായ അലോഷ്യസ്‌ എന്ന മാന്ത്രികന്റെയടുത്ത്‌ മാജിക്‌ പടിയ്‌ക്കാനെത്തുന്ന ജോണ്‍ എന്ന യുവാവിന്റെ വേഷമാണ്‌ പൃഥ്വിരാജ്‌ കൈകാര്യം ചെയ്യുന്നത്‌. മാജിക്‌ പരിപാടികളില്‍ ലാലിന്റെ അലോഷ്യസിന്റെ അസിസ്‌റ്റന്റായി മീരാ ജാസ്‌മിനും രംഗത്തെത്തുന്നുണ്ട്. ചിത്രത്തിന്റെ പൂജ വിസ്‌മയ ഫിലിം സ്റ്റുഡിയോയില്‍ കഴിഞ്ഞയാഴ്‌ച നടന്നു. ഇതാദ്യമായാണ്‌ മോഹന്‍ലാല്‍ ഒരു മാന്ത്രികന്റെ വേഷം അവതരിപ്പിക്കുന്നത്‌. ഈയിടെ പുറത്തിറങ്ങിയ ഫ്‌ലാഷ്‌ എന്ന ചിത്രത്തിലെ ഏതാനും രംഗങ്ങള്‍ക്കായി ലാല്‍ ചെറിയ തോതില്‍ മാജിക്‌ പഠിച്ചിരുന്നു. ഒരു മാന്ത്രികന്റെ ജീവിതത്തിന്റെ വ്യത്യസ്ഥ അവസ്ഥകളെയാണ്‌ ചിത്രം പ്രതിഫലിപ്പിക്കുന്നത്‌. ബി ഉണ്ണികൃഷ്‌ണനാണ്‌ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്‌. തീര്‍ത്തും വ്യത്യസ്ഥമായ ഈ റോളില്‍ തനിക്കും ഏറെ പ്രതീക്ഷയുണ്ടെന്ന്‌ ലാല്‍ പറഞ്ഞു. 2008ലെ വിഷുക്കാലത്ത്‌ തിയേറ്ററുകളിലെത്തുന്ന വിധത്തിലാണ്‌ ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുന്നത്‌.

Wednesday, December 26, 2007

ശ്രീനി വീണ്ടും കഥ പറയുമ്പോള്‍


(ക‌ര്ടെസീ:വ‌ന് ഇംഡിയാ)
തനിക്കേറെയിഷ്ടപ്പെട്ട ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് മാറി നിന്നുകൊണ്ടാണ് ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ഉദയനാണ് താരം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയത്. എന്നാല്‍ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ ശ്രീനി ഏറ്റവും മനോഹരമായി സാമൂഹ്യവിമര്‍ശനം നടത്താന്‍ ഉപയോഗിച്ചിട്ടുള്ള ഭൂമികയിലേക്ക് തിരിച്ചുപോവുകയാണ്. വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷമാണ് ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു ശ്രീനി ചിത്രം പ്രേക്ഷകര്‍ കാണുന്നത്. മലയാളത്തില്‍ ശ്രീനിവാസന്‍ കൊണ്ടുവന്നതും പിന്നീട് ചിലര്‍ വിജയകരമായും വികലമായുമൊക്കെ അനുകരിച്ച ഗ്രാമീണതയുടെ കാരിക്കേച്ചറുകളിലൂടെ കഥ പറയുന്ന ശൈലി കഥ പറയുമ്പോഴില്‍ വീണ്ടും കാണാം. ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡവും ഉദയനാണ് താരവും പോലുള്ള ചിത്രങ്ങളില്‍ നിന്ന് ബഹുദൂരം മാറി തന്റെ പഴയ ആഖ്യാനരീതിയിലേക്ക് ശ്രീനിവാസന്‍ തിരിച്ചുപോയിരിക്കുകയാണ്. മുന്‍ ചിത്രങ്ങളിലേതു പോലെ വളരെ ഹൃദ്യമായി ഈ ആഖ്യാനരീതി ഉപയോഗിക്കാനും ശ്രീനിവാസനു സാധിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തിലും ജീവിതവീക്ഷണത്തിലും വന്ന മാറ്റങ്ങളെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു എഴുത്തുകാരന്റെ സാന്നിധ്യം ഈ ചിത്രത്തിലുടനീളമുണ്ട്. ശ്രീനിവാസന്റെ ഭാര്യാസഹോദരന്‍ കൂടിയായ എം. മോഹനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥ പറയുമ്പോള്‍. ശ്രീനിയുടെ തിരക്കഥയില്‍ ഇഴയടുപ്പമുള്ള ഒരു ചിത്രമൊരുക്കാന്‍ മോഹനന് സാധിച്ചിട്ടുണ്ട്.

Tuesday, December 25, 2007

മല്ലിക രാഷ്ട്രീയത്തില്‍?

(ക‌ര്ടെസീ:വെബ് ദുനിയാ)
പ്രേക്ഷകരെ എരിപൊരി കൊള്ളിക്കുന്ന രീതിയില്‍ അഭിനയം കാഴ്ച വയ്ക്കുന്ന ബോളിവുഡ് ഹോട്ടസ്റ്റ് മല്ലികാ ഷെരാവത്ത് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നോ! മല്ലിക അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കുന്ദന്‍ ഷായുടെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യും. കുന്ദന്‍ ഷായുടെ ചിത്രത്തില്‍ പ്രധാന വേഷം ലഭിച്ചതില്‍ മല്ലിക അതീവ സന്തോഷവതിയാണത്രേ! തിരക്കഥയും റോളും മല്ലികയ്ക്ക് വളരെയധികം ഇഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. സത്താറ എന്ന കൊച്ചു ടൌണില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ ആണ് മല്ലിക അവതരിപ്പിക്കുക. വേശ്യാവൃത്തിയില്‍ നിന്ന് മുഖ്യമന്ത്രി പദം വരെ എത്തുന്ന വ്യത്യസ്തയായ പെണ്‍കുട്ടിയെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറ്റുകയാണ് മല്ലികയുടെ ലക്‍ഷ്യം. സിനിമയിലെ മറ്റ് അഭിനേതാക്കളെ കുറിച്ച് വ്യക്തമായ ധാരണ ആയിട്ടില്ല. സിനിമ 2008 ആദ്യം തന്നെ തിയേറ്ററില്‍ എത്തിക്കാനാണ് ശ്രമമെന്നാണ് കുന്ദന്‍ഷായോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Monday, December 24, 2007

നായകനാര്, റോമയ്ക്ക് പരിഭ്രമം!


(ക‌ര്ടെസീ:വെബ് ദുനിയാ)
നോട്ട്‌ബുക്കിലൂടെയും ചോക്കളേറ്റിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ റോമയ്ക്ക് നായകന്‍‌മാരെ ഭയമാണ്! നായക കഥാപാത്രത്തിന് തന്നെക്കാള്‍ വളരെയധികം പൊക്കവും തടിമുണ്ടാവുന്നതിനെ കുറിച്ചാണത്രേ ഈ നടിക്ക് പരിഭ്രമം. നായകന് മുന്‍‌തൂക്കം ലഭിച്ചാല്‍ തന്നെ ആരും ശ്രദ്ധിക്കില്ല എന്നാണ് ഈ നടി ഭയപ്പെടുന്നത്.എന്നാല്‍, ഈ ഭീതി അസ്ഥാനത്ത് ആണെന്ന് റോമ തന്നെ തെളിയിക്കണമെന്നാണ് വിധി. സ്റ്റാര്‍ സിംഗര്‍ എന്ന സിനിമയില്‍ ഈ നായിക സുരേഷ്ഗോപിക്കൊപ്പമാണ് അഭിനയിക്കുന്നത്! സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ സെലിബ്രിറ്റിയായും റോമ എത്തിയിരുന്നു. ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഭാഗ്യം പരീക്ഷിക്കുന്ന ഗായികയുടെ റോളാണ് റോമയ്ക്ക്. റിലായിലിറ്റി ഷോയുടെ പിന്നില്‍ നടക്കുന്ന സംഭവങ്ങള്‍ ജനങ്ങളുടെ മുന്നില്‍ തുറന്നു കാട്ടുന്ന ചിത്രമായിരിക്കും ഇതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. വിജി തമ്പി സംവിധാനം ചെയ്യുന്ന സ്റ്റാര്‍സിംഗറില്‍ ഏഷ്യാനെറ്റ് സം‌പ്രേക്ഷണം ചെയ്യുന്ന ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്ത 50 ഓളം ഗായകര്‍ അഭിനയിക്കുന്നുണ്ട്. അഞ്ച് ഗാനരചയിതാക്കളും ആറ് സംഗീത സംവിധായകരും ഈ ചിത്രത്തിന്‍റെ ഭാഗമാവും.റോമയ്ക്ക് ഒപ്പം വസുന്ധര ദാസും പ്രധാന വേഷത്തില്‍ എത്തുന്ന സ്റ്റാര്‍ സിംഗര്‍ ഹില്‍ ടോപ്പ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സലിമാണ് നിര്‍മ്മിക്കുന്നത്. ബാബു പല്ലശ്ശേരിയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Saturday, December 22, 2007

അസിന്‍ തമിഴിനോടും ഗുഡ് ബൈ പറയുമോ?



(കര്ടെസീ: വന് ഇംഡിയാ)


തമിഴ് സിനിമയിലെ നമ്പര്‍ വണ്‍ നടി ചെന്നൈയിലെ താമസം മതിയാക്കി മുംബൈയിലെ പുതിയ വീട്ടില്‍ താമസം തുടങ്ങുമ്പോള്‍ അതിന്റെ അര്‍ത്ഥം എന്താണ്? ചെന്നൈയോട് ഗുഡ് ബൈ പറഞ്ഞ നടി തമിഴിനോടും ഗുഡ് ബൈ പറയാനൊരുങ്ങുകയാണോ? കാര്യങ്ങള്‍ കണ്ടിട്ട് അങ്ങനെയാണെന്നാണ് തോന്നുന്നത്. തമിഴിലെ ഒന്നാം നിര നടിയായ അസിന്‍ ചെന്നൈയിലെ ഹാരിംഗ് ടണ്‍ റോഡിലെ ഫ്ലാറ്റിലെ താമസം മതിയാക്കിയാണ് അന്തേരി ജൂഹൂ കോംപ്ലക്സിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. തമിഴിനോട് ഗുഡ് ബൈ പറഞ്ഞ് ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അസിന്റെ പദ്ധതിയെന്ന് പുതിയ സിനിമകള്‍ തിര‍ഞ്ഞെടുക്കുന്ന അവരുടെ രീതിയില്‍ നിന്ന് വ്യക്തമാണ്.അസിന്‍ നായികയായ ഒരു തമിഴ് ചിത്രം മാത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്- കമലഹാസന്റെ ദശാവതാരം. പൊങ്കലിന് റിലീസ് ചെയ്യാനിരിക്കുന്ന ദശാവതാരം പൂര്‍ത്തിയാക്കിയതിനു ശേഷം മറ്റൊരു തമിഴ് ചിത്രത്തിനും അസിന്‍ ഡേറ്റ് നല്‍കിയിട്ടില്ല. ദശാവതാരം പൂര്‍ത്തിയാക്കിയതോടെ അസിന്‍ മുംബൈയിലേക്ക് താമസം മാറ്റുകയും ചെയ്തു.അസിന്‍ നായികയായ ഗജിനിയുടെ ഹിന്ദി റീമേക്ക് റിലീസ് ചെയ്യാനിരിക്കുകയാണ്. അമീര്‍ഖാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഗജിനിയില്‍ അവതരിപ്പിച്ച വേഷം തന്നെയാണ് അസിന്. അമീര്‍ഖാന്റെ നായികയായി ബോളിവുഡില്‍ കാലൂന്നുന്നതോടെ അസിന്‍ പലതും സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു. ആദ്യ ഹിന്ദി ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ അസിന്‍ മുംബൈയിലേക്ക് താമസം മാറ്റിക്കഴിഞ്ഞു.

Friday, December 21, 2007

മമ്മൂട്ടിക്ക് നല്‍കാത്ത ഡേറ്റ് പുതുമുഖത്തിന്



(ക‌ര്ടെസീ: വ‌ന് ഇംഡിയാ)

സൂപ്പര്‍താര ചിത്രങ്ങളാണെങ്കില്‍ ചെറിയ കഥാപാത്രമാണെങ്കിലും സ്വീകരിക്കാന്‍ മുന്‍നിര നായികമാര്‍ മടിക്കാറില്ല. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ചിത്രങ്ങളില്‍ നായികാവേഷം കിട്ടിയാലേ അഭിനയിക്കൂവെന്ന ശാഠ്യം മുന്‍നിര നായികമാര്‍ പുലര്‍ത്താറില്ല. മമ്മൂട്ടി ചിത്രമായ സേതുരാമയ്യര്‍ സിബിഐയില്‍ താരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു കഥാപാത്രത്തെയാണ്. നാട്ടുരാജാവില്‍ നായികാവേഷമല്ലാതിരുന്നിട്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ നയന്‍താര തയ്യാറായി.
കാവ്യാ മാധവനും സൂപ്പര്‍താര ചിത്രങ്ങളിലേക്ക് ക്ഷണിച്ചാല്‍ നായികാവേഷം കിട്ടിയാലേ അഭിനയിക്കൂവെന്നൊരു നിബന്ധനയൊന്നും നേരത്തെ മുന്നോട്ടുവച്ചിരുന്നില്ല. മോഹന്‍ലാല്‍ ചിത്രമായ ഒന്നാമനിലും മമ്മൂട്ടി ചിത്രങ്ങളായ അപരിചിതനിലും രാക്ഷസരാജാവിലുമൊക്കെ കാവ്യ അഭിനയിച്ചത് സൂപ്പര്‍താരങ്ങളുടെ നായികയായല്ല. പക്ഷേ ഇപ്പോള്‍ സൂപ്പര്‍താര ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കാനൊന്നും കാവ്യ തയ്യാറല്ല. മമ്മൂട്ടിയുടെ നസ്രാണിയില്‍ കഥാഗതിയില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നിട്ടും നായികാവേഷമല്ലെന്ന പേരില്‍ ആ ചിത്രത്തില്‍ അഭിനയിക്കാനുള്ള ക്ഷണം കാവ്യ നിരസിച്ചു. നായികാവേഷമാണെങ്കില്‍ ആരുടെ നായികയാവാനും കാവ്യ തയ്യാറുമാണ്. മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്‍മാറിയ കാവ്യക്ക് ഒരു പുതുമുഖ ചിത്രത്തില്‍ അഭിനയിക്കാന്‍ യാതൊരു മടിയുമില്ല. നായികയെങ്കില്‍ ആര്‍ക്കൊപ്പവും അഭിനയിക്കാമെന്നതാണ് കാവ്യയുടെ നയം. കളഭമഴ എന്ന ചിത്രത്തില്‍ കാവ്യ അഭിനയിക്കുന്നത് പി.സുകുറാം എന്ന പുതുമുഖത്തിന്റെ നായികയായാണ്. സുകുറാം തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍.

Thursday, December 20, 2007

മൂന്നാം ചേട്ടന്‍ പമേലയെ കുഴയ്ക്കുന്നു!

(കര്ടെസീ: വന് ഇംഡിയാ)

മൂന്നാം ഭര്‍ത്താവ് റിക്ക് സോളമനില്‍ നിന്നും വിവാഹമോചനം നേടാനുളള തീരുമാനം പുനപരിശോധിക്കുകയാണ് നടി പമേല ആന്റേഴ്സണ്‍. വിവാഹം കഴിഞ്ഞ് രണ്ടാം മാസം വിവാഹമോചനത്തിന് അപേക്ഷ കൊടുത്ത പാമി ഇപ്പോള്‍ ചെറിയൊരു മനംമാറ്റത്തിലാണ്.
പരിഹരിക്കാനാവാത്ത അഭിപ്രായവ്യത്യാസങ്ങള്‍ എന്ന കാരണം പറഞ്ഞാണ് ഡിസംബര്‍ 14ന് പാമി വിവാഹമോചനം നേടി കോടതിയെ സമീപിച്ചത്. ഇപ്പോള്‍ തന്റെ വെബ് സൈറ്റിലെഴുതിയ ഒരു ലേഖനത്തിലാണ് പിരിയുന്ന കാര്യത്തില്‍ തങ്ങള്‍ പുനരാലോചന നടത്തുകയാണെന്ന് പമേല വെളിപ്പെടുത്തിയത്. ചീട്ടുകളി ക്ലബിലെ കടംവീട്ടാമെന്നേറ്റ ഒരാളുമായി താന്‍ കിടക്കറ പങ്കിട്ട കാര്യം റോക്ക് സോളമനുമായുളള വിവാഹത്തിനു മുമ്പ് പമേല തുറന്നു പറഞ്ഞിരുന്നു. ഇയാളുമായി താന്‍ യഥാര്‍ത്ഥ പ്രണയത്തിലാണെന്നാണ് അന്ന് ഇവര്‍ വെളിപ്പെടുത്തിയത്. ഇതേച്ചൊല്ലിയാണത്രേ റിക്ക് സോളമനുമായി അഭിപ്രായ വ്യത്യാസമുണ്ടായത്. രണ്ടാം ഭര്‍ത്താവ് കിഡ് റോക്കിനെ വെറും 115 ദിവസത്തിനുളളില്‍ ഡൈവോഴ്സ് ചെയ്ത ചരിത്രവുമുണ്ട് പമേലയ്ക്ക്. ആ കണക്ക് നോക്കുമ്പോള്‍ ഇത് പുതിയ റെക്കോര്‍ഡാണെന്നാണ് ഹോളിവുഡ് പറയുന്നത്. പമേലയെ പിരിയുന്ന കാര്യത്തില്‍ തനിക്ക് വീണ്ടു വിചാരമുണ്ടോ എന്ന കാര്യം പക്ഷേ, റിക്ക് സോളമന്‍ സ്ഥിരീകരിച്ചിട്ടില്ല.

Wednesday, December 19, 2007

ചിരിയുടെ വെടിക്കെട്ടുമായി റോമിയോ



(ക‌ര്ടെസീ: വ‌ന് ഇംഡിയാ)
ഈ വര്‍ഷത്ത രണ്ടു സൂപ്പര്‍ഹിറ്റുകളായ മായാവി, ഹലോ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതിയത് റാഫി മെക്കാര്‍ട്ടിനാണ്. അതില്‍ ഹലോ സംവിധാനം ചെയ്തതും ഈ ജോഡി തന്നെ. പ്രേക്ഷകരെ അടിപ്പെടുത്തുന്ന വിധത്തില്‍ നര്‍മം പതഞ്ഞുപൊന്തുന്ന രംഗങ്ങള്‍ ചേര്‍ത്തുവച്ച് ഹിറ്റുകളൊരുക്കാനുള്ള വിദ്യ തങ്ങള്‍ക്കു നേരത്തെ വശമുണ്ടെന്ന് റാഫി മെക്കാര്‍ട്ടിന്‍ തങ്ങളുടെ ചിത്രങ്ങളിലൂടെ തെളിയിച്ചിട്ടുള്ളതാണ്. അതു തന്നെയാണ് ഹലോയിലും റോമിയോയിലും കണ്ടത്. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതുകയോ തിരക്കഥയും സംവിധാനവും ഒരുമിച്ച നിര്‍വഹിക്കുകയോ ചെയ്ത ചിത്രങ്ങളില്‍ മിക്കതും ആദ്യന്തം പ്രേക്ഷകരെ രസിപ്പിക്കുന്ന 'നര്‍മലഹള'കളാണ്. നര്‍മം കൊണ്ടുള്ള ലഹളകള്‍ എന്നു വേണം ഈ ചിത്രങ്ങളെ വിശേഷിപ്പിക്കാന്‍. സിനിമയില്‍ കാണുന്നതെന്തിനും യുക്തി വേണമെന്ന നിര്‍ബന്ധമില്ലാത്ത പ്രേക്ഷകരെ ഈ സിനിമകള്‍ ആദ്യന്തരം രസിപ്പിക്കും. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതി രാജസേനന്‍ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രവും ഈ ഗണത്തില്‍ പെടുന്നു. തമാശക്കു മാത്രമായി ഉണ്ടാക്കിയെടുത്ത രംഗങ്ങളാണ് ഈ ചിത്രത്തില്‍ മിക്കതും. കഥ തന്നെ അത്തരമൊരു ലക്ഷ്യത്തോടെ രൂപപ്പെടുത്തിയെടുത്തതാണ്. കഥാസന്ദര്‍ഭങ്ങളില്‍ നിന്നും വികസിക്കുന്ന നര്‍മത്തില്‍ നിന്നും വ്യത്യസ്തമായി ഇവിടെ നര്‍മം കുത്തിവയ്ക്കുകയാണ്. മനു(ദിലീപ്)വാണ് ചിത്രത്തിലെ റോമിയോ. പാട്ടിനെയും പെണ്‍കുട്ടികളെയും അവനിഷ്ടമാണ്. ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ മെയില്‍ നഴ്സായി ജോലി ചെയ്യുന്ന മനുവിന്റെ അച്ഛന്‍ രതീഷ് കുമാര്‍ (കൊച്ചിന്‍ ഹനീഫ) സിനിമക്കാരനെന്ന് സ്വയം പറഞ്ഞു നടക്കുന്ന ഭാഗ്യാന്വേഷിയായ ഒരു നടനാണ്. മനുവിന്റെ അമ്മ (മല്ലികാ സുകുമാരന്‍) ടിവിയിലെ റിയാലിറ്റി ഷോയായ കിറ്റക്സ് മെഗാ സിംഗറിന്റെ ജഡ്ജാണ്. വീട്ടുകാര്യത്തിനായി രതീഷ് കുമാര്‍ ഒന്നും സമ്പാദിക്കുന്നില്ല. താന്‍ ഷോ ജ‍ഡ്ജ് ചെയ്താണ് കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതെന്ന അഹങ്കാരമുണ്ട് മനുവിന്റെ അമ്മയ്ക്ക്. മനുവിന്റെ ആശുപത്രിയിലെ ഡോക്ടറായ പ്രിയ (വിമലാ രാമന്‍)ക്ക് മനുവിനോട് കടുത്ത പ്രണയമാണ്. അതിനിടെ റിയാലിറ്റി ഷോയിലെ ഒരു പ്രധാന മത്സരാര്‍ത്ഥിയായ ലീന(സംവൃത)യോട് മനുവിന് പ്രണയം. ഷോയില്‍ മുന്നിലെത്താന്‍ ലീനയുടെ അച്ഛന്‍ അവറാച്ചന്‍ (ഭീമന്‍ രഘു) അഞ്ച് ലക്ഷം രൂപ കൈക്കൂലിയുമായി മനുവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ആ ശ്രമം തിരിച്ചടിയായി. ലീനക്ക് മത്സരത്തില് മുന്നിലെത്താനായില്ല. മനുവിന് ലീനയോട് പ്രണയമാണെന്നറിഞ്ഞ അവറാച്ചന്‍ ലീനയെ വിവാഹം കഴിക്കണമെങ്കില്‍ മനു മതം മാറി ക്രൈസ്തവനാവണമെന്ന് ശഠിക്കുന്നു. മനു മതം മാറി മാനുവലായി. പക്ഷേ അവറാച്ചന്‍ മനുവിന്റെ അമ്മയോട് പക തീര്‍ക്കുകയായിരുന്നു. വിവാഹം നടന്നില്ല. ലീനയെ വിവാഹം ചെയ്യാനായി മതം മാറിയതിന്റെ പേരില്‍ അയാള്‍ അപഹസിക്കപ്പെടുന്നു. അയാളുടെ ജോലിയും നഷ്ടപ്പെടുന്നു. മനുവിന്റെ സുഹൃത്തായ പ്രശാന്ത് (സുരാജ് വെ‍ഞ്ഞാറമ്മൂട്) മനുവിന് മറ്റൊരു ജോലി തരപ്പെടുത്തുന്നു. ഒരു അഗ്രഹാരത്തില്‍ കഴിയുന്ന മാനസിക പ്രശ്നങ്ങളുള്ള രാമനാഥന്‍ (റിസബാവ) എന്നയാളെ പരിചരിക്കുക എന്നതാണ് ജോലി. വീണ്ടും മെയില്‍ നഴ്സിന്റെ ജോലി ഏറ്റെടുത്ത് മനു അഗ്രഹാരത്തിലെത്തുന്നു. അഗ്രഹാരത്തില്‍ കയറിപ്പറ്റാനായി അയാള്‍ സുബ്രഹ്മണി എന്ന് പേര് മാറ്റുന്നു. അവിടെ വച്ച് മനു ഭാമ (ശ്രുതിലക്ഷ്മി)യുമായി പരിചയപ്പെടുന്നു. നന്നായി പാടുന്ന പെണ്‍കുട്ടിയാണ് ഭാമ. മനു എന്ന സുബ്രഹ്മണിയില്‍ ഒരു ഗായകനുണ്ടെന്ന് അറിഞ്ഞതോടെ അവള്‍ക്ക് അവനെ ഇഷ്ടമായി. അത് അനുരാഗമായി. പക്ഷേ അതിനിടെ അയാള്‍ പേര് മാറ്റി അഗ്രഹാരത്തിലെത്തിയതാണെന്ന സത്യം കണ്ടുപിടിക്കപ്പെടുന്നു. ഇതിനിടയിലാണ് പ്രിയയുടെ അച്ഛന്‍ സിബിഐ ഓഫീസറായ രാഘവ മേനോന്‍ മനുവും പ്രിയയും ചേര്‍ന്നുള്ള ഫോട്ടോ കണ്ടത്. കഥാന്ത്യം രാഘവ മേനോന്റെ റിസോര്‍ട്ടില്‍ വച്ചാണ്. ഇവിടെ എല്ലാ കഥാപാത്രങ്ങളും ഒത്തുചേരുന്നു. മൂന്ന് പെണ്‍കുട്ടികളും മനുവിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായി മുന്നോട്ടുവരുന്നു. നര്‍മ ലഹള അതിന്റെ പാരമ്യത്തിലെത്തുന്നത് ക്ലൈമാക്സിലാണ്.സിനിമാക്കഥക്കു യുക്തി വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലാത്ത പ്രേക്ഷകര്‍ക്ക് ആസ്വാദ്യമാവുന്ന എല്ലാ മസാലകളും ഈ ചിത്രത്തിലുണ്ട്. ദിലീപ് തന്റെ കഥാപാത്രത്തെ ഭംഗിയാക്കി. ദിലീപിന്റെ മാനറിസങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന രംഗങ്ങള്‍ എഴുതിയുണ്ടാക്കാന്‍ റാഫി മെക്കാര്‍ട്ടിന് സാധിച്ചിട്ടുണ്ട്. സുരാജ് വെ‍ഞ്ഞാറമ്മൂടിന്റെ സാന്നിധ്യം നര്‍മ രംഗങ്ങളെ കൊഴുപ്പിക്കുന്നുണ്ട്. നീണ്ട ഇടവേളക്കു ശേഷം രാജസേനന്‍ 'വൃത്തിയായി' ചെയ്തൊരു ചിത്രമാണ് റോമിയോ. അതിന് ശിഷ്യര്‍ കൂടിയായ റാഫി മെക്കാര്‍ട്ടിന് രാജസേനന്‍ നന്ദി പറയണം. നല്ല തിരക്കഥയാണ് ഏതൊരു സംവിധായകന്റെയും നിലനില്പ് ഭദ്രമാക്കുന്നതെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു.

Tuesday, December 18, 2007

കമലഹാസന് എം.ടിയുടെ തിരക്കഥ


(ക‌ര്ടെസീ:വ‌ന് ഇംഡിയാ)


കമലഹാസനെ താങ്ങാന്‍ മലയാളത്തിന് ശേഷിയില്ല. മലയാളത്തിന് വേണ്ടി തന്റെ പ്രതിഫലത്തില്‍ കുറവ് വരുത്താന്‍ കമലഹാസനും തയ്യാറായെന്നു വരില്ല. മലയാള സിനിമയെ ഏറെ സ്നേഹിക്കുന്നുണ്ടെങ്കിലും ചാണക്യനു ശേഷം മറ്റൊരു മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ കമലഹാസനെ കിട്ടാത്തത് അതുകൊണ്ടാണ്.കമലഹാസനെ സംബന്ധിച്ച് ഇതു മാത്രമല്ല കാരണം. ഇനി മലയാളത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അത് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു അസാധാരണ പ്രൊജക്ടിലൂടെയാവണമെന്ന് കമലിന് നിര്‍ബന്ധമുണ്ട്. എം.ടിയെ പോലൊരു തിരക്കഥാകൃത്ത് എഴുതുന്ന പീരിയഡ് സിനിമയാണെങ്കില്‍ താന്‍ തീര്‍ച്ചയായും അഭിനയിക്കുമെന്ന് കമല്‍ പറയുന്നു.കമലിന്റെ ആ സ്വപ്നം സാക്ഷാത്കരിക്കുമെന്നാണ് സൂചനകള്‍. നീണ്ട ഇടവേളക്കു ശേഷം പഴശിരാജയിലൂടെ വീണ്ടും തിരക്കഥാരചനയില്‍ സജീവമായ എം.ടി കമലഹാസനു വേണ്ടി ഒരു പീരിയഡ് സിനിമക്കുള്ള പ്രമേയം കണ്ടെത്തിയിട്ടുണ്ട്.ബുദ്ധമതവിശ്വാസികളായ തന്റെ പൂര്‍വികര്‍ ഈ മതം സ്വീകരിക്കുവാനുള്ള കാരണം തേടിയലയുന്ന ഒരു ജപ്പാന്‍ വംശജന്‍. അയാളൊടുവില്‍ എത്തിച്ചേരുന്നത് കേരളത്തിലാണ്. തന്റെ അടിവേരും ബുദ്ധമതപ്രചാരണത്തിന്റെ അടിസ്ഥാനവും ഒന്നു തന്നെയാണെന്ന് അയാള്‍ കണ്ടെത്തി- ഇതാണ് കമലഹാസനു വേണ്ടി എം.ടി തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ പ്രമേയം.അന്വേഷകനായി കമലഹാസന്‍ വേഷമിടുമ്പോള്‍ ചിത്രം സംവിധാനം ചെയ്യുന്നത് ബാലയാണ്. പിതാമഹനിലൂടെ ശ്രദ്ധേയനായ ബാല സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു സംഭവമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പ്രൊജക്ട് എന്നു യാഥാര്‍ത്ഥ്യമാവുമെന്ന് വഴിയേ അറിയാം.

Monday, December 17, 2007

കളക്‍ടറില്‍ യാമിനി നായികയാവും


(ക‌ര്ടെസീ: വെബ്ദുനിയാ)
അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന കളക്‍ടറില്‍ യാമിനി ശര്‍മ്മ സുരേഷ് ഗോപിയുടെ നായികയാവും. യാമിനിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണിത്. തമിഴില്‍ യാമിനി ശര്‍മ്മ അറിയപ്പെടുന്നത് വടിവേലുവിന്‍റെ നായികയായിട്ടാണ്. വര്‍ഷങ്ങള്‍ നീണ്ട അഭിനയ കാലയളവില്‍ വടിവേലുവിന് രണ്ടാമത്തെ നായക കഥാപാത്രത്തെ ലഭിച്ചത് ‘ഇന്ദ്ര ലോകത്തില്‍ നാന്‍ അഴകപ്പന്‍’ എന്ന സിനിമയിലാണ്. ഇതില്‍ യാമിനിയാണ് നായിക. ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയില്‍ ശോഭനയുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ ആരാധനാ ഭാവത്തോടെയാണ് യാമിനി നോക്കി കാണുന്നത്. നല്ലൊരു ഭരതനാട്യ നര്‍ത്തകി കൂടിയായ യാമിനി നൃത്ത പ്രാധാന്യമുള്ള വേഷങ്ങള്‍ കാത്തിരിക്കുന്നു. കളക്‍ടര്‍ എന്ന സിനിമയില്‍ ജനങ്ങള്‍ കാത്തിരുന്ന ഒരു ജനകീയ കളക്ടറായിട്ടാണ് സുരേഷ് ഗോപിയുടെ നായക വേഷം. നാട്ടു പ്രമാണിമാരുടെ വക്കാലത്തിനോ ഭരണാധികാരുടെ പ്രീതിക്കോ തളയ്ക്കാനാവാത്ത ഒരു കഥാപാത്രത്തെയാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്നത്.

Saturday, December 15, 2007

ആയിരം പ്രിന്റുകളുമായി ദശാവാതാരം








(കര്ടെസി:വന് ഇംഡിയാ)

മൂവായിരത്തോളം പ്രിന്റുകളുമായാണ് പല ഹോളിവുഡ് ചിത്രങ്ങളും ആഗോള റിലീസിംഗ് നടത്തുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി വിപണി കണ്ടെത്തിക്കഴിഞ്ഞ ബോളിവുഡ് സിനിമയും ആഗോള വിപണി വെട്ടിപ്പിടിക്കുകയാണ്. റെക്കോഡ് വിജയമായ ഓം ശാന്തി ഓം രണ്ടായിരം പ്രിന്റുകളാണ് പുറത്തിറക്കിയത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും ഓസ്ത്രേലിയയിലുമൊക്കെ ബോളിവുഡ് സിനിമക്ക് ഇപ്പോള്‍ മാര്‍ക്കറ്റുണ്ട്. ബോളിവുഡിനോളം വരില്ലെങ്കിലും ജപ്പാനിലും ശ്രീലങ്കയിലുമൊക്കെ തമിഴ് സിനിമക്ക് പ്രേക്ഷകരുണ്ട്. ആഗോള റിലീസിംഗ് നടത്തി കോടികള്‍ കൊയ്യുന്ന ബോളിവുഡ് പ്രിന്റുകളുടെ കാര്യത്തില്‍ പുതിയ റെക്കോഡ് സൃഷ്ടിക്കുമ്പോള്‍ തമിഴും മോശമാവരുതല്ലോ. കമലഹാസന്റെ ബ്രഹ്മാണ്ഡ സിനിമയായ ദശാവതാരം ആയിരം പ്രിന്റുകളുമായാണ് റിലീസ് ചെയ്യുന്നത്. ശിവാജിയിലൂടെ രജനീകാന്ത് നടത്തിയ ആഗോള മാര്‍ക്കറ്റിംഗിനെ കടത്തിവെട്ടുന്ന തരത്തിലാണ് ദശാവതാരത്തിന്റെ വരവ്. അറുപത് കോടി രൂപയാണ് ദശാവതാരത്തിന്റെ നിര്‍മാണ ചെലവ്. ബോളിവുഡ് സിനിമയെ കിടപിടിക്കുന്ന ബജറ്റും സാങ്കേതിക പരീക്ഷണങ്ങളുമായി പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് കമലഹാസന്‍. കമലഹാസന്‍ പത്ത് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.എസ്.രവികുമാറാണ്. ഓരോ കഥാപാത്രത്തിനും ഓരോ സംഭാഷണ രീതിയാണുള്ളത്. ഇതിന് സാങ്കേതികവിദ്യയുടെ സഹായവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മേക്കപ്പിലൂടെ കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമാക്കാനും കമലഹാസന്‍ ശ്രമിച്ചിട്ടുണ്ട്. നേരത്തെ മൈക്കിള്‍ മദന്‍ കാമരാജന്‍ എന്ന ചിത്രത്തില്‍ കമലഹാസന്‍ നാല് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ നിന്നും ഏറെ മുന്നോട്ടുപോയി വ്യത്യസ്തമായ ഗെറ്റപ്പുകളിലുള്ള പത്ത് കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന വെല്ലുവിളിയാണ് കമലഹാസന്‍ സ്വീകരിച്ചത്. അസിനാണ് ചിത്രത്തിലെ പ്രധാന നായിക. ബോളിവുഡ് സെക്സ് ബോംബ് മല്ലികാ ഷെരാവത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.പൊങ്കല്‍ ചിത്രമായി ജനവരിയിലാണ് ദശാവതാരം റിലീസ് ചെയ്യുന്നത്. ദശാവതാരത്തിന്റെ ചിത്രീകരണത്തിന് 230 ദിവസങ്ങളാണെടുത്തത്. ചിത്രീകരണാനന്തര ജോലികള്‍ നടന്നുവരികയാണ്.

Friday, December 14, 2007

ഉപദേശിച്ച് കുഴിയിലിറക്കുന്നവര്‍






(ക‌ര്ടെസീ: വെബ് ദിനിയാ)



ഉദയനാണ് താരം എന്ന സിനിമ കണ്ടവര്‍ക്ക് ഈ രംഗം തീര്‍ച്ചയായും ഓര്‍മ്മയുണ്ടാവും. തിരക്കഥ തിരുത്താനൊരുങ്ങിയ സരോജ് കുമാറിന്റെ സുഹൃത്തുക്കളും ഉദയനും തമ്മിലുളള സംഘര്‍ഷവും അടിപിടിയും ഒടുവില്‍ സരോജ് കുമാര്‍ പടമിട്ടിട്ട് പോകുന്നതുമൊക്കെ.
വിജയിക്കുന്ന സിനിമാക്കാരെ ചുറ്റിപ്പറ്റിക്കൂടുന്ന ഉപദേശകരെയും അവരെ കയറൂരി വിടുന്ന നടന്മാരെയും കളിയാക്കുകയായിരുന്നു ശ്രീനിവാസന്‍ ഈ രംഗത്തിലൂടെ. എന്റെ സൂപ്പര്‍ഹിറ്റായ പല സിനിമയുടെയും തിരക്കഥ തിരുത്തിയത് ഇവരാണ് എന്ന് സരോജ് കുമാര്‍ പറയുന്നത് ഒരുപാട് സ്ഥലങ്ങളിലാണ് കൊണ്ടുകയറിയത്.
ഒരു ചിത്രത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ നായകന്‍ അതില്‍ അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഉപദേശകരാണ് പലപ്പോഴും. ഉപദേശി യെസ് പറഞ്ഞാല്‍ നായകന്‍ ഓകെ പറയുമെന്നാണ് അവസ്ഥ. ഒരാള്‍ കൈവിട്ടാല്‍ പിന്നെ അതും കൊണ്ട് മറ്റേ നായകന്റെ അടുത്തു പോകും. കക്ഷിയെ വച്ച് ചിത്രം സൂപ്പര്‍ഹിറ്റുമാക്കും, കഴിവുളളവന്‍.
രാജാവിന്റെ മകന്‍ എന്ന സിനിമയാണ് മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കിയത്. മമ്മൂട്ടിയെ നായകനാക്കി ഈ ചിത്രം സംവിധാനം ചെയ്യാനായിരുന്നു തമ്പി കണ്ണന്താനത്തിന്റെ ആഗ്രഹം. എന്നാല്‍ മമ്മൂട്ടി തമ്പിയെ നിഷ്കരുണം തളളി. മോഹന്‍ലാലിനെ നായകാക്കി രാജാവിന്റെ മകന്‍ മലയാളത്തിലെ ചരിത്ര സംഭവമാക്കിയാണ് മമ്മൂട്ടിയോട് തമ്പി പകരം വീട്ടിയത്.
കൊച്ചു കുട്ടികള്‍ പോലും മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബിള്‍ ടു ഡബിള്‍ ഫൈവ് എന്ന ഡയലോഗ് പറഞ്ഞു നടന്നപ്പോള്‍ മമ്മൂട്ടി രഹസ്യമായെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടാകും.
ടി കെ രാജീവ് കുമാറിന്റെ ചാണക്യനാകാനും ആദ്യം ക്ഷണിച്ചത് മമ്മൂട്ടിയെയായിരുന്നു. മമ്മുക്ക നോ പറഞ്ഞു. വിധിച്ചിരുന്നത് കമലഹാസനായിരുന്നു. കമലഹാസന്റെ മികച്ച ചിത്രങ്ങളിലൊന്നായി ചാണക്യന്‍. റിലീസ് ചെയ്ത വര്‍ഷത്തിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റും.
പഞ്ചാഗ്നിയിലും മമ്മൂട്ടിയുടെ വേഷമാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ഹരിഹരനും എംടിയും ഒന്നിച്ച ചിത്രത്തിലെ വേഷം മമ്മൂട്ടി നിരസിച്ചതിന്റെ കാരണം ഇപ്പോഴും അജ്ഞാതം.
ഏറ്റവും ഒടുവിലെ കഥയാണ് ഏറ്റവും വിശേഷം. ക്ലാസ് മേറ്റ്സിലെ മുരളിയുടെ വേഷം ചെയ്യാന്‍ കുഞ്ചാക്കോ ബോബനെയാണ് ലാല്‍ ജോസ് ആദ്യം സമീപിച്ചത്. പലനായകരില്‍ ഒരാളാകാന്‍ വയ്യാത്തതു കാരണം കുഞ്ചാക്കോ ഊരി, പകരം നരേന്‍ ആ വേഷം ചെയ്തു.
മമ്മൂട്ടിക്ക് രാജാവിന്റെ മകനില്‍ പറ്റിയതു പോലൊരു പറ്റ് തമിഴില്‍ വിജയിനും പറ്റി. ധൂള്‍ എന്ന കഥ ആദ്യം കേട്ടത് വിജയ് ആണ്. ഉപദേശക്കമ്മിറ്റി പറഞ്ഞു, ആ വേഷം ചെയ്യരുതെന്ന്.
ഫലം ചിത്രം വിക്രമിന് പോയി. ധൂള്‍ ബമ്പര്‍ ഹിറ്റുമായി.
ഇതോടെ വിജയ് ഉപദേശകനെ പിരിച്ചു വിട്ടു. ഉപദേശകന്റെ വാക്കു കേട്ടാല്‍ ഗുണത്തെക്കാളേറെ ദോഷമാണുണ്ടാവുന്നതെന്ന് വിജയ് തിരിച്ചറിഞ്ഞത് ധൂളിന്റെ വിജയത്തോടെയാണ്.

Thursday, December 13, 2007

താര നിരയുമായി ‘ട്വന്‍റി ട്വന്‍റി’

(ക‌ര്ടെസീ :വെബ് ദുനിയാ)

മലയാള സിനിമയില്‍ ചരിത്രം എഴുതി ചേര്‍ക്കാനായി “അമ്മ”യുടെ ‘ട്വന്‍റി ട്വന്‍റി’ കൊച്ചിയില്‍ ചിത്രീകരണം തുടങ്ങി. മലയാള സിനിമയില്‍ നിന്നുള്ള 69 താരങ്ങള്‍ അഭിനയിക്കുന്ന ഈ മൂന്ന് മണിക്കൂര്‍ ചിത്രം മാര്‍ച്ച് പകുതിയോടെ റിലീസാവും. സിനിമയെ കുറിച്ച് വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ മാധ്യമങ്ങളെ പരിധിക്ക് പുറത്ത് നിര്‍ത്തിയിരിക്കുകയാണ് “അമ്മ”. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ്ഗോപി തുടങ്ങി മലയാളത്തിലെ എല്ലാ നായക നടന്‍‌മാരും ഒന്നിക്കുന്ന ചിത്രത്തില്‍ കാവ്യമാധവന്‍, ഗോപിക,ഭാവന, നവ്യാ നായര്‍ തുടങ്ങി മിക്ക നായികമാരും വേഷമിടുന്നുണ്ട്. സിബി കെ തോമസ്, ഉദയകൃഷ്ണ എന്നിവരാണ് ‘ട്വന്‍റി ട്വന്‍റി’ ക്ക് തിരക്കഥ എഴുതുന്നത്. ജോഷി സംവിധാനം നിവ്വഹിക്കുന്നു. നിര്‍മ്മാണത്തിന് നടന്‍ ദിലീപിന്‍റെ ഗ്രാന്‍ഡ് പ്രൊക്ഷന്‍സും സഹായിക്കുന്നു. “അമ്മ” ധന ശേഖരാര്‍ത്ഥം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സംഘടനയിലെ അംഗങ്ങള്‍ പ്രതിഫലം പറ്റാതെയാണ് ജോലി ചെയ്യുന്നത്.

Tuesday, December 11, 2007

ഇനി കരീന-ജോണ്‍ കൂട്ടുകെട്ട്

(ക‌ര്ടെസീ : വെബ് ദുനിയാ) ഷാരൂഖ്-കാജല്‍, സല്‍മാന്‍-ആഷ്, ഫര്‍ദീന്‍ ഖാന്‍-ഊര്‍മ്മിള ബോളീവുഡിലെ വിജയ ജോഡികളാണ്. ഈ നടീനടന്‍‌മാരിലെ രസതന്ത്രം വിജയിപ്പിച്ചത് ഒട്ടേറെ ചിത്രങ്ങളാണ്. എന്നാല്‍ ബോളീവുഡില്‍ അടുത്ത കാലത്തായി സങ്കല്‍പ്പലോകത്തെ ഈ ലൈലാ മജ്നു ഫോര്‍മുല വിജയകരമായി പരീക്ഷിക്കാനാകുന്നില്ല.
മാത്രവുമല്ല ‘മേഡ് ഫോര്‍ ഈച്ച് അദര്‍’ ആയ ഒരു ജോഡിയെ കിട്ടാതെ കാത്തിരിക്കുന്ന ബോളീവുഡ് പുതിയതായി ഉണ്ടാകുന്ന ഒരോ ജോഡികളുടെ വാര്‍ത്തകളെല്ലാം കാതു കൂര്‍പ്പിച്ചാണ് കേള്‍ക്കുന്നത്. സിനിമയുടെ പിന്നാമ്പുറത്തെ അടക്കം പറച്ചിലുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന പ്രേക്ഷകരുടെ മനസ്സിലേക്ക് ഒരു പുതിയ താര ജോഡി കൂടി വരുന്നു. നായികാ നായകന്‍‌മാരുടെ കാര്യത്തില്‍ പരീക്ഷണങ്ങള്‍ തുടരുന്ന ബോളീവുഡിന് ഇത്തവണ നുണ പറയാന്‍ അവസരം നല്‍കുന്നത് കരീന- ജോണ്‍ ഏബ്രഹാം കൂട്ടുകെട്ടാണ്. ബോളീവുഡിലെ ഏറ്റവും ഹോട്ടുകളില്‍ പെടുന്ന ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. മുമ്പ് കരണ്‍ ജോഹര്‍ അവതാരകനായ ‘കോഫി വിത്ത് കരണ്‍’ പരിപാടിയില്‍ പങ്കെടുത്ത ജോഡികളെ വിജയകരമായി പരീക്ഷിക്കാനാകുമോ എന്ന ചിന്തയാണിതിനു പിന്നില്‍. എന്നാല്‍ സംഭവം ഇതല്ല. ജോണിന്‍റെ കാമുകി ബിപാഷയും കരീനയും തമ്മില്‍ പണ്ടു മുതല്‍ നല്ല സ്വര്‍ച്ചേര്‍ച്ചയിലല്ല. അജ്നബിയുടെ സെറ്റില്‍ ഇരുവരും ഉണ്ടാക്കിയ പുകില് എല്ലാവര്‍ക്കും അറിയാവുന്ന സംഗതിയാണ്.കാമുകിയുമായി പ്രശ്‌നമാകണ്ട എന്നു കരുതിയാകും മുമ്പ് ഇരുവരെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളില്‍ നിന്നെല്ലാം ജോണ്‍ പിന്‍‌മാറിയത്. എന്നാല്‍ മുമ്പ് മൂന്നു ചിത്രങ്ങളില്‍ തന്നെ സഹകരിപ്പിച്ച നിര്‍മ്മാണ കമ്പനിക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ നല്ല കഥയും കഥാപാത്രവും കരീനയെ മോഹിപ്പിക്കുകയായിരുന്നു. നായകന്‍ ആരാണെന്നു ചോദിക്കാതെ തന്നെ കരീന ചിത്രത്തില്‍ ഒപ്പു വച്ചു. അതേ സമയം തന്നെ ജോണിനും ചിത്രത്തോടെ ഇതേ നിലപാട് തന്നെയായി എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നാല്‍ ചിത്രത്തിനായി കരീനയ്‌ക്ക് വാഗ്‌ദാനം ചെയ്ത തുകയുടെ വലിപ്പമാണ് കഥാപാത്രത്തേക്കാളും ജോണിനോടുള്ള പിണക്കത്തേക്കാളും അവരെ മോഹിപ്പിച്ചതെന്നാണ് അണിയറയില്‍ കേള്‍ക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ ഇതുവരെ ഒരു നടിമാര്‍ക്കും നല്‍കാത്ത ഒന്നാണെന്നാണിതെന്നാണ് സംസാരം. എന്തായാലും തണുപ്പനായ ജോണും നല്ല ചൂടുള്ള കരീനയും തമ്മിലുള്ള രസതന്ത്രം ബിപാഷയുടെ രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുമോ എന്നാണ് അറിയേണ്ടത്. പ്രണയത്തിന്‍റെ കാര്യത്തില്‍ ജോണും കരീനയും ഒട്ടും മോശക്കാരല്ലെന്നു മുമ്പ് പല തവണ തെളിയിച്ചിട്ടുള്ളതല്ലേ? ബിപ് സൂക്ഷിച്ചോളൂ.