Saturday, December 1, 2007

ആവര്‍ത്തനതന്ത്ര’വുമായി സത്യന്‍


(കര്ടെസീ : വെബ് ദുനിയാ )
രസതന്ത്രം എന്ന സിനിമ ആസ്വാദകരും ചിത്രവും തമ്മിലും നായകനും നായികയും സംവിധായകനും തമ്മിലും ഉള്ള ‘കെമിസ്ട്രി’യുടെ വിജയമാക്കിയ സംവിധായക മികവ് വീണ്ടും ആവര്‍ത്തിക്കാനൊരുങ്ങുകയാണ് സത്യന്‍ അന്തിക്കാട്. സത്യന്‍റെ പുതിയ ചിത്രത്തില്‍ മീരാ ജാസ്മിന്‍ വീണ്ടും ലാലിന്‍റെ നായികയാവുന്നു. പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ ഭാര്യയായിട്ടാണ് മീര വേഷമിടുന്നത്. ആഗോളവത്കരണം എല്ലാത്തിനെയും മാറ്റുന്നു. മനുഷ്യ ജീവിതത്തിന്‍റെ മിക്ക തലങ്ങളെയും. പുതിയ ചിത്രത്തില്‍ ആഗോളവത്കരണത്തിന്‍റെ ചുറ്റുപാടില്‍ പെട്ടു പോവുന്ന നവദമ്പതികളെയാണ് സത്യന്‍ അന്തിക്കാട് പ്രേക്ഷകരുടെ മുന്നില്‍ നിര്‍ത്തുന്നത്. ആശിര്‍വാദ് ഫിലിംസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന. വിഷുവിന് പുറത്തിറങ്ങുമെന്ന് കരുതുന്ന ഈ ചിത്രത്തില്‍ ലാലിനെയും മീരയെയും കൂടാതെ മുകേഷ്, മോഹിനി, ഖുശ്ബു, വിജയരാഘവന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

1 comment:

Anonymous said...

എന്റെ ഒരു തിരക്കഥ ബ്ലോഗിലുണ്ട്. ഒന്നു സന്ദര്ശിക്കരുതോ?
www.the-sabdam.blogspot.com