Saturday, March 29, 2008

" മുസ്സാഫിര്‍ " റഹ്മാന്‍ തിരിച്ചുവരുന്നു

പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് " മുസ്സാഫിര്‍ " റഹ്മാന്‍ ആണ് ചിത്രത്തിലെ നായകന്‍വളരെ നാളുകള്‍ക്ക് ശേഷം റഹ്മാന്‍ തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്‍ട്. ബോളിവുഡ് നടി റൂമര്‍ ആണ് നായിക. ചിത്രത്തിന്‍ടെ രചന നിര്‍വ്വഹിക്കുന്നത് പ്രമോദ് പപ്പന്‍ തന്നെയാണ്. ബാബു ജനാര്‍ദ്ദനന്‍ ആണ് കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‍ടെ നിര്‍മ്മാതാവ് സുനീര്‍ ഹമ്സ. ചിത്രത്തിന്‍ടെ ചിത്രീകരണ‍ം ദുബായ് , ലണ്‍ടന്‍ , തുടങിയ രാജ്യങളില്‍ പുരൊഗമിക്കുന്നു.

" ചെംബട " ഒരുങുന്നു

റൊബിന്‍ തിരുമല സംവിധാനം ചെയ്യുന്ന ചിത്രമാണ് " ചെംബട " ബാലയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്, നായിക ശ്രീദേവിക. ഗാര്‍ഡന്‍ ഫിലിംസിന്‍ടെ ബാനറില്‍ ജഗദീഷ് കെ നായറും അബ്ദുള്‍ അസ്സിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്..

"എസ് എം എസ്" ബാല നായകനാകുന്നു

സുര്‍ജുളന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയചിത്രമാണ് "എസ് എം എസ്" ബാലയാണ് ചിത്രത്തിലെ നായ‌കന്‍ , നവ്യാ നായര്‍ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കൂടാതെ മുകേഷ്,കൊട്ടയം നസ്സിര്‍ , തുടങിയവരുംചിത്രത്തില്‍ അണിനിരക്കുന്നു.ഈ ചിത്രത്തിന്‍ടെ മറ്റൊരു പ്രത്യേകത ഇളയരാജയാണ് ചിത്രത്തിന്‍ടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

"ഗുല്മോഹര്‍" സംവിധായകനായ രന്‍ജിത്ത് നായകനാകുന്നു

ജയരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് "ഗുല്മോഹര്‍" , ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകനായ രന്‍ജിത്താണ്. ഈ കഥാപാത്രം സുരേഷ് ഗോപി ചെയ്യേണ്‍ടിയിരുന്നതാണ്. ചിത്രത്തിലെ രന്‍ജിത്തിന്‍ടെ കഥാപാത്രം ഒരു കോളേജ് ലക്ച്ചറിന്‍ടേതാണ് . നായിക ലക്ഷ്മി ഗോപാലസ്വാമിയാണ്.ഇവരെകൂടാതെ മുകേഷ്, സിദ്ദിക്ക് , കൊല്ലം തുളസി , തുടങിയവരും അണിനിരക്കുന്നു. ചിത്രത്തിന്‍ടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ദിദി ധാമോദരന്‍ , ഓറിയന്‍ട് ഫിലിംസിന്‍ടെ ബാനറില്‍ സജി കരുവേലില്‍‍ ആണ് ചിതം നിര്‍മ്മിച്ചിരിക്കുന്നത് .

" ട്വന്‍ടി ട്വന്‍ടി " 118 കേന്ദ്രങളില്‍ പ്രദര്‍ശനത്തിനെത്തുന്നു.

അമ്മ നിര്‍മ്മിക്കുന്ന " ട്വന്‍ടി ട്വന്‍ടി " ചിത്രീകരണം പുരോഗമിക്കുന്നു.മലയാള സിനിമ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രമെന്നതില്‍ ഒരു സംശയവുമില്ല. മലയാളത്തിലെ എല്ലാ നടിനടന്‍ മാരെയും ഉള്‍പ്പെടുത്തി ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിതം കേരളത്തിലെ 118 കേന്ദ്രങളില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് ചിത്രത്തിന്‍ടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. അമ്മയ്ക്കു വേണ്‍ടി നടന്‍ ദിലീപ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Friday, March 28, 2008

"ബുള്ളറ്റ്" നിസ്സാര്‍ ചിത്രം, സുരേഷ് ഗോപി നായകന്‍


സുരേഷ് ഗോപിയെ നായകനാക്കി നിസ്സാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് "ബുള്ളറ്റ്"ചിത്രത്തില്‍ കലാഭവന്‍ മണി , വിജയരാഖവന്‍ , ജഗതി , ഇന്നസെന്‍ട് , കൊച്ചിന്‍ ഹനീഫ, ഹരീശ്രി അശൊകന്‍,തുടങി ഒരു താരനിരതന്നെ അണിനിരക്കുന്നു.ചിത്രത്തിന്‍ടെ രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത് നസ്സിം വെള്ളിലയാണ്.

"അതിഥി ദേവൊ ഭവ"ചിത്രത്തില്‍ നിവേദ്യം ഫെയിം വിനു മോഹന്‍


നിവേദ്യം ഫെയിം വിനു മോഹനെ നായകനാക്കി സുരേഷ് ക്രഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് "അതിഥി ദേവൊ ഭവ"ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.കഥപറയുബോള്‍ എന്ന ചിത്രത്തിലെ ശ്രീനിവാസന്‍ടെ മകളുടെ വേഷം ചെയ്ത ഷഫ്നയാണ് ഈ ചിത്രത്തില്‍ വിനുവിന്‍ടെ നായിക.ഏപ്രില്‍ ആദ്യ വാരത്തൊടുകൂടി ഫിലിമിന്‍ടെ ചിത്രീകരണം ആരംഭിക്കും

ബോളിവുഡില്‍ "കഥപറയുബോള്‍" ബില്ലു ബാര്‍ബര്‍!

ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട "കഥപറയുബോള്‍" എന്ന ചിത്രത്തിനു ബില്ലു ബാര്‍ബര്‍ എന്നു പേരിട്ടു. ചിത്രം ഷാറുഖാനാണ് റെഡ് ചില്ലിസ് ബാനറില്‍ നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ ഷാരൂഖ് അവതരിപ്പിക്കും ബാര്‍ബര്‍ ബാലനായി എത്തിയ ശ്രീനിവാസന്‍ടെ വേഷം ഇര്‍ഫാന്‍ ഖാനും നായിക വേഷം കരീനയും ചെയ്യും

അമ്രത അവാര്‍ഡ് പ്രഖ്യാപിച്ചു

അമ്രത അവാര്‍ഡ് പ്രഖ്യാപിച്ചു.2008 ലെ ഏറ്റവും നല്ല നടനായി മമ്മൂട്ടി (കയ്യൊപ്പ്, ഒരേകടല്‍ ) തിരഞെടുക്കപ്പെട്ടു. നല്ല നടിക്കുള്ള പുരസ്കാരം മീരാജാസ്മിനും( വിനോദയാത്ര ,ഒരേകടല്‍ ) ലഭിച്ചു.ലാല്‍ ജോസ് സംവിധാനം ചെയ്ത "അറബിക്കഥ" 2008 ലെ ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡ് നേടി.നല്ല സംവിധായ‌കനുള്ള പുരസ്കാരം ശ്യാമപ്രസാദിനു(ഒരേകടല്‍) ലഭിച്ചു.ശ്രീനിവാസന്‍ നല്ല തിരക്കഥാക്രത്തായി തെരഞെടുക്കപ്പെട്ടു

Thursday, March 27, 2008

ലാപ്ടോപ്പ് സുരേഷ് ഗോപി നായ‌കന്‍!


രൂപേഷ് പൊള്‍ സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാപ്ടോപ്പ് ചിത്രത്തിലെ നായിക പത്മപ്രിയ,ഇവരെ കൂടാതെ ഉര്‍മ്മിള ഉണ്ണി,മധുബെന്‍ , ഹരിക്രിഷ്ണന്‍‍ തുടങിയവര്‍ അണിനിരക്കുന്നു. റഫീക്ക് അഹമ്മദിന്‍ടെ വരികള്‍ക്ക് ശ്രീവത്സന്‍ ജെ മേനോന്‍ സംഗീതം നല്‍കിയിരിക്കുന്നു.കഥ സുഭാഷ് ചന്ദ്രന്‍ , നിര്‍മ്മാണം ഇ എ ജോസ് പ്രകാശ്

ഭാഗ്യം രജനിയുടെ രൂപത്തില്‍

(കര്ടെസീ: വന് ഇംഡിയാ)
മലയാളത്തിലും തമിഴിലും തെലുങ്കിലും മാറി മാറി ഭാഗ്യം പരീക്ഷിച്ച മംമ്‌തയെ വിജയ ചിത്രത്തിലെ നായികയാകുകയെന്ന ഭാഗ്യം മാത്രം ഇതു വരെ തേടിയെത്തിയില്ല.
ഇടക്കാലത്ത്‌ ഗായികയെന്ന പേര്‌ നേടിയെങ്കിലും നായിക പദവികളില്ലാതെ ചലച്ചിത്ര ലോകത്ത പിടിച്ചു നില്‌ക്കാന്‍ കഴിയില്ലെന്ന്‌ മംമ്‌തയ്‌ക്ക്‌ ബോധ്യപ്പെട്ടിരുന്നു. ഇതിനായി ഗ്ലാമര്‍ റോളുകളില്‍ വരെ താരം അഭിനയിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
ഇപ്പോള്‍ ഭാഗ്യം രജനിയുടെ രൂപത്തില്‍ മംമ്‌തയ്‌ക്കു മുന്നിലെത്തിയിരിക്കുന്നു.
മലയാളത്തില്‍ ഹിറ്റായ 'കഥ പറയുന്പോള്‍' എന്ന ചിത്രത്തിന്റെ തെലുങ്ക് ആവിഷ്ക്കാരമായ 'കുചേലഡു'വിലെ ഗാനരംഗത്തില്‍ രജനിയുടെയൊപ്പം ആടിപ്പാടാനുള്ള അവസരമാണ്‌ മംമ്‌തയെ തേടിയെത്തിയിട്ടുള്ളത്‌.
ചിത്രത്തിലെ പ്രധാന നായിക പദവി നയന്‍ താര കൊത്തിയെടുത്തെങ്കിലും രജനിയൊടൊപ്പമുള്ള ഗാനരംഗത്തില്‍ തിളങ്ങാന്‍ കഴിഞ്ഞാല്‍ താന്‍ ശ്രദ്ധിയ്‌ക്കപ്പെടുമെന്ന വിശ്വാസത്തിലാണ്‌ മംമ്‌ത.

Wednesday, March 26, 2008

"ദെ ഇങൊട്ട് നൊക്കിയെ"ജയസൂര്യ നായ‌ക‌നാകുന്നു

വര്‍ഷങള്‍ക്ക് ശേഷം നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് "ദെ ഇങൊട്ട് നൊക്കിയെ"ജയസൂര്യ നായ‌ക‌നാകുന്ന ഈ ചിത്രത്തിലെ നായിക പുതുമുഖമായ‌ സാറയാണ്. എം ജയ‌ചന്ദ്രന്‍ടെ വരികള്‍ക്ക് ബിച്ചു തിരുമ‌ല ഈണം നല്‍കിരിക്കുന്നു . എ വി അനൂപ് ആണ് നിര്‍മ്മാതാവ്

" പച്ചമരത്തണലില്‍ " ശ്രീനിവാസനും പത്മ‌പ്രിയ‌യും വീണ്ടുംഒന്നിക്കുന്നു.

യെസ് യുവര്‍ ഓണര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശെഷം ശ്രീനിവാസനും പത്മ‌പ്രിയ‌യും വീണ്ടുംഒന്നിക്കുന്നു. " പച്ചമരത്തണലില്‍ " എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍ടെ ഷൂട്ടിംഗ് പുരൊഗമിച്ചുകൊണ്ടിരിക്കുന്നു.ചിത്രത്തില്‍ ശ്രിനി ഒരു കാര്‍ട്ടൂണിസ്റ്റിന്‍ടെ വേഷ‍‍‍‍ത്തിലെത്തുന്നു.ഇവരെ കൂടാതെ ലാലു അലക്സ് , ലാല്‍ , സുരാജ് , ബിജുക്കുട്ടന്‍ , സൊന‌ നായ‌ര്‍ , തുടങിയവ‌രും ചിത്രത്തിലുണ്ട്. ചിത്രത്തിന്‍ടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ലിയൊ താണ്ടവൂസ് ആണ്, രേവതി കലാമന്ദിറിന്‍ടെ ബാനറില്‍ ജി സുരേഷ് കുമാര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.പിരമിഡ് സായിമിറ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നു.

"വെറുതെ ഒരു ഭാര്യ" റില്ലീസിനൊരുങുന്നു.


ജയറാമിനെ കെന്ദ്ര കഥാപാത്രമാക്കി അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് "വെറുതെ ഒരു ഭാര്യ" ഗോപികയാണ് നായിക, മലയാളത്തിലെ ഒരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്‍ടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് കെ ഗിരീഷ് കുമ‌ര്‍ ,സിനിമ കൊട്ടകയുടെ ബാനറില്‍ സലൌദീന്‍ ആണ് ചിത്രത്തിന്‍ടെ നിര്‍മ്മതാവ്.പിരമിഡ് സായിമിറ ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു.

"മുല്ല" മാര്‍ച്ച് 27 ന് തീയേറ്ററുകളില്‍ എത്തുന്നു.

അറബിക്കഥ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയചിത്രമാണ് "മുല്ല" ഇതിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീര നന്ദന്‍ എന്ന ഒരു പുതുമുഖനടിയാണ്.ചിത്രത്തിന്‍ടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സിന്ദുരാജ്,വ‌യ‌ലാര്‍ ശരത്ത് ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കുന്നു. സാഗര്‍ ബാലാജിയുടെ ബാനറില്‍ ചിത്രം മാര്‍ച്ച് 27 ന് തീയേറ്ററുകളില്‍ എത്തുന്നു.

"ഷേക്സ്പിയര്‍ എം എ മലയാളം"


ജയസൂര്യയേയും കലാഭവന്‍ മണിയേയും നായകന്‍മാരാക്കി യുവസംവിധായകന്‍ ഷൈജു ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഷേക്സ്പിയര്‍ എം എ മലയാളം" ചിത്രത്തില്‍ ഭാമയാണ് നായിക,ഇവരെ കൂടാതെ ജഗതി , സലിം കുമാര്‍ , രാജന്‍ പി ദേവ് , സിദ്ദിക്ക് , തുടങി മലയാളത്തിലെ ഒരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

Tuesday, March 25, 2008

"ആണ്ണന്‍ തബി" മമ്മൂട്ടി ഡബിള്‍ റോളിലെത്തുന്നു


രാജമാണിക്യം , ചോട്ടാമുംബൈ , എന്നി സൂപ്പര്‍ ഹിറ്റ് ചിത്രങളുടെ സംവിധായ‌ക‌നായ‌ അന്‍വര്‍ റെഷീദിന്‍ടെ ഏറ്റവും പുതിയ‌ മമ്മൂട്ടി ചിത്രമാണ് "ആണ്ണന്‍ തബി" മമ്മൂട്ടി ഡബിള്‍ റോളിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്,മരിക്കാര്‍ ഫിലിംസിന്‍ടെ ബാനറില്‍ ഷാഹുല്‍ ഹമീദും ആന്‍ടൊ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഗോപികയാണ് ചിത്രത്തിലെ നായിക.രചന നിര്‍വ്വഹിച്ചിരിക്കുന്നത് ബെന്നി പി നായ‌രബലം,മ‌മ്മൂട്ടിയുടെവിഷു ചിത്രമായിരിക്കും ഇത്.

"ഹല്ലോ മായാവി" മൊഹ‌ന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച്!!


മായാവിയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ മഹിയേയും ഹല്ലോ എന്ന ഫിലിംമിലെ മോഹന്‍ലാലിന്‍ടെ കഥാപാത്രമായ അഡ്വ.ശിവരാമനേയും ഒരുമിച്ച് റാഫി മെര്‍ക്കാട്ടിന്‍ടെ തിര‌ക്ക‌ഥ‌യില്‍ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഹല്ലോ മായാവി" മൊഹ‌ന്‍ലാലും മമ്മൂട്ടിയും ഈ ക‌ഥാപാത്രങളെ പുന‌ര്‍ശ്ശനിപ്പിക്കുന്നു.ആ‍‍ന്‍ടണി പെരുബാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആശിര്‍വാദ് ഫിലിംസ് തിയേറ്ററുക‌ളില്‍ എത്തിക്കുന്നു.

വിഷുചിത്രങള്‍ ഒരുങി !

ഒരു ത്രികോണ മ‌ത്സരവുമായി വിഷുചിത്രങള്‍ ഒരുങി.മൂന്ന് സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ‌ളാണ് ഈ വിഷുവിന് തിയേറ്ററുകളില്‍ എത്തുന്നത്.മ‌മ്മൂട്ടി ഇരട്ടവേഷത്തിലെത്തുന്ന അണ്ണന്‍ തബി,മോഹ‌ന്‍ലാല്‍ സത്യന്‍ അന്തിക്കാട് ടിം ന്‍ടെഇന്ന‌ത്തെ ചിന്താവിഷയം , ദിലീപ് ലാല്‍ ജോസ് ടീം ന്‍ടെ മുല്ല, എന്നിവ‌യാണ് 2008 ലെ വിഷു ചിത്രങള്‍,

മോഹ‌ന്‍ലാല്‍ സത്യന്‍ അന്തിക്കാട് ടിം ന്‍ടെ ഇന്ന‌ത്തെ ചിന്താവിഷയം




കുടുംബപ്രേക്ഷകരുടെ സംവിധായക‌നായ സത്യന്‍ അന്തിക്കാടിന്‍ടെ മോഹന്‍ലാല്‍ ചിത്രമാണ് "ഇന്ന‌ത്തെ ചിന്താവിഷയം"ചിത്രത്തിലെ നായിക മീരാജാസ്മിന്‍.വളരെ നാളുകള്‍ക്ക് ശേഷം മോഹിനി , മുത്തുമ‌ണി , സുകന്യാ, തുടങിയ‌വര്‍ ചിത്രത്തില്‍ കഥാപാത്രങ‌ളായി എത്തുന്നു.ഇവരെ കൂടാതെ ഇന്നസെന്‍ട് , മുകേഷ് , വിജ‌യ‌രാഖവ‌ന്‍ , അശോകന്‍ , തുടങിയ‌വ‌രും ചിത്രത്തില്‍ അണിനിര‌ക്കുന്നു.ആശിര്‍വാദ് സിനിമാസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു.

റോഷന്‍ ആന്‍ട്രൂസ് ചിത്രങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും!

ഹിറ്റുകളുടെ സംവിധായ‌ക‌ന്‍ റോഷന്‍ ആന്‍ട്രൂസ് മോഹന്‍ലാലിനെ നായ‌ക‌നാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് "കാസിനോവ" ജൂലെ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്‍ടേ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സ‌ഞയ്‍,ബൊബിയാണ്.വളരെ വ്യത്യസ്തമായ‌ ഒരു കഥാപാത്രമാണ് ഈ ചിത്രത്തില്‍ ലാലിന്,"കാസിനോവ" ക്ക് ശേഷം മോഹന്‍ലാലിനെ തന്നെ നായ‌ക‌നാക്കി മ‌റ്റൊരു പ്രോജക്ട് കൂടി റോഷന്‍ ആന്‍ട്രൂസ് ഒരുക്കുന്നുണ്ട്,രചന ജെയിംസ് ആല്‍ബേര്‍ട്ട് ,ആ‍‍ന്‍ടണി പെരുബാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആശിര്‍വാദ് ഫിലിംസ് തിയേറ്ററുക‌ളില്‍ എത്തിക്കുന്നു.

അടുത്തവര്‍ഷം മമ്മൂട്ടിയെ നായകനാക്കി ഒരു പ്രോജക്ടും ഈ യുവ സംവിധായകന്‍ടെ കൈയിലുണ്ട്,ഈ ചിത്രത്തിന്‍ടെ രചനയും സ‌ഞയ്‍,ബൊബിയാണ്.

മോഹന്‍ലാലിന്‍ടെ " മാടബി " എത്തുന്നു.




സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് "മാടബി" ചിത്രത്തില്‍ ഒരു പലിശക്കാരന്‍ടെ വേഷമാണ് ലാലിന്, നായിക കാവ്യാമാധവനാണ്.ആദ്യമായിട്ടാണ് ലാലിന്‍ടെ നായികയായി കാവ്യ എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുന്‍ട്. ശ്രീനിവാസന്‍, ജയസൂര്യ , സിദ്ദിക്ക് , സായികുമാര്‍ , ജഗതി , തുടങി ഒരു താരനിരതന്നെയുണ്ട് ചിത്രത്തില്‍. അനില്‍ പനച്ചൂരാന്‍ടെയും വയലാര്‍ ശരത്ത് ചന്ദ്രവര്‍മ്മയുടെയും വരികള്‍ക്ക് ജയചന്ദ്രന്‍ ഈണം നല്‍കുന്നു.

കമലിന്‍ടേ ഏറ്റവും പുതിയ ചിത്രം "മിന്നാമിന്നിക്കൂട്ടം"


യുവാക്കളുടെ പ്രിയസംവിധായകന്‍ കമലിന്‍ടേ ഏറ്റവും പുതിയ ചിത്രത്തിന് "മിന്നാമിന്നിക്കൂട്ടം" എന്നു പേരിട്ടു.നരേന്‍ , ജയസൂര്യാ , ഇന്‍ദ്രജിത്ത് , മീരാജാസ്മിന്‍ , റോമ , രാധിക , സായികുമര്‍ , മമ്മുക്കൊയ , സലിം കുമാര്‍ , തുടങി ഒരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്‍ടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍ കമ‌ല്‍ തന്നെയാണ്. നിഹാര്‍ ഫിലിംസിന്‍ടെ ബാനറില്‍ രാഖിറാം നിര്‍മ്മിക്കുന്ന ഈ ചിത്രം മുളകുപാടം റിലീസ് തിയേറ്ററുകളില്‍ എത്തിക്കുന്നു.

Saturday, March 22, 2008

ആകാശഗോപുരം നോര്‍വെ ഫെസ്‌റ്റിവെല്ലില്‍?

(ക‌ര്ടെസീ: വ‌ന് ഇംഡിയാ)
ഈസ്റ്ററിനോടനുബന്ധിച്ച്‌ പുറത്തിറക്കുമെന്ന്‌ കരുതിയിരുന്ന ലാലിന്റെ ആകാശഗോപുരത്തിന്റ റീലിസ്‌ വീണ്ടും മാറ്റി. കെപി കുമാരന്‍ സംവിധാനം ചെയ്യുന്ന ഈ ഓഫ്‌ ബീറ്റ്‌ ചിത്രത്തിന്റെ റീലിസ്‌ ഏറെ നാളായി നീണ്ടു പോകുകയാണ്‌. ഏറ്റമൊടുവില്‍ മാര്‍ച്ച്‌ 14ന്‌ പ്രദര്‍ശനത്തിനെത്തുമെന്നറിയിച്ചിരുന്ന ചിത്രത്തിന്റെ റീലിസ് ഇപ്പോള്‍ വീണ്ടും അനിശ്ചിതമായി നീട്ടിയിരിക്കുകയാണ്‌. നോര്‍വെയിലെ ഓസ്ലോയില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആഗ്രഹമാണ്‌ ഇപ്പോള്‍ ചിത്രം റീലിസ്‌ ചെയ്യുന്നതിന്‌ വൈകുന്നതിന്‌ കാരണമായി പറയുന്നത്‌. വാണിജ്യ ചിത്രമല്ലെങ്കിലും ലാലിന്റെ കരിയറില്‍ ഒരു നാഴികക്കല്ലാകുമെന്ന്‌ കരുതപ്പെടുന്ന ആകാശഗോപുരത്തിന്റെ റീലിസ്‌ മാറ്റി വെയ്‌ക്കുന്നതിന്‌ മറ്റു കാരണങ്ങള്‍ കൂടിയുണ്ടെന്നാണ്‌ ഇപ്പോള്‍ അണിയറയിലുള്ള വര്‍ത്തമാനം. ഏറ്റവുമവസാനം പുറത്തിറങ്ങിയ കോളെജ്‌ കുമാരനും പരാജയപ്പെട്ടതോടെ തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റു വാങ്ങുന്ന ലാലിന്‌ ആകാശഗോപുരത്തിന്റെ ബോക്‌സ്‌ഓഫീസ്‌ പ്രകടനം അടുത്ത ചിത്രത്തിനും തിരിച്ചടിയായേക്കുമെന്ന ഭീതിയാണ്‌ ചിത്രം വൈകിക്കുന്നതിന്റെ പിന്നിലുള്ളതാണെന്നാണ്‌ ആരോപണം. വമ്പന്‍ വിജയം ലക്ഷ്യമിട്ട്‌ ഗ്യാരണ്ടി സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌ ഒരുക്കുന്ന ഇന്നത്തെ ചിന്താവിഷയത്തിന്റെ റീലിസ്‌ കഴിഞ്ഞു മാത്രമേ ആകാശഗോപുരം തിയറ്ററുകളിലെത്തുകയുള്ളുവെന്നാണ്‌ ഇപ്പോഴുള്ള സൂചന.

Monday, March 17, 2008

മോഹന്ലാല് വര്സെസ് മമ്മുട്ടീ...

(കര്ടെസീ: വന് ഇംഡിയാ)
കണക്കുതീര്‍ക്കാന്‍ ലാല്‍
അലിഭായിക്കു മുമ്പ് രണ്ടര വര്‍ഷത്തോളം മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ മിക്കപ്പോഴും മുന്‍തൂക്കം നേടിയിരുന്നത് മോഹന്‍ലാല്‍ ചിത്രങ്ങളായിരുന്നു. 2007ന്റെ ആദ്യപകുതിയിലും 2006ലും 2005ലും മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ കൊമ്പുകോര്‍ത്തപ്പോള്‍ വ്യക്തമായ മേധാവിത്തം നേടി മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന പദവിക്ക് മോഹന്‍ലാല്‍ നീതികരണം നല്‍കി.
2006ല്‍ വിജയങ്ങളില്‍ മമ്മൂട്ടിയെ ബഹുദൂരം പിന്നിലാക്കിയ മോഹന്‍ലാല്‍ 2007ന്റെ ആദ്യപകുതിയിലും അത് തുടരുന്നതാണ് കണ്ടത്. ബിഗ് ബിയെ പിന്നിലാക്കി ഛോട്ടാ മുംബൈയും മിഷന്‍ 90 ഡേയ്സിനെ പിന്നിലാക്കി ഹലോയും വിജയങ്ങള്‍ കൊയ്തു. ഇരുവരുടെയും ഓണച്ചിത്രങ്ങള്‍ വലിയ വിജയം നേടിയില്ലെങ്കിലും മമ്മൂട്ടിയുടെ ഓഫ് ബീറ്റ് ചിത്രമായ ഒരേ കടലിനേക്കാള്‍ മികച്ച കളക്ഷന്‍ നേടിയത് മോഹന്‍ലാലിന്റെ അലിഭായിയായിരുന്നു.
എന്നാല്‍ പിന്നീട് മോഹന്‍ലാലിന് പിടിവിട്ടുപോവുന്നതാണ് കണ്ടത്. പരദേശിയെ പിന്നിലാക്കാന്‍ നസ്രാണിക്ക് എളുപ്പം കഴിഞ്ഞു. നസ്രാണിയും വലിയ വിജയമൊന്നുമായിരുന്നില്ലെങ്കിലും ഓഫ് ബീറ്റ് ചിത്രമായ പരദേശിയുടെ ബോക്സോഫീസ് പ്രകടനം തീര്‍ത്തും മങ്ങിയപ്പോള്‍ 2007ല്‍ ആദ്യമായി ഒരു ലാല്‍ ചിത്രത്തിനേക്കാള്‍ മികച്ച കളക്ഷന്‍ ഒരു മമ്മൂട്ടി ചിത്രത്തിന് നേടാനായി.മമ്മൂട്ടി ഏതാനും രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥ പറയുമ്പോഴിനെ ഒരു മമ്മൂട്ടി ചിത്രമെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ആ ചിത്രം സൂപ്പര്‍ഹിറ്റായത് മമ്മൂട്ടിയുടെ സാന്നിധ്യം കൂടിയുള്ളതു കൊണ്ടാണെന്നാണ് സിനിമാരംഗത്തുള്ളവരുടെ വിലയിരുത്തല്‍. ആ ചിത്രത്തിന്റെ വിജയത്തിന് മമ്മൂട്ടിക്ക് ക്രെഡിറ്റ് നല്‍കുന്നത് വേണമെങ്കില്‍ ചര്‍ച്ചവിഷയമാക്കാമെങ്കിലും ഏറെ പ്രതീക്ഷകളോടെയെത്തിയ ഫ്ലാഷ് ബോക്സോഫീസ് ദുരന്തമായതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മോഹന്‍ലാലിന് ഒഴിഞ്ഞുമാറാനാവില്ലല്ലോ. മമ്മൂട്ടിക്ക് നേര്‍ക്കു നിന്നുള്ള പോരാട്ടത്തില്‍ വീണ്ടും ലാലിന് കൈപൊള്ളി.
2008ല്‍ ഒരേ ദിവസം റിലീസ് ചെയ്ത ചിത്രങ്ങളുമായി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം വീണ്ടും മമ്മൂട്ടിക്കൊപ്പം നിന്നു. ചില ചിത്രങ്ങള്‍ എങ്ങനെ വിജയിക്കുന്നുവെന്ന് അത്തരം സിനിമകള്‍ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ അന്തം വിട്ടുപോവാറുണ്ട്. അത്തരമൊരു സിനിമയായിരുന്നു രൗദ്രം. ഒരു ബോറന്‍ സിനിമയായിട്ടും രൗദ്രം അര്‍ഹിക്കാത്ത വിജയം നേടി. അതേ സമയം അറുബോറന്‍ ചിത്രമായ കോളജ് കുമാരന്‍ തീര്‍ത്തും അര്‍ഹിക്കുന്ന പരാജയത്തിലേക്ക് മൂക്കുംകുത്തി വീണു.

Saturday, March 15, 2008

"തൂണ്ടില്‍" കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി


പ്രിയസഖി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ഡയറക്ടര്‍ കെ.എസ് ആദ്യമാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും‍ പുതിയ തമിഴ് ചിത്രമായ "തൂണ്ടില്‍" കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി.മുഴ്നീളെ സസ്പെന്‍സും ത്രില്ലറും നിറഞ ഒരു കുടുംബ കഥയാണിത്.ശ്യാം,വിദ്യ , കാതല്‍ ഫെയിം സന്ധ്യ ,വിവേക് തുടങിയവര്‍ അണിനിരക്കുന്ന ഈ ചിത്രം പിരമിഡ് സായിമിറ തീയേറ്ററുകളില്‍ എത്തിക്കുന്നു.

ഡി-വാര്‍ ( ഡ്രാഗണ്‍ വാര്‍) കേരളത്തില്‍!!!


പ്രേക്ഷകമനസുകളില്‍ ഭീതിയും അത്ഭുതവും ആകാംക്ഷയും ഒരുപോലെ ജനിപ്പിക്കുന്ന ഡി വാര്‍ ( ഡ്രാഗണ്‍ വാര്‍ ) ഹോളിവുഡില്‍ നിന്നും പിരമിഡ് സായിമിറ കേരളത്തിലെ തീയെറ്ററുകളില്‍ എത്തിക്കുന്നു.ആക്ഷനും സാഹസീകതയും വിഭ്രമിക്കുന്ന രംഗങളും കൊണ്ട് സബന്നമായ ഈ ചിത്രത്തിന്‍ടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ഹുയാംഗ് റേഷിം.പിരമിഡ് സായിമിറ ഈ ചിത്രം മാര്‍ച്ച് 28 ന് തീയെറ്ററുകളില്‍ എത്തിക്കുന്നു.

Tuesday, March 4, 2008

വിരഹിണിയാവാന്‍ ഐശ്വര്യ


(ക‌ര്ടെസീ: വെബ് ദുനിയാ)

പുരാണങ്ങളിലായാലും ചരിത്രത്തിന്‍റെ ഏടുകളിലായാലും കുലപത്നിമാരുടെ വിരഹ വേദനകള്‍ എന്നും നമ്മെ തപ്തഹൃദയരാക്കാറുണ്ട്. ഇത്തരത്തില്‍ പ്രേക്ഷകരില്‍ ആകുലത നിറയ്ക്കാനാവുന്ന ഒരു വേഷം ആഷിനെ തേടി എത്തിയിരിക്കുന്നു.
സിദ്ധാര്‍ത്ഥ രാജകുമാരന്‍റെ പത്നിയായ യശോധരയുടെ വേഷമാണ് ഐശ്വര്യ റായ് ബച്ചനെ തേടി എത്തിയിരിക്കുന്നത്. ‘ബുദ്ധ’ എന്ന ഇംഗ്ലീഷ്-ഹിന്ദി ചിത്രത്തില്‍ യശോധരയുടെ വേഷം ഭംഗിയാക്കാന്‍ ആഷിനെ പ്രശസ്ത സംവിധായകന്‍ പാന്‍ നളിന്‍ ക്ഷണിച്ചു കഴിഞ്ഞു.
സിദ്ധാര്‍ത്ഥന്‍ ഇഹലോക ബന്ധങ്ങളെല്ലാം വെടിഞ്ഞ് ഒരു സന്യാസിയായി മാറുകയും നിര്‍‌വാണം പ്രാപിക്കുകയും ചെയ്യുന്നു. അതിനു ശേഷം സിദ്ധാര്‍ത്ഥനെ ബുദ്ധന്‍ എന്നറിയപ്പെട്ടു.
ഇന്ത്യന്‍ വംശജനായ നളിന്‍ സംവിധാനം ചെയ്ത ‘സംസാര’ എന്ന സിനിമ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അടുത്തകാലത്താണ് ഇന്ത്യയില്‍ ഈ ചിത്രത്തിന്‍റെ ഡിവിഡി അവതരിപ്പിച്ചത്. ഇതിനായി മുംബൈയില്‍ എത്തിയപ്പോള്‍ ബുദ്ധയുടെ തിരക്കഥ ആഷിനെ കാണിച്ചു എന്നും നളിന്‍ പറയുന്നു. എന്നാല്‍, ആഷ് അഭിനയിക്കുന്നതിനെ കുറിച്ച് അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.
ഒരു ബുദ്ധ സന്യാസിയുടെ ആത്മസംഘര്‍ഷത്തിന്‍റെ കഥപറഞ്ഞ നളിന്‍റെ ‘സംസാര’യില്‍ വിവിധ ദേശത്തുനിന്നുള്ളവരാണ് അഭിനയിച്ചത്. അമേരിക്ക, ഇന്ത്യ, ചൈന എന്നീ രാജ്യത്തു നിന്നുള്ള അഭിനേതാക്കളെ അവതരിപ്പിച്ച ഈ ചിത്രം പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു.
‘ബുദ്ധയു‘ടെ ചിത്രീകരണം ഓഗസ്റ്റില്‍ തുടങ്ങാനാണ് നളിന്‍ പദ്ധതിയിടുന്നത്.