Saturday, March 22, 2008

ആകാശഗോപുരം നോര്‍വെ ഫെസ്‌റ്റിവെല്ലില്‍?

(ക‌ര്ടെസീ: വ‌ന് ഇംഡിയാ)
ഈസ്റ്ററിനോടനുബന്ധിച്ച്‌ പുറത്തിറക്കുമെന്ന്‌ കരുതിയിരുന്ന ലാലിന്റെ ആകാശഗോപുരത്തിന്റ റീലിസ്‌ വീണ്ടും മാറ്റി. കെപി കുമാരന്‍ സംവിധാനം ചെയ്യുന്ന ഈ ഓഫ്‌ ബീറ്റ്‌ ചിത്രത്തിന്റെ റീലിസ്‌ ഏറെ നാളായി നീണ്ടു പോകുകയാണ്‌. ഏറ്റമൊടുവില്‍ മാര്‍ച്ച്‌ 14ന്‌ പ്രദര്‍ശനത്തിനെത്തുമെന്നറിയിച്ചിരുന്ന ചിത്രത്തിന്റെ റീലിസ് ഇപ്പോള്‍ വീണ്ടും അനിശ്ചിതമായി നീട്ടിയിരിക്കുകയാണ്‌. നോര്‍വെയിലെ ഓസ്ലോയില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആഗ്രഹമാണ്‌ ഇപ്പോള്‍ ചിത്രം റീലിസ്‌ ചെയ്യുന്നതിന്‌ വൈകുന്നതിന്‌ കാരണമായി പറയുന്നത്‌. വാണിജ്യ ചിത്രമല്ലെങ്കിലും ലാലിന്റെ കരിയറില്‍ ഒരു നാഴികക്കല്ലാകുമെന്ന്‌ കരുതപ്പെടുന്ന ആകാശഗോപുരത്തിന്റെ റീലിസ്‌ മാറ്റി വെയ്‌ക്കുന്നതിന്‌ മറ്റു കാരണങ്ങള്‍ കൂടിയുണ്ടെന്നാണ്‌ ഇപ്പോള്‍ അണിയറയിലുള്ള വര്‍ത്തമാനം. ഏറ്റവുമവസാനം പുറത്തിറങ്ങിയ കോളെജ്‌ കുമാരനും പരാജയപ്പെട്ടതോടെ തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റു വാങ്ങുന്ന ലാലിന്‌ ആകാശഗോപുരത്തിന്റെ ബോക്‌സ്‌ഓഫീസ്‌ പ്രകടനം അടുത്ത ചിത്രത്തിനും തിരിച്ചടിയായേക്കുമെന്ന ഭീതിയാണ്‌ ചിത്രം വൈകിക്കുന്നതിന്റെ പിന്നിലുള്ളതാണെന്നാണ്‌ ആരോപണം. വമ്പന്‍ വിജയം ലക്ഷ്യമിട്ട്‌ ഗ്യാരണ്ടി സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌ ഒരുക്കുന്ന ഇന്നത്തെ ചിന്താവിഷയത്തിന്റെ റീലിസ്‌ കഴിഞ്ഞു മാത്രമേ ആകാശഗോപുരം തിയറ്ററുകളിലെത്തുകയുള്ളുവെന്നാണ്‌ ഇപ്പോഴുള്ള സൂചന.

No comments: