Thursday, November 29, 2007

മീനാക്സീ ലേടെസ്ട് ഗ്യാലരീ






















കഠിനാദ്ധ്വാനം വിജയമന്ത്രം



(കര്ടെസീ:വെബ് ദുനിയാ)
മലയാളത്തില്‍ നിന്ന്‌ പോയ താരസുന്ദരികളെല്ലാം നയന്‍താര പിന്തള്ളുന്നത്‌ യുവ ആരാധകവൃന്ദത്തെ കൊണ്ടാണ്‌. മലയാളിയാണെങ്കിലും നയന്‍റെ തെലുങ്ക്‌ ചിത്രങ്ങള്‍ മലയാളത്തില്‍ എത്തി മലയാള ചിത്രങ്ങളേക്കാള്‍ വലിയ നേട്ടം ഉണ്ടാക്കുന്നു. തന്നിന്ത്യയിലെ ഒട്ടു മിക്ക സീനിയര്‍ താരങ്ങളുടെ എല്ലാം നായികയായി അഭിനയിച്ച നയന്‍ തെന്നിന്ത്യയിലെ മെഗാ താരങ്ങളായ രജനികാന്ത്‌, മമ്മൂട്ടി, മോഹന്‍ലാല്‍, നാഗാര്‍ജ്ജുന,വെങ്കിടേഷ്‌ എന്നിവര്‍ക്കെല്ലാം നായികയായി. ലോക ടൂറിസം ഭൂപടങ്ങളിലെ ഏതാണ്ടെല്ലാ കേന്ദ്രങ്ങളിലും നയന്‍ സിനിമക്ക്‌ വേണ്ടി സഞ്ചരിച്ചു. തുടര്‍ച്ചായയി വിദേശ രാജ്യങ്ങിളില്‍ സിനിമ ചിത്രീകരണം നടത്തിയതിന്‍റെ റെക്കോര്‍ഡും ഈ തിരുവല്ലാക്കാരിക്ക്‌ ഒപ്പമാണ്‌.
ചോദ്യം: കൈനിറയെ ചിത്രങ്ങള്‍, എവിടെയും ആരാധകര്‍, നയന്‍ സന്തോഷവതിയാണോ?
ഉത്തരം: ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളോടും വല്ലാത്ത അഭിനിവേശമാണ്‌ എനിക്ക്‌. ജീവിത്തോട്‌ പ്രത്യേകിച്ച്‌. ഒരു കാര്യവും ചെയ്യാന്‍ വേണ്ടി മാത്രം വെറുതെ ചെയ്യുന്നതല്ല. ആത്മാര്‍ത്ഥമായി ചെയ്യാനാണ്‌ എനിക്ക്‌ താത്പര്യം. ഞാന്‍ ചെയ്യുന്ന സിനിമകളില്‍ ഞാന്‍ സന്തോഷവതിയാണ്‌. ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ എനിക്ക്‌ സന്തോഷം നഷ്ടമായാല്‍ അന്ന്‌ അഭിനയം മതിയാക്കും.
ചോദ്യം: എന്താണ്‌ നയന്‍റെ വിജയമന്ത്രം ?
ഉത്തരം: സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത കുടുംബത്തില്‍ നിന്നാണ്‌ ഞാന്‍ വന്നത്‌. അഭിനയത്തിലോ നൃത്തത്തിലോ എനിക്ക്‌ അക്കാദമിക്കായ യാതൊരു മുന്‍ പരിചയവും ഉണ്ടായിരുന്നില്ല. സിനിമയില്‍ എന്നെ സഹായിക്കാന്‍ ഗോഡ്ഫാദര്‍മാരോ ഉണ്ടായിരുന്നില്ല. കഠിനപ്രയത്നം മാത്രമായിരുന്നു എന്നെ ഞാനാക്കിയത്‌. അതില്‍ മാത്രമാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌.
ചോദ്യം:കരിയറിലുടനീളം നയനെ തേടി ഭാഗ്യവും ഉണ്ടായിരുന്നു?
ഉത്തരം: സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി വലിയ പോരാട്ടം നടത്തേണ്ടായി വന്നിട്ടില്ല എനിക്ക്‌. കരിയറിന്‍റെ തുടക്കത്തില്‍ തന്നെ ചില നല്ല അവസരങ്ങള്‍ എനിക്ക്‌ ലഭിച്ചത്‌ ഭാഗ്യമായിരുന്നു. ഇപ്പോള്‍ ഞാന്‍ തീര്‍ത്തും സന്തോഷവതിയാണ്‌.
ചോദ്യം: അജിത്തിനൊപ്പം ഉള്ള ‘ബില്ല’യെ കുറിച്ച്‌ വന്‍ പ്രതീക്ഷകളാണല്ലോ എല്ലായിടത്തും ?
ഉത്തരം: ആദ്യമായിട്ടാണ്‌ ഞാന്‍ അജിത്തിന്‍റെ നായികയാകുന്നത്‌. തമിഴ്‌ സിനിമയില്‍ ഒരു നാഴികകല്ലാകുന്ന ചിത്രമായിരിക്കും ‘ബില്ല’. മികച്ച പ്രഫഷണലുകളാണ്‌ ചിത്രത്തിന്‌ പിന്നില്‍.
ചോദ്യം: സിനിമയുടെ ഷൂട്ടിങ്ങ്‌ എങ്ങനെ?
ഉത്തരം: ശരിക്കും ആസ്വദിച്ചു. പ്രഫഷണലുകളുടെ വന്‍ കൂട്ടായ്മായായിരിക്കും ‘ബില്ല’യുടെ വിജയം. തമിഴ്‌ പ്രേക്ഷകര്‍ക്ക്‌ ബില്ല മികച്ച വിഭവമായിരിക്കും.
ചോദ്യം: മറ്റ്‌ പദ്ധതികള്‍?
ഉത്തരം: ധനുഷിനൊപ്പം ‘യാരടീ നീ മോഹിനി’, വിശാലുമായി ‘സത്യം’.

Wednesday, November 28, 2007

ജയസൂര്യ തെലുങ്കില്‍

ജയസൂര്യ അതിര്‍ത്തികള്‍ കടക്കുകയാണ്. മലയാളത്തില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ശേഷമാണ് ജയസൂര്യ തമിഴിലെത്തിയത്. തമിഴില്‍ കമലഹാസനോടൊപ്പം വരെ ജയസൂര്യ അഭിനയിച്ചു. ഇപ്പോഴിതാ തെലുങ്കിലേക്കും ജയസൂര്യയ്ക്ക് ക്ഷണമെത്തിയിരിക്കുന്നു.തെലുങ്കിലെ ഹിറ്റ്‌മേക്കറായ സൂര്യകിരണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്. കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. മലയാളത്തിലും ചുവടുറപ്പിച്ചു കഴിഞ്ഞ ജയസൂര്യ എസ് എന്‍ സ്വാമി തിരക്കഥയെഴുതുന്ന സിനിമയില്‍ അസിസ്റ്റന്‍റ് കമ്മീഷണറായി അഭിനയിക്കുന്നു. വി കെ പ്രകാശാണ് ഈ ചിത്രത്തിന്‍റെ സംവിധാനം.

Monday, November 26, 2007

ധന്‍ ധനാ ധന്‍..ഗോള്‍!

(കര്ടെസീ : വെബ് ദുനിയാ)വിവേക് അഗ്നിഹോത്രി ലളിതമായി കഥ പറയുകയാണ്. ധന്‍ ധനാ ധന്‍ ഗോള്‍ എന്ന പുതിയ ചിത്രത്തിലെ ഈ കഥ പറച്ചില്‍ വിവേകിനെ ആദ്യ ചിത്രമായ ചോക്ലേറ്റിന്‍റെ പരാജയം മറക്കാന്‍ സഹായിക്കും-പക്ഷേ ശരാശരിക്ക് ഒത്തിരി മേലെയാവുമെന്ന പ്രതീക്ഷ വേണ്ട. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ആദ്യ ഭാഗത്തും ഒത്തിരി പ്രതീക്ഷിക്കുന്ന പ്രേക്ഷകനാണെങ്കില്‍ നിരാശപ്പെടെണ്ടി വരും. എന്നാല്‍ നല്ലൊരു ചിത്രമെന്ന വിശേഷണം തന്നെയാണ് അഗ്നിഹോത്രിയുടെ ഈ രണ്ടാമങ്കത്തിന് ചേരുക.രണ്ടാമത്തെ ചിത്രമായ ഗോളില്‍ വിവേക് നല്ലൊരു കഥ പറച്ചിലുകാരനായി ഭാവമാറ്റം നടത്തിയതാണ് ചിത്രത്തെ പ്രേക്ഷകരുമായി അടുപ്പിക്കുന്നത്. കൂടാതെ, സാങ്കേതിക മികവുകള്‍ കഥപറച്ചിലിനെ നിഷ്പ്രഭമാക്കാന്‍ വിവേക് അനുവദിക്കുന്നുമില്ല. പക്ഷേ ഈ ചിത്രത്തെ പ്രേക്ഷകര്‍ ചക് ദേ ഇന്ത്യ, ലഗാന്‍ തുടങ്ങിയ ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നത് മാറ്റു കുറച്ചേക്കാം.സൌത്ത്‌ഹാള്‍ യുണെറ്റഡ് ഫുട്ബോള്‍ ക്ലബ്ബിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്. ക്ലബ്ബിന്‍റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്. പണമില്ലാത്തത് കാരണം പരിശീലകനും ഉടമയും പോലും ഉപേക്ഷിച്ച അവസ്ഥ! പണം കൊടുത്തില്ലെങ്കില്‍ ഒഴിഞ്ഞു പോവണമെന്ന് സിറ്റി കമ്മീഷന്‍ നോട്ടീസും നല്‍കി. അടുത്ത മത്സരം വിജയിച്ചാല്‍ ആ സമ്മാന തുക കൊണ്ട് ക്ലബ്ബിന് നില നില്‍ക്കാം.ഷാന്‍ (അര്‍ഷദ് വര്‍സി) ഈ വെല്ലു വിളി ഏറ്റെടുക്കുകയാണ്. ഒപ്പം പരിശീലകനായി പഴയ താരം ടോണി സിംഗും (ബൊമന്‍ ഇറാനി) എത്തുന്നു. ഷാനിന്‍റെ സഹോദരിയും ഫിസിയോയും ആയ രുമാണയും (ബിപാഷ) ഈ അവസരത്തില്‍ രംഗ പ്രവേശം നടത്തുന്നു.

Wednesday, November 21, 2007

"ബ്യൂല്ഫ്" എക്സ് ക്ളുജീവ് ട്രൈലര്

രെഡ് കാര്പെട് ഫിലിമ് രേടിംഗ്സ് (21-11-2007)

(This post courtesy by Red Carpet Ratings)
AUGUST RUSH : Rating-PG
(for some thematic elements, mild violence and language) ENCHANTED : Rating-PG
(for some scary images and mild innuendo)
HITMAN : Rating-R
(for strong bloody violence, language and some sexuality/nudity)
I'M NOT THERE : Rating-R
(for language, some sexuality and nudity)
NINA'S HEAVENLY DELIGHTS : Rating-PG-13
(for some sexual content)
STARTING OUT IN THE EVENING :Rating-PG-13
(for sexual content, language and brief nudity)
STEPHEN KING'S THE MIST :Rating-R
(for violence, terror and gore, and language)
THIS CHRISTMAS :Rating-PG-13
for comic sexual content and some violence


RATINGS GUIDE

G : GENERAL AUDIENCES (All Ages Admitted)

PG : PARENTAL GUIDANCE SUGGESTED (Some Material May Not Be Suitable for Children)

PG-13 : PARENTS STRONGLY CAUTIONED (Some Material May Be Inappropriate for Children Under 13)

R : RESTRICTED (Under 17 Requires Accompanying Parent or Adult Guardian)

NC-17 : NO ONE 17 AND UNDER ADMITTED