Thursday, November 15, 2007

കന്തസാമിയില്‍ ഇന്ദ്രജിത്തും?


അന്യനു ശേഷം വിക്രം നിറഞ്ഞാടുന്ന ചിത്രമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന 'കന്തസാമി'യില്‍ വില്ലനായി അഭിനയിക്കാന്‍ മലയാള നടന്‍ ഇന്ദ്രജിത്തിന് ക്ഷണം. ഇത്രയും വലിയൊരു സിനിമയില്‍, വിക്രമിനെപ്പോലെ ഒരു നടന്‍റെ വില്ലനായി അഭിനയിക്കാനുള്ള ചാന്‍സ് കിട്ടിയാല്‍ ഇന്ദ്രജിത്ത് സ്വാഭാവികമായും ചാടി വീഴേണ്ടതാണ്. എന്നാല്‍ ഇന്ദ്രജിത്തിന്‍റെ ക്യാമ്പില്‍ നിന്നും അനുകൂല പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന കന്തസാമി ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രമാണ്. വിക്രമിന്‍റെ വ്യത്യസ്ത രൂപഭാവങ്ങള്‍ ഈ ചിത്രത്തില്‍ ദൃശ്യമാകും. ഒരു പെണ്‍‌വേഷത്തിലും വിക്രമിനെ കാണാം. ശിവാജിയിലെയും അഴകിയ തമിഴ് മകനിലെയും നായികയായ ശ്രേയ സരണാണ് കന്തസാമിയിലെ നായിക.ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, മീശമാധവന്‍, ചാന്തുപൊട്ട് തുടങ്ങിയവയാണ് ഇന്ദ്രജിത്ത് വില്ലന്‍ വേഷമവതരിപ്പിച്ച ചിത്രങ്ങള്‍. നായകനായും വില്ലനായും സഹനടനായും കോമഡി കഥാപാത്രമായുമൊക്കെ ഇന്ദ്രജിത്ത് തിളങ്ങുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാവണം തമിഴില്‍ നിന്ന് സാക്ഷാല്‍ വിക്രമിന്‍റെ കോള്‍. പൃഥ്വിരാജ് ഇപ്പോള്‍ തമിഴിലെ തിരക്കുള്ള താരവുമാണ്. എന്തായാലും ഇന്ദ്രജിത്ത് പോസിറ്റീവായ ഒരു മറുപടി വിക്രമിനോട് പറയുമെന്ന് പ്രതീക്ഷിക്കാം.

No comments: