Tuesday, December 18, 2007

കമലഹാസന് എം.ടിയുടെ തിരക്കഥ


(ക‌ര്ടെസീ:വ‌ന് ഇംഡിയാ)


കമലഹാസനെ താങ്ങാന്‍ മലയാളത്തിന് ശേഷിയില്ല. മലയാളത്തിന് വേണ്ടി തന്റെ പ്രതിഫലത്തില്‍ കുറവ് വരുത്താന്‍ കമലഹാസനും തയ്യാറായെന്നു വരില്ല. മലയാള സിനിമയെ ഏറെ സ്നേഹിക്കുന്നുണ്ടെങ്കിലും ചാണക്യനു ശേഷം മറ്റൊരു മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ കമലഹാസനെ കിട്ടാത്തത് അതുകൊണ്ടാണ്.കമലഹാസനെ സംബന്ധിച്ച് ഇതു മാത്രമല്ല കാരണം. ഇനി മലയാളത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അത് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു അസാധാരണ പ്രൊജക്ടിലൂടെയാവണമെന്ന് കമലിന് നിര്‍ബന്ധമുണ്ട്. എം.ടിയെ പോലൊരു തിരക്കഥാകൃത്ത് എഴുതുന്ന പീരിയഡ് സിനിമയാണെങ്കില്‍ താന്‍ തീര്‍ച്ചയായും അഭിനയിക്കുമെന്ന് കമല്‍ പറയുന്നു.കമലിന്റെ ആ സ്വപ്നം സാക്ഷാത്കരിക്കുമെന്നാണ് സൂചനകള്‍. നീണ്ട ഇടവേളക്കു ശേഷം പഴശിരാജയിലൂടെ വീണ്ടും തിരക്കഥാരചനയില്‍ സജീവമായ എം.ടി കമലഹാസനു വേണ്ടി ഒരു പീരിയഡ് സിനിമക്കുള്ള പ്രമേയം കണ്ടെത്തിയിട്ടുണ്ട്.ബുദ്ധമതവിശ്വാസികളായ തന്റെ പൂര്‍വികര്‍ ഈ മതം സ്വീകരിക്കുവാനുള്ള കാരണം തേടിയലയുന്ന ഒരു ജപ്പാന്‍ വംശജന്‍. അയാളൊടുവില്‍ എത്തിച്ചേരുന്നത് കേരളത്തിലാണ്. തന്റെ അടിവേരും ബുദ്ധമതപ്രചാരണത്തിന്റെ അടിസ്ഥാനവും ഒന്നു തന്നെയാണെന്ന് അയാള്‍ കണ്ടെത്തി- ഇതാണ് കമലഹാസനു വേണ്ടി എം.ടി തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ പ്രമേയം.അന്വേഷകനായി കമലഹാസന്‍ വേഷമിടുമ്പോള്‍ ചിത്രം സംവിധാനം ചെയ്യുന്നത് ബാലയാണ്. പിതാമഹനിലൂടെ ശ്രദ്ധേയനായ ബാല സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു സംഭവമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പ്രൊജക്ട് എന്നു യാഥാര്‍ത്ഥ്യമാവുമെന്ന് വഴിയേ അറിയാം.

No comments: