(കര്ടെസീ : വെബ് ദുനിയാ)വിവേക് അഗ്നിഹോത്രി ലളിതമായി കഥ പറയുകയാണ്. ധന്‍ ധനാ ധന്‍ ഗോള്‍ എന്ന പുതിയ ചിത്രത്തിലെ ഈ കഥ പറച്ചില്‍ വിവേകിനെ ആദ്യ ചിത്രമായ ചോക്ലേറ്റിന്‍റെ പരാജയം മറക്കാന്‍ സഹായിക്കും-പക്ഷേ ശരാശരിക്ക് ഒത്തിരി മേലെയാവുമെന്ന പ്രതീക്ഷ വേണ്ട. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ആദ്യ ഭാഗത്തും ഒത്തിരി പ്രതീക്ഷിക്കുന്ന പ്രേക്ഷകനാണെങ്കില്‍ നിരാശപ്പെടെണ്ടി വരും. എന്നാല്‍ നല്ലൊരു ചിത്രമെന്ന വിശേഷണം തന്നെയാണ് അഗ്നിഹോത്രിയുടെ ഈ രണ്ടാമങ്കത്തിന് ചേരുക.രണ്ടാമത്തെ ചിത്രമായ ഗോളില്‍ വിവേക് നല്ലൊരു കഥ പറച്ചിലുകാരനായി ഭാവമാറ്റം നടത്തിയതാണ് ചിത്രത്തെ പ്രേക്ഷകരുമായി അടുപ്പിക്കുന്നത്. കൂടാതെ, സാങ്കേതിക മികവുകള്‍ കഥപറച്ചിലിനെ നിഷ്പ്രഭമാക്കാന്‍ വിവേക് അനുവദിക്കുന്നുമില്ല. പക്ഷേ ഈ ചിത്രത്തെ പ്രേക്ഷകര്‍ ചക് ദേ ഇന്ത്യ, ലഗാന്‍ തുടങ്ങിയ ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നത് മാറ്റു കുറച്ചേക്കാം.സൌത്ത്‌ഹാള്‍ യുണെറ്റഡ് ഫുട്ബോള്‍ ക്ലബ്ബിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്. ക്ലബ്ബിന്‍റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്. പണമില്ലാത്തത് കാരണം പരിശീലകനും ഉടമയും പോലും ഉപേക്ഷിച്ച അവസ്ഥ! പണം കൊടുത്തില്ലെങ്കില്‍ ഒഴിഞ്ഞു പോവണമെന്ന് സിറ്റി കമ്മീഷന്‍ നോട്ടീസും നല്‍കി. അടുത്ത മത്സരം വിജയിച്ചാല്‍ ആ സമ്മാന തുക കൊണ്ട് ക്ലബ്ബിന് നില നില്‍ക്കാം.ഷാന്‍ (അര്‍ഷദ് വര്‍സി) ഈ വെല്ലു വിളി ഏറ്റെടുക്കുകയാണ്. ഒപ്പം പരിശീലകനായി പഴയ താരം ടോണി സിംഗും (ബൊമന്‍ ഇറാനി) എത്തുന്നു. ഷാനിന്‍റെ സഹോദരിയും ഫിസിയോയും ആയ രുമാണയും (ബിപാഷ) ഈ അവസരത്തില്‍ രംഗ പ്രവേശം നടത്തുന്നു.
Monday, November 26, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment