Thursday, November 29, 2007

കഠിനാദ്ധ്വാനം വിജയമന്ത്രം



(കര്ടെസീ:വെബ് ദുനിയാ)
മലയാളത്തില്‍ നിന്ന്‌ പോയ താരസുന്ദരികളെല്ലാം നയന്‍താര പിന്തള്ളുന്നത്‌ യുവ ആരാധകവൃന്ദത്തെ കൊണ്ടാണ്‌. മലയാളിയാണെങ്കിലും നയന്‍റെ തെലുങ്ക്‌ ചിത്രങ്ങള്‍ മലയാളത്തില്‍ എത്തി മലയാള ചിത്രങ്ങളേക്കാള്‍ വലിയ നേട്ടം ഉണ്ടാക്കുന്നു. തന്നിന്ത്യയിലെ ഒട്ടു മിക്ക സീനിയര്‍ താരങ്ങളുടെ എല്ലാം നായികയായി അഭിനയിച്ച നയന്‍ തെന്നിന്ത്യയിലെ മെഗാ താരങ്ങളായ രജനികാന്ത്‌, മമ്മൂട്ടി, മോഹന്‍ലാല്‍, നാഗാര്‍ജ്ജുന,വെങ്കിടേഷ്‌ എന്നിവര്‍ക്കെല്ലാം നായികയായി. ലോക ടൂറിസം ഭൂപടങ്ങളിലെ ഏതാണ്ടെല്ലാ കേന്ദ്രങ്ങളിലും നയന്‍ സിനിമക്ക്‌ വേണ്ടി സഞ്ചരിച്ചു. തുടര്‍ച്ചായയി വിദേശ രാജ്യങ്ങിളില്‍ സിനിമ ചിത്രീകരണം നടത്തിയതിന്‍റെ റെക്കോര്‍ഡും ഈ തിരുവല്ലാക്കാരിക്ക്‌ ഒപ്പമാണ്‌.
ചോദ്യം: കൈനിറയെ ചിത്രങ്ങള്‍, എവിടെയും ആരാധകര്‍, നയന്‍ സന്തോഷവതിയാണോ?
ഉത്തരം: ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളോടും വല്ലാത്ത അഭിനിവേശമാണ്‌ എനിക്ക്‌. ജീവിത്തോട്‌ പ്രത്യേകിച്ച്‌. ഒരു കാര്യവും ചെയ്യാന്‍ വേണ്ടി മാത്രം വെറുതെ ചെയ്യുന്നതല്ല. ആത്മാര്‍ത്ഥമായി ചെയ്യാനാണ്‌ എനിക്ക്‌ താത്പര്യം. ഞാന്‍ ചെയ്യുന്ന സിനിമകളില്‍ ഞാന്‍ സന്തോഷവതിയാണ്‌. ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ എനിക്ക്‌ സന്തോഷം നഷ്ടമായാല്‍ അന്ന്‌ അഭിനയം മതിയാക്കും.
ചോദ്യം: എന്താണ്‌ നയന്‍റെ വിജയമന്ത്രം ?
ഉത്തരം: സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത കുടുംബത്തില്‍ നിന്നാണ്‌ ഞാന്‍ വന്നത്‌. അഭിനയത്തിലോ നൃത്തത്തിലോ എനിക്ക്‌ അക്കാദമിക്കായ യാതൊരു മുന്‍ പരിചയവും ഉണ്ടായിരുന്നില്ല. സിനിമയില്‍ എന്നെ സഹായിക്കാന്‍ ഗോഡ്ഫാദര്‍മാരോ ഉണ്ടായിരുന്നില്ല. കഠിനപ്രയത്നം മാത്രമായിരുന്നു എന്നെ ഞാനാക്കിയത്‌. അതില്‍ മാത്രമാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌.
ചോദ്യം:കരിയറിലുടനീളം നയനെ തേടി ഭാഗ്യവും ഉണ്ടായിരുന്നു?
ഉത്തരം: സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി വലിയ പോരാട്ടം നടത്തേണ്ടായി വന്നിട്ടില്ല എനിക്ക്‌. കരിയറിന്‍റെ തുടക്കത്തില്‍ തന്നെ ചില നല്ല അവസരങ്ങള്‍ എനിക്ക്‌ ലഭിച്ചത്‌ ഭാഗ്യമായിരുന്നു. ഇപ്പോള്‍ ഞാന്‍ തീര്‍ത്തും സന്തോഷവതിയാണ്‌.
ചോദ്യം: അജിത്തിനൊപ്പം ഉള്ള ‘ബില്ല’യെ കുറിച്ച്‌ വന്‍ പ്രതീക്ഷകളാണല്ലോ എല്ലായിടത്തും ?
ഉത്തരം: ആദ്യമായിട്ടാണ്‌ ഞാന്‍ അജിത്തിന്‍റെ നായികയാകുന്നത്‌. തമിഴ്‌ സിനിമയില്‍ ഒരു നാഴികകല്ലാകുന്ന ചിത്രമായിരിക്കും ‘ബില്ല’. മികച്ച പ്രഫഷണലുകളാണ്‌ ചിത്രത്തിന്‌ പിന്നില്‍.
ചോദ്യം: സിനിമയുടെ ഷൂട്ടിങ്ങ്‌ എങ്ങനെ?
ഉത്തരം: ശരിക്കും ആസ്വദിച്ചു. പ്രഫഷണലുകളുടെ വന്‍ കൂട്ടായ്മായായിരിക്കും ‘ബില്ല’യുടെ വിജയം. തമിഴ്‌ പ്രേക്ഷകര്‍ക്ക്‌ ബില്ല മികച്ച വിഭവമായിരിക്കും.
ചോദ്യം: മറ്റ്‌ പദ്ധതികള്‍?
ഉത്തരം: ധനുഷിനൊപ്പം ‘യാരടീ നീ മോഹിനി’, വിശാലുമായി ‘സത്യം’.

No comments: