(കര്ടെസീ: വന് ഇംഡിയാ)
മോഹന്‍ലാല്‍ അമ്പതുകാരനായ മാന്ത്രികനായി വേഷമിടുന്നു. കരിമ്പില്‍ ഫിലിംസ് നിര്‍മ്മിക്കുന്ന 'സ്വപ്‌നമാലിക'യെന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ മാന്ത്രികന്റെ വേഷമണിയുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിനും പ്രധാനറോളുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അമ്പതുകാരനായ അലോഷ്യസ് എന്ന മാന്ത്രികന്റെയടുത്ത് മാജിക് പടിയ്‌ക്കാനെത്തുന്ന ജോണ്‍ എന്ന യുവാവിന്റെ വേഷമാണ് പൃഥ്വിരാജ് കൈകാര്യം ചെയ്യുന്നത്. മാജിക് പരിപാടികളില്‍ ലാലിന്റെ അലോഷ്യസിന്റെ അസിസ്‌റ്റന്റായി മീരാ ജാസ്‌മിനും രംഗത്തെത്തുന്നുണ്ട്. ചിത്രത്തിന്റെ പൂജ വിസ്‌മയ ഫിലിം സ്റ്റുഡിയോയില്‍ കഴിഞ്ഞയാഴ്‌ച നടന്നു. ഇതാദ്യമായാണ് മോഹന്‍ലാല്‍ ഒരു മാന്ത്രികന്റെ വേഷം അവതരിപ്പിക്കുന്നത്. ഈയിടെ പുറത്തിറങ്ങിയ ഫ്‌ലാഷ് എന്ന ചിത്രത്തിലെ ഏതാനും രംഗങ്ങള്‍ക്കായി ലാല്‍ ചെറിയ തോതില്‍ മാജിക് പഠിച്ചിരുന്നു. ഒരു മാന്ത്രികന്റെ ജീവിതത്തിന്റെ വ്യത്യസ്ഥ അവസ്ഥകളെയാണ് ചിത്രം പ്രതിഫലിപ്പിക്കുന്നത്. ബി ഉണ്ണികൃഷ്‌ണനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. തീര്‍ത്തും വ്യത്യസ്ഥമായ ഈ റോളില്‍ തനിക്കും ഏറെ പ്രതീക്ഷയുണ്ടെന്ന് ലാല്‍ പറഞ്ഞു. 2008ലെ വിഷുക്കാലത്ത് തിയേറ്ററുകളിലെത്തുന്ന വിധത്തിലാണ് ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുന്നത്.

No comments:
Post a Comment