Friday, December 28, 2007

ഷാരൂഖ് ഹൃതിക്കിനു വില്ലന്‍


(കര്ടെസീ: വെബ് ദുനിയാ)

ഒട്ടേറെ പ്രമുഖ നടന്‍മാര്‍ വില്ലന്‍‌മാരായിട്ടുണ്ടെങ്കിലും ഷാരൂഖ് വില്ലനാകുന്നു എന്നത് ബോളീവുഡിനെ ഞെട്ടിക്കും. തീര്‍ച്ച. വേഷത്തിന്‍റെ പ്രാധാന്യം മറ്റാരേക്കാളും നന്നായി മനസ്സിലാക്കുന്ന ഷാരൂഖ് അമാനുഷിക പരിവേഷമുള്ള പക്കാ ദുഷ്ടന്‍ കഥാപാത്രത്തിലാണ് എത്തുന്നത്. അതും ഹൃതിക്ക് റോഷന് എതിരെ സൂപ്പര്‍ ഹിറ്റായ ക്രിഷില്‍. ഷാരൂഖിന്‍റെ വില്ലന്‍ വേഷമെന്ന വാര്‍ത്ത ഇഷടപെട്ടാലും ഇല്ലെങ്കിലും സംഗതി സത്യമാണ്. സൂപ്പര്‍മാന്‍ ചിത്രങ്ങള്‍ക്കുള്ള ബോളിവുഡിന്‍റെ മറുപടിയെന്ന് വാഴ്ത്തപ്പെട്ട ‘ക്രിഷ്’ ന്‍റെ രണ്ടാം ഭാഗത്തിലാണ് ഷാരൂഖ് വില്ലന്‍ വേഷം കയ്യാളുക. കൂടുതല്‍ വിവരം പുറത്തു വന്നിട്ടില്ലെങ്കിലും കിംഗ്ഖാന്‍ സമ്മതം മൂളിയിരിക്കുകയാണ് എന്നാണ് കേള്‍ക്കുന്നത്. നെഗറ്റീവ് വേഷങ്ങള്‍ എപ്പോഴും മനോഹരമാക്കുന്ന ഷാരുഖിന് ഈ വേഷത്തെ കുറിച്ച് കേട്ടപ്പോള്‍ തന്നെ ആവേശമിളകിയത്രേ. അല്ലെങ്കിലും ബാസിഗര്‍, ഡര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണെല്ലോ ഷാരുഖ് ബോളിവുഡിന്‍റെ പ്രീയതാരമായത്. ഷാരുഖും ഹൃതിക്കും ഇത് രണ്ടാം തവണയാണ് ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത്.കരണ്‍ ജോഹറിന്‍റെ കഭീ ഖുഷി കഭി ഗം എന്ന ചിത്രത്തില്ലായിരുന്നു ഇരുവരും ആദ്യം ഒന്നിച്ച് അഭിനയിച്ചത്. സിനിമയുടെ സംവിധായകനിലും മാറ്റമുണ്ട്. ഹൃതിക്റോഷനെ സൂപ്പര്‍ നായകനാക്കി ആദ്യ ക്രിഷ് അവതരിപ്പിച്ചത് അച്ഛന്‍ രാകേഷ റോഷനാണെങ്കില്‍ പുതിയ ക്രിഷിന്‍റെ സംവിധായകന്‍ രാകേഷ് ഓം പ്രകാശ് മെഹ്‌റയാണ്. ഹോളിവുഡിനെ അനുകരിക്കാനുള്ള പ്രവണതയില്‍ നായകനടന്‍‌മാര്‍ വില്ലന്‍‌മാരാകുന്ന ഹോളീവുഡിലെ രീതി ആവര്‍ത്തിക്കാനാണ് ബോളീവുഡിന്രെയും ശ്രമം. നെഗറ്റീവ് വേഷം കെട്ടിയ പ്രമുഖരില്‍ അമിതാഭ് ബച്ചന്‍, ഹൃതിക്ക് റോഷന്‍. സുനില്‍ ഷെട്ടി, ജോണ്‍ ഏബ്രഹാം, നസറുദ്ദീന്‍ ഷാ, ജാക്കി ഷെറോഫ് അങ്ങനെയൊരു നീണ്ട നിര തന്നെയുണ്ട്. മുമ്പ് ഷാരൂഖ് നായകനായ ഫറാഖാന്‍റെ ആദ്യ ചിത്രം ‘മേ ഹൂ നാ’യില്‍ വില്ലന്‍ വേഷം ചെയ്തത് സുനില്‍ ഷെട്ടിയായിരുന്നു. അതു പോലെ ഓം ശാന്തി ഓമില്‍ അര്‍ജുന്‍ റാം പാലും. ധൂം ഒന്നില്‍ ജോണും രണ്ടില്‍ ഹൃതിക്കും വില്ലന്‍ വേഷം ചെയ്തിരുന്നു. അമിതാഭിനെ വില്ലനാക്കിയത് ആഗിലൂടെ രാം ഗോപാല്‍ വര്‍മ്മയായിരുന്നു. മണിരത്‌നത്തിന്‍റെ യുവയില്‍ അഭിഷേകും വില്ലന്‍ വേഷത്തിലെത്തി.

No comments: