ചോക്കളേറ്റിന്‍ടേയും കങാരുവിന്‍ടേയും സൂപ്പര്‍ വിജയത്തിനുശേഷം പ്രിഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്"വണ് വെ ടിക്കറ്റ് " ബിബിന്‍ പ്രഭാകര്‍ സംവിധാനവും രചന ബാബു ജനാര്‍ദ്ദനനും നിര്‍വ്വഹിക്കുന്നു.പ്രിഥ്വിരാജിനെ കൂടാതെ മലയാളത്തിലെ ഒരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
Wednesday, February 13, 2008
Tuesday, February 12, 2008
പച്ചമരത്തണലിലൂടെ ശ്രീനിവാസനും പത്മപ്രിയയും വീണ്ടും ഒന്നിക്കുന്നു.
ശ്രീനിവാസനും പത്മപ്രിയയും നായികാനായകന്മാരാകുന്ന ചിത്രമാണ് പച്ചമരത്തണലില്‍. നവാഗതനായ ലിയോ തവേദൂസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.ഇതിനു മുമ്പ് അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസനും പത്മപ്രിയയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇരുവരും നായികാനായകന്മാരാകുന്നത് ഇതാദ്യമാണ്.ശ്രീനിക്കും പത്മപ്രിയക്കും പുറമെ ലാലു അലക്സ്, ലാല്‍, നാസര്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അല്‍ഫോന്‍സാണ്. ക്യാമറ മനോജ് പിള്ള
പിരമിഡ് സായീമിറയുടെ മൂന്ന് മാസത്തെ വിറ്റുവരവ് 231 കോടി രൂപ
ഏഷ്യയിലെ തന്നെ ഏറ്റവും വലുതും ആഗോള തലത്തില്‍ മൂന്നാമത്തെതുകൂടിയായ തിയേറ്റര്‍ ഗ്രൂപ്പായ പിരമിഡ് സായീമിറയുടെ മൂന്ന് മാസത്തെ വിറ്റുവരവ് 231 കോടി രൂപ.
Wednesday, February 6, 2008
സൌണ്ട് ഓഫ് ബൂട്ട് ഫെബ്രുവരി 8 ന് പ്രദര്‍ശനത്തിന് എത്തുന്നു.
പിരമിഡ് സായിമിറ പ്രൊഡക്ഷന്‍സിന്‍ടെ ചലച്ചിത്ര നിര്‍മ്മാണ രംഗത്തെ ആദ്യ മലയാള സംരംഭമായ സൌണ്ട് ഓഫ് ബൂട്ട് ഫെബ്രുവരി 8 ന് പ്രദര്‍ശനത്തിന് എത്തുന്നു.ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായകന്‍ സുരേഷ്ഗോപി.വ്യത്യസ്തമായ പ്രമേയം കൊണ്ട് ഈ ചിത്രം പ്രേക്ഷകഹ്രദയം കൈയടക്കുമെന്നതില്‍ സംശയമില്ല.ഉടനീളം സസ്പന്‍സ് പുലര്‍ത്തുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും,സുരേഷ്ഗോപിയെ കൂടാതെ മുരളി,ബാല,ഹണി റോസ്,മണിയന്‍പിള്ള രാജു,തുടങി ഒരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.ചിത്രത്തിന്‍ടെകഥ,തിരക്കഥ നിര്‍വ്വഹിക്കുന്നത് രാജേഷ് ജയറാം,സംഗീതം ഷാന്‍,
Subscribe to:
Posts (Atom)