Saturday, March 29, 2008
" മുസ്സാഫിര്‍ " റഹ്മാന്‍ തിരിച്ചുവരുന്നു
" ചെംബട " ഒരുങുന്നു
"എസ് എം എസ്" ബാല നായകനാകുന്നു
"ഗുല്മോഹര്‍" സംവിധായകനായ രന്‍ജിത്ത് നായകനാകുന്നു
" ട്വന്‍ടി ട്വന്‍ടി " 118 കേന്ദ്രങളില്‍ പ്രദര്‍ശനത്തിനെത്തുന്നു.
Friday, March 28, 2008
"ബുള്ളറ്റ്" നിസ്സാര്‍ ചിത്രം, സുരേഷ് ഗോപി നായകന്‍
സുരേഷ് ഗോപിയെ നായകനാക്കി നിസ്സാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് "ബുള്ളറ്റ്"ചിത്രത്തില്‍ കലാഭവന്‍ മണി , വിജയരാഖവന്‍ , ജഗതി , ഇന്നസെന്‍ട് , കൊച്ചിന്‍ ഹനീഫ, ഹരീശ്രി അശൊകന്‍,തുടങി ഒരു താരനിരതന്നെ അണിനിരക്കുന്നു.ചിത്രത്തിന്‍ടെ രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത് നസ്സിം വെള്ളിലയാണ്.
"അതിഥി ദേവൊ ഭവ"ചിത്രത്തില്‍ നിവേദ്യം ഫെയിം വിനു മോഹന്‍
ബോളിവുഡില്‍ "കഥപറയുബോള്‍" ബില്ലു ബാര്‍ബര്‍!
അമ്രത അവാര്‍ഡ് പ്രഖ്യാപിച്ചു
Thursday, March 27, 2008
ലാപ്ടോപ്പ് സുരേഷ് ഗോപി നായകന്‍!
രൂപേഷ് പൊള്‍ സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാപ്ടോപ്പ് ചിത്രത്തിലെ നായിക പത്മപ്രിയ,ഇവരെ കൂടാതെ ഉര്‍മ്മിള ഉണ്ണി,മധുബെന്‍ , ഹരിക്രിഷ്ണന്‍ തുടങിയവര്‍ അണിനിരക്കുന്നു. റഫീക്ക് അഹമ്മദിന്‍ടെ വരികള്‍ക്ക് ശ്രീവത്സന്‍ ജെ മേനോന്‍ സംഗീതം നല്‍കിയിരിക്കുന്നു.കഥ സുഭാഷ് ചന്ദ്രന്‍ , നിര്‍മ്മാണം ഇ എ ജോസ് പ്രകാശ്
ഭാഗ്യം രജനിയുടെ രൂപത്തില്‍
ഇടക്കാലത്ത് ഗായികയെന്ന പേര് നേടിയെങ്കിലും നായിക പദവികളില്ലാതെ ചലച്ചിത്ര ലോകത്ത പിടിച്ചു നില്‌ക്കാന്‍ കഴിയില്ലെന്ന് മംമ്‌തയ്‌ക്ക് ബോധ്യപ്പെട്ടിരുന്നു. ഇതിനായി ഗ്ലാമര്‍ റോളുകളില്‍ വരെ താരം അഭിനയിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
ഇപ്പോള്‍ ഭാഗ്യം രജനിയുടെ രൂപത്തില്‍ മംമ്‌തയ്‌ക്കു മുന്നിലെത്തിയിരിക്കുന്നു.
മലയാളത്തില്‍ ഹിറ്റായ 'കഥ പറയുന്പോള്‍' എന്ന ചിത്രത്തിന്റെ തെലുങ്ക് ആവിഷ്ക്കാരമായ 'കുചേലഡു'വിലെ ഗാനരംഗത്തില്‍ രജനിയുടെയൊപ്പം ആടിപ്പാടാനുള്ള അവസരമാണ് മംമ്‌തയെ തേടിയെത്തിയിട്ടുള്ളത്.
ചിത്രത്തിലെ പ്രധാന നായിക പദവി നയന്‍ താര കൊത്തിയെടുത്തെങ്കിലും രജനിയൊടൊപ്പമുള്ള ഗാനരംഗത്തില്‍ തിളങ്ങാന്‍ കഴിഞ്ഞാല്‍ താന്‍ ശ്രദ്ധിയ്‌ക്കപ്പെടുമെന്ന വിശ്വാസത്തിലാണ് മംമ്‌ത.
Wednesday, March 26, 2008
"ദെ ഇങൊട്ട് നൊക്കിയെ"ജയസൂര്യ നായകനാകുന്നു
" പച്ചമരത്തണലില്‍ " ശ്രീനിവാസനും പത്മപ്രിയയും വീണ്ടുംഒന്നിക്കുന്നു.
"വെറുതെ ഒരു ഭാര്യ" റില്ലീസിനൊരുങുന്നു.
ജയറാമിനെ കെന്ദ്ര കഥാപാത്രമാക്കി അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് "വെറുതെ ഒരു ഭാര്യ" ഗോപികയാണ് നായിക, മലയാളത്തിലെ ഒരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്‍ടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് കെ ഗിരീഷ് കുമര്‍ ,സിനിമ കൊട്ടകയുടെ ബാനറില്‍ സലൌദീന്‍ ആണ് ചിത്രത്തിന്‍ടെ നിര്‍മ്മതാവ്.പിരമിഡ് സായിമിറ ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു.
"മുല്ല" മാര്‍ച്ച് 27 ന് തീയേറ്ററുകളില്‍ എത്തുന്നു.
"ഷേക്സ്പിയര്‍ എം എ മലയാളം"
Tuesday, March 25, 2008
"ആണ്ണന്‍ തബി" മമ്മൂട്ടി ഡബിള്‍ റോളിലെത്തുന്നു
രാജമാണിക്യം , ചോട്ടാമുംബൈ , എന്നി സൂപ്പര്‍ ഹിറ്റ് ചിത്രങളുടെ സംവിധായകനായ അന്‍വര്‍ റെഷീദിന്‍ടെ ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് "ആണ്ണന്‍ തബി" മമ്മൂട്ടി ഡബിള്‍ റോളിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്,മരിക്കാര്‍ ഫിലിംസിന്‍ടെ ബാനറില്‍ ഷാഹുല്‍ ഹമീദും ആന്‍ടൊ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഗോപികയാണ് ചിത്രത്തിലെ നായിക.രചന നിര്‍വ്വഹിച്ചിരിക്കുന്നത് ബെന്നി പി നായരബലം,മമ്മൂട്ടിയുടെവിഷു ചിത്രമായിരിക്കും ഇത്.
"ഹല്ലോ മായാവി" മൊഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച്!!
വിഷുചിത്രങള്‍ ഒരുങി !
മോഹന്ലാല് സത്യന്‍ അന്തിക്കാട് ടിം ന്‍ടെ ഇന്നത്തെ ചിന്താവിഷയം
കുടുംബപ്രേക്ഷകരുടെ സംവിധായകനായ സത്യന്‍ അന്തിക്കാടിന്‍ടെ മോഹന്‍ലാല്‍ ചിത്രമാണ് "ഇന്നത്തെ ചിന്താവിഷയം"ചിത്രത്തിലെ നായിക മീരാജാസ്മിന്‍.വളരെ നാളുകള്‍ക്ക് ശേഷം മോഹിനി , മുത്തുമണി , സുകന്യാ, തുടങിയവര്‍ ചിത്രത്തില്‍ കഥാപാത്രങളായി എത്തുന്നു.ഇവരെ കൂടാതെ ഇന്നസെന്‍ട് , മുകേഷ് , വിജയരാഖവന്‍ , അശോകന്‍ , തുടങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.ആശിര്‍വാദ് സിനിമാസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു.
റോഷന്‍ ആന്‍ട്രൂസ് ചിത്രങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും!
മോഹന്‍ലാലിന്‍ടെ " മാടബി " എത്തുന്നു.
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് "മാടബി" ചിത്രത്തില്‍ ഒരു പലിശക്കാരന്‍ടെ വേഷമാണ് ലാലിന്, നായിക കാവ്യാമാധവനാണ്.ആദ്യമായിട്ടാണ് ലാലിന്‍ടെ നായികയായി കാവ്യ എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുന്‍ട്. ശ്രീനിവാസന്‍, ജയസൂര്യ , സിദ്ദിക്ക് , സായികുമാര്‍ , ജഗതി , തുടങി ഒരു താരനിരതന്നെയുണ്ട് ചിത്രത്തില്‍. അനില്‍ പനച്ചൂരാന്‍ടെയും വയലാര്‍ ശരത്ത് ചന്ദ്രവര്‍മ്മയുടെയും വരികള്‍ക്ക് ജയചന്ദ്രന്‍ ഈണം നല്‍കുന്നു.
കമലിന്‍ടേ ഏറ്റവും പുതിയ ചിത്രം "മിന്നാമിന്നിക്കൂട്ടം"
യുവാക്കളുടെ പ്രിയസംവിധായകന്‍ കമലിന്‍ടേ ഏറ്റവും പുതിയ ചിത്രത്തിന് "മിന്നാമിന്നിക്കൂട്ടം" എന്നു പേരിട്ടു.നരേന്‍ , ജയസൂര്യാ , ഇന്‍ദ്രജിത്ത് , മീരാജാസ്മിന്‍ , റോമ , രാധിക , സായികുമര്‍ , മമ്മുക്കൊയ , സലിം കുമാര്‍ , തുടങി ഒരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്‍ടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍ കമല്‍ തന്നെയാണ്. നിഹാര്‍ ഫിലിംസിന്‍ടെ ബാനറില്‍ രാഖിറാം നിര്‍മ്മിക്കുന്ന ഈ ചിത്രം മുളകുപാടം റിലീസ് തിയേറ്ററുകളില്‍ എത്തിക്കുന്നു.
Saturday, March 22, 2008
ആകാശഗോപുരം നോര്‍വെ ഫെസ്‌റ്റിവെല്ലില്‍?
Monday, March 17, 2008
മോഹന്ലാല് വര്സെസ് മമ്മുട്ടീ...
2006ല്‍ വിജയങ്ങളില്‍ മമ്മൂട്ടിയെ ബഹുദൂരം പിന്നിലാക്കിയ മോഹന്‍ലാല്‍ 2007ന്റെ ആദ്യപകുതിയിലും അത് തുടരുന്നതാണ് കണ്ടത്. ബിഗ് ബിയെ പിന്നിലാക്കി ഛോട്ടാ മുംബൈയും മിഷന്‍ 90 ഡേയ്സിനെ പിന്നിലാക്കി ഹലോയും വിജയങ്ങള്‍ കൊയ്തു. ഇരുവരുടെയും ഓണച്ചിത്രങ്ങള്‍ വലിയ വിജയം നേടിയില്ലെങ്കിലും മമ്മൂട്ടിയുടെ ഓഫ് ബീറ്റ് ചിത്രമായ ഒരേ കടലിനേക്കാള്‍ മികച്ച കളക്ഷന്‍ നേടിയത് മോഹന്‍ലാലിന്റെ അലിഭായിയായിരുന്നു.
എന്നാല്‍ പിന്നീട് മോഹന്‍ലാലിന് പിടിവിട്ടുപോവുന്നതാണ് കണ്ടത്. പരദേശിയെ പിന്നിലാക്കാന്‍ നസ്രാണിക്ക് എളുപ്പം കഴിഞ്ഞു. നസ്രാണിയും വലിയ വിജയമൊന്നുമായിരുന്നില്ലെങ്കിലും ഓഫ് ബീറ്റ് ചിത്രമായ പരദേശിയുടെ ബോക്സോഫീസ് പ്രകടനം തീര്‍ത്തും മങ്ങിയപ്പോള്‍ 2007ല്‍ ആദ്യമായി ഒരു ലാല്‍ ചിത്രത്തിനേക്കാള്‍ മികച്ച കളക്ഷന്‍ ഒരു മമ്മൂട്ടി ചിത്രത്തിന് നേടാനായി.മമ്മൂട്ടി ഏതാനും രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥ പറയുമ്പോഴിനെ ഒരു മമ്മൂട്ടി ചിത്രമെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ആ ചിത്രം സൂപ്പര്‍ഹിറ്റായത് മമ്മൂട്ടിയുടെ സാന്നിധ്യം കൂടിയുള്ളതു കൊണ്ടാണെന്നാണ് സിനിമാരംഗത്തുള്ളവരുടെ വിലയിരുത്തല്‍. ആ ചിത്രത്തിന്റെ വിജയത്തിന് മമ്മൂട്ടിക്ക് ക്രെഡിറ്റ് നല്‍കുന്നത് വേണമെങ്കില്‍ ചര്‍ച്ചവിഷയമാക്കാമെങ്കിലും ഏറെ പ്രതീക്ഷകളോടെയെത്തിയ ഫ്ലാഷ് ബോക്സോഫീസ് ദുരന്തമായതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മോഹന്‍ലാലിന് ഒഴിഞ്ഞുമാറാനാവില്ലല്ലോ. മമ്മൂട്ടിക്ക് നേര്‍ക്കു നിന്നുള്ള പോരാട്ടത്തില്‍ വീണ്ടും ലാലിന് കൈപൊള്ളി.
2008ല്‍ ഒരേ ദിവസം റിലീസ് ചെയ്ത ചിത്രങ്ങളുമായി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം വീണ്ടും മമ്മൂട്ടിക്കൊപ്പം നിന്നു. ചില ചിത്രങ്ങള്‍ എങ്ങനെ വിജയിക്കുന്നുവെന്ന് അത്തരം സിനിമകള്‍ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ അന്തം വിട്ടുപോവാറുണ്ട്. അത്തരമൊരു സിനിമയായിരുന്നു രൗദ്രം. ഒരു ബോറന്‍ സിനിമയായിട്ടും രൗദ്രം അര്‍ഹിക്കാത്ത വിജയം നേടി. അതേ സമയം അറുബോറന്‍ ചിത്രമായ കോളജ് കുമാരന്‍ തീര്‍ത്തും അര്‍ഹിക്കുന്ന പരാജയത്തിലേക്ക് മൂക്കുംകുത്തി വീണു.
Saturday, March 15, 2008
"തൂണ്ടില്‍" കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി
പ്രിയസഖി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ഡയറക്ടര്‍ കെ.എസ് ആദ്യമാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമായ "തൂണ്ടില്‍" കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി.മുഴ്നീളെ സസ്പെന്‍സും ത്രില്ലറും നിറഞ ഒരു കുടുംബ കഥയാണിത്.ശ്യാം,വിദ്യ , കാതല്‍ ഫെയിം സന്ധ്യ ,വിവേക് തുടങിയവര്‍ അണിനിരക്കുന്ന ഈ ചിത്രം പിരമിഡ് സായിമിറ തീയേറ്ററുകളില്‍ എത്തിക്കുന്നു.
ഡി-വാര്‍ ( ഡ്രാഗണ്‍ വാര്‍) കേരളത്തില്‍!!!
Tuesday, March 4, 2008
വിരഹിണിയാവാന്‍ ഐശ്വര്യ
(കര്ടെസീ: വെബ് ദുനിയാ)
പുരാണങ്ങളിലായാലും ചരിത്രത്തിന്‍റെ ഏടുകളിലായാലും കുലപത്നിമാരുടെ വിരഹ വേദനകള്‍ എന്നും നമ്മെ തപ്തഹൃദയരാക്കാറുണ്ട്. ഇത്തരത്തില്‍ പ്രേക്ഷകരില്‍ ആകുലത നിറയ്ക്കാനാവുന്ന ഒരു വേഷം ആഷിനെ തേടി എത്തിയിരിക്കുന്നു.
സിദ്ധാര്‍ത്ഥ രാജകുമാരന്‍റെ പത്നിയായ യശോധരയുടെ വേഷമാണ് ഐശ്വര്യ റായ് ബച്ചനെ തേടി എത്തിയിരിക്കുന്നത്. ‘ബുദ്ധ’ എന്ന ഇംഗ്ലീഷ്-ഹിന്ദി ചിത്രത്തില്‍ യശോധരയുടെ വേഷം ഭംഗിയാക്കാന്‍ ആഷിനെ പ്രശസ്ത സംവിധായകന്‍ പാന്‍ നളിന്‍ ക്ഷണിച്ചു കഴിഞ്ഞു.
സിദ്ധാര്‍ത്ഥന്‍ ഇഹലോക ബന്ധങ്ങളെല്ലാം വെടിഞ്ഞ് ഒരു സന്യാസിയായി മാറുകയും നിര്‍വാണം പ്രാപിക്കുകയും ചെയ്യുന്നു. അതിനു ശേഷം സിദ്ധാര്‍ത്ഥനെ ബുദ്ധന്‍ എന്നറിയപ്പെട്ടു.
ഇന്ത്യന്‍ വംശജനായ നളിന്‍ സംവിധാനം ചെയ്ത ‘സംസാര’ എന്ന സിനിമ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അടുത്തകാലത്താണ് ഇന്ത്യയില്‍ ഈ ചിത്രത്തിന്‍റെ ഡിവിഡി അവതരിപ്പിച്ചത്. ഇതിനായി മുംബൈയില്‍ എത്തിയപ്പോള്‍ ബുദ്ധയുടെ തിരക്കഥ ആഷിനെ കാണിച്ചു എന്നും നളിന്‍ പറയുന്നു. എന്നാല്‍, ആഷ് അഭിനയിക്കുന്നതിനെ കുറിച്ച് അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.
ഒരു ബുദ്ധ സന്യാസിയുടെ ആത്മസംഘര്‍ഷത്തിന്‍റെ കഥപറഞ്ഞ നളിന്‍റെ ‘സംസാര’യില്‍ വിവിധ ദേശത്തുനിന്നുള്ളവരാണ് അഭിനയിച്ചത്. അമേരിക്ക, ഇന്ത്യ, ചൈന എന്നീ രാജ്യത്തു നിന്നുള്ള അഭിനേതാക്കളെ അവതരിപ്പിച്ച ഈ ചിത്രം പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു.
‘ബുദ്ധയു‘ടെ ചിത്രീകരണം ഓഗസ്റ്റില്‍ തുടങ്ങാനാണ് നളിന്‍ പദ്ധതിയിടുന്നത്.