Thursday, May 15, 2008

"സുല്‍ത്താന്‍" വിനുമോഹന്‍ നായകന്‍

നിവേദ്യം ഫെയിം വിനുമോഹനെ നായകനാക്കി ശ്രീപ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയചിത്രമാണ് "സുല്‍ത്താന്‍"വീണ്‍ടും ഒരു പ്രണയകഥയാണ് വിനുവിനെത്തേടി എത്തിരിക്കുന്നത്. ചിത്രത്തില്‍ രണ്‍ടുനായികമാരാണ് വിനുവിന്.അച്ന്‍ടെ മകന്‍ , അതിഥി ദേവോ ഭവ: , തുടങി ഒരു ചിത്രത്തിന്‍ടെ നിരതന്നെയുണ്‍ട് വിനുവിന്.

Wednesday, May 7, 2008

പൃഥി സംവിധായകന്റെ റോളില്‍

പങ്കെടുത്ത പല അഭിമുഖങ്ങളിലും ഭാവിയില്‍ ഒരു സിനിമ സംവിധായകനാകണമെന്ന ആഗ്രഹം പൃഥിരാജ്‌ പറഞ്ഞിട്ടുണ്ട്. തനിയ്‌ക്ക്‌ എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യാന്‍ കഴിയുമെന്നാണ്‌ കരുതുന്നതെന്നും താരം പറയുന്നു‌.പൃഥിയുടെ ഈ ആഗ്രഹം സിനിമയിലെങ്കിലും സാധിപ്പിച്ചു കൊടുക്കാനുള്ള തീരുമാനത്തിലാണ്‌ തോന്നുന്നു ഒരു കൂട്ടം സംവിധായകര്‍. അടുത്തിടെ പുറത്തിറങ്ങിയ വെള്ളിത്തിരൈ എന്ന ചിത്രത്തില്‍ പൃഥി സംവിധായകന്റെ വേഷമണിഞ്ഞിരുന്നു.മലയാളത്തില്‍ വന്‍ വിജയമായ ഉദയനാണ്‌ താരത്തിന്റെ തമിഴ്‌ പതിപ്പില്‍ ലാല്‍ അവതരിപ്പിച്ച സംവിധായകന്റെ വേഷമാണ്‌ പൃഥി അവതരിപ്പിച്ചത്‌. വെള്ളിത്തിരൈ തരക്കേടില്ലാത്ത വിജയം നേടുകയും ചെയ്‌തു.ഇപ്പോഴിതാ മലയാളത്തിലും സംവിധായക വേഷങ്ങള്‍ പൃഥിയെ തേടിയെത്തുന്നു. ഷൂട്ടിംഗ്‌ ആരംഭിച്ച രഞ്‌ജിത്തിന്റെ തിരക്കഥയില്‍ പൃഥി ഒരു സിനിമാ സംവിധായകന്റെ റോളിലാണെത്തുന്നത്‌. രഞ്‌ജിത്തിനും പൃഥിയ്‌ക്കും ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്‌ 'തിരക്കഥ'.തീര്‍ന്നില്ല, അടുത്തു തന്നെ സുന്ദര്‍ദാസ്‌ ഒരുക്കുന്ന റീല്‍ എന്ന ചിത്രത്തിലും സംവിധായക വേഷം തന്നെയാണ്‌ താരത്തിനായി നീക്കി വച്ചരിയ്‌ക്കുന്നത്‌.ഇതോടെ സിനിമയ്‌ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ സംവിധായക വേഷമണിഞ്ഞെന്ന റെക്കാര്‍ഡ്‌ കൂടി പൃഥിയെ തേടിയെത്തിയേക്കാം.
(കര്റെസി: ടത്സ് മലയാളം)

Monday, May 5, 2008

അന്‍വര്‍ വീണ്ടും മോഹന്‍ലാലിനൊപ്പം

മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രത്തിന്റെ സംവിധായകനെന്നറിയപ്പെടുന്ന അന്‍വര്‍ റഷീദിന്‌‌ സൂപ്പര്‍ സ്റ്റാറുകളുടെ സംവിധായകനെന്ന ലേബല്‍ കൂടി.അന്‍വറിന്റെ പുതിയ പദ്ധതിയാണ്‌ ഈ സൂപ്പര്‍ സ്റ്റാര്‍ സംവിധായകനെന്ന പേര്‌ നേടിക്കൊടുത്തിരിയ്‌ക്കുന്നത്‌. ജാതക ദേഷം മൂലം രഞ്‌ജിത്ത്‌ ചെയ്യാനിരുന്ന രാജമാണിക്യം എന്ന ചിത്രം സംവിധാനം ചെയ്‌തു കൊണ്ടായിരുന്നു അന്‍വര്‍ സ്വതന്ത്ര സംവിധായകനാകുന്നത്‌.മമ്മൂട്ടി നായകനായ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമെന്ന പദവി നേടിയതോടെ അന്‍വറിന്‌ തന്റെ സംവിധായക മികവ്‌ അടുത്ത ചിത്രത്തിലും തെളിയിക്കേണ്ടതായി വന്നു.മോഹന്‍ലാലിനെ നായകനായിക്കി ഒരുക്കിയ ഛോട്ടാമുംബൈ കൂടി വിജയിച്ചതോടെ എല്ലാവരും ഈ നവാഗത പ്രതിഭയെ അംഗീകരിക്കുകയും ചെയ്‌തു. പിന്നീട്‌ വീണ്ടും മമ്മൂട്ടിയെ സമീപിച്ച അന്‍വര്‍ അണ്ണന്‍ തമ്പിയെന്ന ചിത്രത്തിലൂടെ 2008ലെ മറ്റു വിഷു ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി കുതിയ്‌ക്കുകയാണ്‌.മലയാള സിനിമ ആവശ്യപ്പെട്ടിരുന്ന വിജയമാണ്‌ അണ്ണന്‍ തമ്പിയിലൂടെ അന്‍വര്‍ നേടിയത്‌. ഇപ്പോഴിതാ അന്‍വര്‍ തന്റെ നാലാമത്തെ ചിത്രത്തിലും സൂപ്പര്‍ താരത്തെ നായകനാക്കാനൊരുങ്ങുന്നു.ബോക്‌സ്‌ ഓഫീസ്‌ വിജയം കാത്തിരിയ്‌ക്കുന്ന ലാലിനെ തന്നെയാണ്‌ അന്‍വര്‍ തന്റെ നാലാം ചിത്രത്തിലും നായകനാക്കുന്നത്‌. മണിയന്‍ പിള്ള രാജു നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിയ്‌ക്കുന്നത്‌ സച്ചി സേതുവാണ്‌. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റായ ചോക്ലേറ്റിന്റെ തിരക്കഥയും സച്ചിയായിരുന്നു.ഈ ചിത്രത്തിനു ശേഷം സൂപ്പര്‍ താര മന്ത്രം ഉപേക്ഷിയ്‌ക്കുന്ന അന്‍വര്‍ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിയെത്തുന്നതായിരിക്കും അന്‍വറിന്റെ അടുത്ത ചിത്രം. പ്രമേയത്തില്‍ വ്യത്യസ്‌തതയുള്ളതായിരിക്കും ഈ ചിത്രമെന്ന്‌ സംവിധായകന്‍ പറയുന്നു.
(കര്റെസി: ടത്സ് മലയാളം)

" പച്ചമരത്തണലില്‍ "മെയ് 9 ന് തിയേറ്ററുകളില്‍ എത്തുന്നു.


യെസ് യുവര്‍ ഓണര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശെഷം ശ്രീനിവാസനും പത്മ‌പ്രിയ‌യും വീണ്ടുംഒന്നിക്കുന്നു. " പച്ചമരത്തണലില്‍ " എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം മെയ് 9 ന് തിയേറ്ററുകളില്‍ എത്തുന്നു. ചിത്രത്തില്‍ ശ്രിനി ഒരു കാര്‍ട്ടൂണിസ്റ്റിന്‍ടെ വേഷ‍‍‍‍ത്തിലെത്തുന്നു. ഇവരെ കൂടാതെ ലാലു അലക്സ് , ലാല്‍ , സുരാജ് , ബിജുക്കുട്ടന്‍ , സൊന‌ നായ‌ര്‍ , തുടങിയവ‌രും ചിത്രത്തിലുണ്ട്. ചിത്രത്തിന്‍ടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ലിയൊ താണ്ടവൂസ് ആണ്, രേവതി കലാമന്ദിറിന്‍ടെ ബാനറില്‍ ജി സുരേഷ് കുമാര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.പിരമിഡ് സായിമിറ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നു.