Monday, May 5, 2008

അന്‍വര്‍ വീണ്ടും മോഹന്‍ലാലിനൊപ്പം

മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രത്തിന്റെ സംവിധായകനെന്നറിയപ്പെടുന്ന അന്‍വര്‍ റഷീദിന്‌‌ സൂപ്പര്‍ സ്റ്റാറുകളുടെ സംവിധായകനെന്ന ലേബല്‍ കൂടി.അന്‍വറിന്റെ പുതിയ പദ്ധതിയാണ്‌ ഈ സൂപ്പര്‍ സ്റ്റാര്‍ സംവിധായകനെന്ന പേര്‌ നേടിക്കൊടുത്തിരിയ്‌ക്കുന്നത്‌. ജാതക ദേഷം മൂലം രഞ്‌ജിത്ത്‌ ചെയ്യാനിരുന്ന രാജമാണിക്യം എന്ന ചിത്രം സംവിധാനം ചെയ്‌തു കൊണ്ടായിരുന്നു അന്‍വര്‍ സ്വതന്ത്ര സംവിധായകനാകുന്നത്‌.മമ്മൂട്ടി നായകനായ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമെന്ന പദവി നേടിയതോടെ അന്‍വറിന്‌ തന്റെ സംവിധായക മികവ്‌ അടുത്ത ചിത്രത്തിലും തെളിയിക്കേണ്ടതായി വന്നു.മോഹന്‍ലാലിനെ നായകനായിക്കി ഒരുക്കിയ ഛോട്ടാമുംബൈ കൂടി വിജയിച്ചതോടെ എല്ലാവരും ഈ നവാഗത പ്രതിഭയെ അംഗീകരിക്കുകയും ചെയ്‌തു. പിന്നീട്‌ വീണ്ടും മമ്മൂട്ടിയെ സമീപിച്ച അന്‍വര്‍ അണ്ണന്‍ തമ്പിയെന്ന ചിത്രത്തിലൂടെ 2008ലെ മറ്റു വിഷു ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി കുതിയ്‌ക്കുകയാണ്‌.മലയാള സിനിമ ആവശ്യപ്പെട്ടിരുന്ന വിജയമാണ്‌ അണ്ണന്‍ തമ്പിയിലൂടെ അന്‍വര്‍ നേടിയത്‌. ഇപ്പോഴിതാ അന്‍വര്‍ തന്റെ നാലാമത്തെ ചിത്രത്തിലും സൂപ്പര്‍ താരത്തെ നായകനാക്കാനൊരുങ്ങുന്നു.ബോക്‌സ്‌ ഓഫീസ്‌ വിജയം കാത്തിരിയ്‌ക്കുന്ന ലാലിനെ തന്നെയാണ്‌ അന്‍വര്‍ തന്റെ നാലാം ചിത്രത്തിലും നായകനാക്കുന്നത്‌. മണിയന്‍ പിള്ള രാജു നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിയ്‌ക്കുന്നത്‌ സച്ചി സേതുവാണ്‌. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റായ ചോക്ലേറ്റിന്റെ തിരക്കഥയും സച്ചിയായിരുന്നു.ഈ ചിത്രത്തിനു ശേഷം സൂപ്പര്‍ താര മന്ത്രം ഉപേക്ഷിയ്‌ക്കുന്ന അന്‍വര്‍ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിയെത്തുന്നതായിരിക്കും അന്‍വറിന്റെ അടുത്ത ചിത്രം. പ്രമേയത്തില്‍ വ്യത്യസ്‌തതയുള്ളതായിരിക്കും ഈ ചിത്രമെന്ന്‌ സംവിധായകന്‍ പറയുന്നു.
(കര്റെസി: ടത്സ് മലയാളം)

No comments: