Wednesday, April 30, 2008

നമ്പര്‍ വണ്‍ അണ്ണന്‍ തമ്പി തന്നെ

വിഷു ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മമ്മൂട്ടി അന്‍വര്‍ റഷീദ് ടീമിന്റെ അണ്ണന്‍ തമ്പി മെഗാ ഹിറ്റിലേയ്ക്ക് കുതിക്കുന്നു. ആദ്യആഴ്ചകളിലെ കളക്ഷനില്‍ സര്‍വകാല റെക്കോര്‍ഡാണ് മമ്മൂട്ടി ഡബിള്‍റോളില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം നേടിയത്.ആദ്യത്തെ എട്ട് ദിവസങ്ങളില്‍ നിന്ന് മൂന്ന് കോടി രൂപയാണ് ഈ മമ്മൂട്ടിച്ചിത്രം ഗ്രോസ് കളക്ഷന്‍ നേടിയത്. മലപ്പുറത്തെ ഒരു തീയേറ്ററില്‍ ആദ്യദിനം വെളുപ്പിനെ 3.55ന് ഷോ തുടങ്ങിയും അണ്ണന്‍ തമ്പി ചരിത്രം സൃഷ്ടിച്ചു.ആദ്യത്തെ ആരവങ്ങള്‍ക്കു ശേഷം കളക്ഷനില്‍ ക്രമമായ കുറവ് നേരിടുന്ന ഇന്നത്തെ ചിന്താവിഷയമാണ് രണ്ടാം സ്ഥാനത്ത്. സത്യന്‍ അന്തിക്കാടിന്റെ ഈ മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസ് ഹിറ്റാകില്ലെന്നാണ് സൂചന. നഗരങ്ങളില്‍ ഇപ്പോഴും തിരക്കുണ്ടെങ്കിലും ചിത്രത്തെക്കുറിച്ച് കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്ക് പോലും നല്ല അഭിപ്രായമല്ല.ആശീര്‍വാദ് ഫിലിംസിന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ ബലത്തില്‍ കുറച്ചു കാലം കൂടി ചിത്രം പിടിച്ചു നിന്നേക്കാം. എങ്കിലും രസതന്ത്രം, വിനോദയാത്ര എന്നീ ചിത്രങ്ങള്‍ നേടിയ കളക്ഷന്‍ നിലനിര്‍ത്താന്‍ ഈ ചിത്രത്തിന് കഴിയുമെന്ന് തോന്നുന്നില്ല.മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ദിലീപിന്റെ മുല്ലയാണ്. ദിലീപിന്റെ കോമഡി രംഗങ്ങള്‍ ഇല്ലാത്തത് ചിത്രത്തെക്കുറിച്ചുളള പ്രതീക്ഷ തെറ്റിച്ചിട്ടുണ്ട്. വിദ്യാസാഗറിന്റെ മികച്ച ഗാനങ്ങള്‍ ചിത്രത്തിന്റെ വിജയത്തെ സഹായിക്കുന്നുണ്ട്. മുല്ല ആവറേജ് ഹിറ്റാകുമെന്നാണ് തീയേറ്റര്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
(കര്റെസി: ടത്സ് മലയാളം)

Monday, April 28, 2008

മിര ജസ്മിന്‍സ് മീരയ്ക്കായി മിന്നാമിന്നിക്കൂട്ടം കാത്തിരിക്കുന്നു

താരങ്ങള്‍ ഫ്രീയായി അഭിനയിച്ചുകൊടുക്കുന്ന അമ്മയുടെ ട്വന്റി ട്വന്റിയില്‍ നിന്നും പിന്‍മാറിയതിന്റെ പേരില്‍ വിലക്ക് ഭീഷണി നേരിടുകയാണ് മീരാ ജാസ്മിന്‍‍‍. എന്നാല്‍ അതൊന്നും മലയാളത്തിലെ മീരയുടെ താരമൂല്യത്തെ ബാധിച്ചിട്ടേയില്ല. മീരയ്ക്കായുള്ള കാത്തിരിപ്പുമായി ഷൂട്ടിംഗിന് ഏതാനും ദിവസത്തെ ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ഒരു മലയാള സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.കമല്‍ സംവിധാനം ചെയ്യുന്ന മിന്നാമിന്നിക്കൂട്ടത്തില്‍ മീരാ ജാസ്മിനാണ് നായിക. ഒരു അന്യഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മീര സ്ഥലം വിട്ടത് മിന്നാമിന്നിക്കൂട്ടത്തിന്റെ ഷൂട്ടിംഗിനെ ബാധിച്ചു. സംവിധായകനും കൂട്ടര്‍ക്കും മറ്റു മാര്‍ഗമില്ലായിരുന്നു, ഏതാനും ദിവസത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തിവച്ചു.ഏഴ് ദിവസത്തേക്കാണ് മീരയുടെ ഈ മുങ്ങല്‍. അത്രയും ദിവസം മിന്നാമിന്നിക്കൂട്ടത്തിന്റെ ഷൂട്ടിംഗുണ്ടാവില്ല. മലയാളത്തില്‍ നായികയുടെ വരവും കാത്ത് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാനും ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നത് അപൂര്‍വ സംഭവം തന്നെ.ട്വന്റി ട്വന്റിയില്‍ നിന്ന് പിന്‍മാറിയതിന്റെ പേരില്‍ മീരാ ജാസ്മിന് അമ്മ വിലക്കേര്‍പ്പെടുത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ മിന്നാമിന്നിക്കൂട്ടത്തില്‍ അഭിനയിക്കുന്നതിന് വിലക്കൊന്നും മീരക്ക് തടസമായില്ല.കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മിന്നാമിന്നിക്കൂട്ടത്തില്‍ മീരയെ കൂടാതെ നരേന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, സംവൃത, റോമ, രാധിക, അനൂപ് ചന്ദ്രന്‍ എന്നീ പ്രമുഖതാരങ്ങളും പ്രത്യക്ഷപ്പെടുന്നു. ഐടി രംഗത്ത് ജോലി ചെയ്യുന്നവരായാണ് ഇവരെല്ലാം വേഷമിടുന്നത്.
(കര്റെസി: വന്‍ ഇന്ടിയ്)

Tuesday, April 22, 2008

മീര ജാസ്‌മിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തുന്നു


പ്രശസ്‌ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം മീര ജാസ്‌മിന്‌ മലയാള ചലച്ചിത്ര ലോകത്ത്‌ വിലക്ക്‌. താര സംഘടനയായ അമ്മയാണ്‌ മീരയ്‌ക്ക്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌.അമ്മ നിര്‍മ്മിയ്‌ക്കുന്ന താര പ്രളയ ചിത്രമായ ട്വന്റി 20യില്‍ അഭിനയിക്കുന്നതില്‍ നിന്നും മീര പിന്‍മാറിയ സാഹചര്യത്തിലാണ്‌ മീരയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്‌.മീരയും പുതുമുഖ താരമായ നരേനുമൊഴിച്ച മലയാള സിനിമാ ലോകത്തെ എല്ലാ താരങ്ങളും പ്രത്യക്ഷപ്പെടുന്ന ട്വന്റി 20യില്‍ നിന്നും മീരയുടെ പിന്‍മാറ്റം അപ്രതീക്ഷിതമായിരുന്നു. ഒരു തെലുങ്ക്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തിരക്കിലകപ്പെട്ടതിനെ തുടര്‍ന്നാണ് ട്വന്റി 20യില്‍ നിന്നും താന്‍ പിന്‍മാറിയതെന്നാണ് മീരയുടെ വിശദീകരണം.എന്നാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയായ നയന്‍താര പോലും ട്വന്റി 20യില്‍ അഭിനയിച്ച സാഹചര്യത്തില്‍ മീരയുടെ പിന്‍മാറ്റം വിവാദത്തിന്‌ തിരി കൊളുത്തുമെന്ന്‌ ഉറപ്പായിരുന്നു.അതെ സമയം പ്രതിഫലമില്ലാതെ ട്വന്റി 20യില്‍ അഭിനയിക്കുന്നതില്‍ ഒട്ടേറെ താരങ്ങള്‍ക്ക്‌ പ്രതിഷേധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.എന്നാല്‍ താരങ്ങളുടെ കാള്‍ഷീറ്റ്‌ സംബന്ധിച്ച വിവരങ്ങള്‍ സംഘടനയുടെ പക്കലുള്ളതിനാല്‍ ഇവര്‍ക്ക്‌ ഒഴിഞ്ഞു മാറാന്‍ സാധ്യവുമല്ലായിരുന്നു. കമല്‍ സംവിധാനം ചെയ്യുന്ന മിന്നാമിന്നിക്കൂട്ടമാണ്‌ മീരയുടെ അടുത്ത മലയാള ചിത്രം. താരത്തിനെതിരെ വിലക്ക്‌ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചിത്രത്തിന്റെ ഭാവി എന്താകുമെന്ന്‌ വ്യക്തമായിട്ടില്ല.
(കര്റെസി: ടത്സ് മലയാളം)

Tuesday, April 15, 2008

കേണല്‍ മഹാദേവന്‍ കാര്‍ഗിലില്‍

മേജര്‍ മഹാദേവന്‍. കീര്‍ത്തി ചക്രയിലൂടെ മലയാളികളെ ത്രസിപ്പിച്ച രാജ്യസ്നേഹിയായ പട്ടാള ഓഫീസര്‍. മോഹന്‍ലാലിന്റെ ഈ ജനപ്രിയ വേഷം തന്നെയാണ് കീര്‍ത്തി ചക്രയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ ചിത്രീകരിക്കുന്ന കാര്‍ഗിലിലും നായകന്‍. ഇവിടെ മേജര്‍ മഹാദേവന്‍ കേണല്‍ മഹാദേവനാണ്.കാര്‍ഗില്‍ യുദ്ധത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ചിത്രീകരിക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം. കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മേജര്‍ രവി തന്നെ. സൈനിക രഹസ്യങ്ങളുടെ നമുക്കറിയാത്ത ഉളളറകള്‍ ഈ ചിത്രത്തില്‍ സ്പര്‍ശിക്കപ്പെടുന്ന കാര്യം ഉറപ്പാണ്. കാര്‍ഗിലിനെ ആവേശത്തോടെ കാത്തിരിക്കാന്‍ കാണികളെ പ്രേരിപ്പിക്കുന്നതും ഈ പ്രതീക്ഷയാണ്.പാകിസ്താന്‍ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ ആക്രമിച്ച് കയ്യടക്കിയതും ഇന്ത്യ അത് തിരിച്ചു പിടിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. മേജര്‍ മഹാദേവനാണ് അതിന് നേതൃത്വം കൊടുക്കുന്നത്.കാര്‍ഗിലില്‍ തന്നെയാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. ഹിമാലയത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സൈനിക ക്യാമ്പാണ് കാര്‍ഗില്‍. 1971ലെ യുദ്ധത്തില്‍ ഇന്ത്യ ആക്രമിച്ച് കീഴടക്കിയ പ്രദേശം. അന്ന് -17 ഡിഗ്രി തണുപ്പില്‍ അര്‍ദ്ധരാത്രിയാണ് ഇന്ത്യന്‍ സൈന്യം ഈ പ്രദേശത്ത് ആക്രമണം നടത്തുകയും പാക് സൈന്യത്തെ തുരത്തുകയും ചെയ്തത്. ഇന്ത്യയുടെ യുദ്ധ ചരിത്രത്തില്‍ ഏറ്റവും ആവേശം ഉണര്‍ത്തുന്ന സ്മരണയാണ് 1971ലെ കാര്‍ഗിലില്‍ നേടിയ വിജയം.

(കെറെസി: വന്‍ ഐ-മ്ടിയ)

Friday, April 11, 2008

പിരമിഡ് സായ്മിറ തിയേറ്റര്‍ ലിമിറ്റഡ് റിലീസായ " ക്രേസി 4 , യു മി ഓര്‍ ഹം " കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി.

ഷാരൂഖാനും ഹ്രിതിക്ക് റോഷനും അതിഥിതാരങളായി എത്തുന്ന "ക്രേസി 4" കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തി.ജയ്ദീപ് സെന്‍ സംവിധാനവും രാകേഷ് റോഷന്‍ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നു.മുഴുനീള ഹാസ്യമയം ഉള്ള ഈ ചിത്രം കേരളത്തിലെ ജനങള്‍ ഇരുകൈ നീട്ടി സ്വീകരിക്കുമെന്നതില്‍ സംശയമില്ല.പിരമിഡ് സായ്മിറയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.
ഫനക്കുശേഷം കാജോള്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ " യു മി ഓര്‍ ഹം " കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തി. അജയ് ദേവകനാണ് ചിത്രത്തിലെ നായകന്‍.ചിത്രത്തിന്‍ടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അജയ് ദേവഗന്‍ തന്നെയാണ്.പിരമിഡ് സായ്മിറയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.

പുതുമുഖങളുടെ തെമ്മാടി പ്രാവ്.

ഗുരുജീ ഒരു വാക്ക്, മീനത്തില്‍ താലികെട്ട് എന്നീ ചിത്രങ്ങള്‍ക്കുശേഷം രാജന്‍ ശങ്കരാടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തെമ്മാടി പ്രാവ്. പുതുമുഖം ഫാറൂഖ്, അരുണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിലെ നായകനായ ഫാറൂഖാണ് ഈ ചിത്രത്തിന്റെ നിര്‍മാണവും കഥ, തിരക്കഥ എന്നിവയും നിര്‍വഹിക്കുന്നത്.വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ക്ക് അലക്‌സ് പോള്‍ ഈണം പകര്‍‍ന്നിരിക്കുന്നു.

'സ്വപ്നങ്ങളില്‍ ഹെയ്‌സല്‍ മേരി' ഭാമ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു

ജോണ്‍പോളിന്റെ തിരക്കഥയില്‍ ജോര്‍ജ്കിത്തു അണിയിച്ചൊരുക്കുന്ന 'സ്വപ്നങ്ങളില്‍ ഹെയ്‌സല്‍ മേരി' അത്തരം ചില ഓര്‍മപ്പെടുത്തലുകള്‍ നടത്തിയാണ് വരുന്നത്. ഭാമ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തിലകന്‍, ജഗതിശ്രീകുമാര്‍, മുകേഷ്, വിനീത്കുമാര്‍, മണിക്കുട്ടന്‍, രശ്മിവര്‍മ, വത്സലാമേനോന്‍, കണ്ണൂര്‍ ശ്രീലത തുടങ്ങിയവരും ശ്രദ്ധേയവേഷത്തിലെത്തുന്നു.ബാനര്‍-മംഗലശ്ശേരി ഫിലിംസ്, നിര്‍മാണം-മുഹമ്മദ് ഹസ്സന്‍, രചന- ജോണ്‍പോള്‍, ഗാനരചന-ഗിരീഷ് പുത്തഞ്ചേരി, ഹസിലാല്‍ഛായാഗ്രഹണം-എം.ഡി.സുകുമാര്‍, സംഗീതം-ജെര്‍സണ്‍ ആന്റണി

12 പുതുമുഖങളെ ഉള്‍പ്പെടുത്തിയുള്ള ജോണി ആന്‍ടണി ചിത്രം

സൈക്കിള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം വീണ്ടും ജോണി ആന്‍ടണി ജയിംസ് ആല്‍ബര്‍ട്ട് ടിം ഒന്നിക്കുന്നു. യുവാക്കളുടെ കഥപറഞ സൈക്കിള്‍ ഇതിനൊടകം ജനങള്‍ ഇരുകൈകളും കൊണ്‍ട് ഏറ്റുവാങിക്കഴിഞു.12 പുതുമുഖങളെ ഉള്‍പ്പെടുത്തിയുള്ള ഒരു പ്രോജക്ട് ആണ് അടുത്ത ജോണി ആന്‍ടണി ചിത്രം.2009 ലെ റംസാന്‍ ചിത്രമായിരിക്കും ഇത്.

Wednesday, April 9, 2008

മേജര്‍ രവിയും മോഹന്‍ലാലും വീണ്‍ടും ഒന്നിക്കുന്നു "കാര്‍ഗില്‍"

കീര്‍ത്തിചക്ര എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം മേജര്‍ രവിയും മോഹന്‍ലാലും വീണ്‍ടും ഒന്നിക്കുന്നു. കാര്‍ഗില്‍ എന്നാണ് ചിത്രത്തിനുപേരിട്ടിരിക്കുന്നത്. മേജര്‍ രവിയുടെ ജീവിതാനുഭവങളാണ് ഈചിത്രത്തിലൂടെ അദ്ദേഹ‍ംവെളിപ്പെടുത്തുന്നത്. ദാമോദര്‍ ഫിലിംസിന്‍ടെ ബാനറില്‍ സന്തോഷ് ദാമോദറാണ് ചിത്രത്തിന്‍ടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ ഓണത്തിനുചിത്രം തീയേറ്ററുകളില്‍ എത്തും.

സംസ്ഥാന അവാര്‍ഡുകള്‍ 'അടയാളങ്ങള്‍' നേടി. 'പരദേശി'യിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. മീരാജാസ്മിന്‍ മികച്ച നടി

എം.ജി.ശശി സംവിധാനം ചെയ്ത 'അടയാളങ്ങള്‍' മികച്ച കഥാചിത്രം. സംവിധാനത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ 'അടയാളങ്ങള്‍' നേടി. 'പരദേശി'യിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. മീരാജാസ്മിന്‍ മികച്ച നടിയും. 'ഒരേ കടലി'ലെ അഭിനയമാണ് മീരയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തതെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ. ബേബി പത്രലേഖകരോട് പറഞ്ഞു. പ്രത്യേക ജൂറി അവാര്‍ഡ് ജഗതി ശ്രീകുമാറിനും ലഭിച്ചു.മികച്ച രണ്ടാമത്തെ കഥാചിത്രം: ഒരേകടല്‍, സംവിധായകന്‍: ശ്യാമപ്രസാദ്. നിര്‍മ്മാതാവ്: എന്‍.ബി. വിന്ധ്യന്‍. രണ്ടാമത്തെ നടന്‍: മുരളി. (വീരാളിപ്പട്ട്, പ്രണയകാലം). രണ്ടാമത്തെ നടി: ലക്ഷ്മി ഗോപാലസ്വാമി (തനിയെ), മികച്ച ബാലതാരം: ജയശ്രീ ശിവദാസ് (ഒരിടത്തൊരു പുഴയുണ്ട്).കഥാകൃത്ത്: പി.ടി. കുഞ്ഞുമുഹമ്മദ് (പരദേശി). ഛായാഗ്രാഹകന്‍: എം.ജെ. രാധാകൃഷ്ണന്‍ (അടയാളങ്ങള്‍). തിരക്കഥാകൃത്ത്: സത്യന്‍ അന്തിക്കാട് (വിനോദയാത്ര). ഗാനരചയിതാവ്: റഫീക്ക് അഹമ്മദ് (പ്രണയകാലം). ഗാനം: ഏതോ വിദൂരമാം..... നിഴലായ് ഇനിയും. സംഗീത സംവിധാനം: എം. ജയചന്ദ്രന്‍ (നിവേദ്യം). സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ (പശ്ചാത്തല സംഗീതം-ഒരേ കടല്‍). പിന്നണി ഗായകര്‍: വിജയ് യേശുദാസ്, ശ്വേത (കോലക്കുഴല്‍ വിളി കേട്ടോ രാധേ...-നിവേദ്യം). ചിത്രസംയോജകന്‍ :വിനോദ് സുകുമാരന്‍ (ഒരേ കടല്‍). കലാസംവിധായകന്‍ :രാജശേഖരന്‍ (നാല് പെണ്ണുങ്ങള്‍).ശബ്ദലേഖകന്‍: ടി. കൃഷ്ണനുണ്ണി (ഒറ്റക്കൈയന്‍). പ്രോസസിങ് ലബോറട്ടറി: പ്രസാദ് ഫിലിം ലാബ് (അടയാളങ്ങള്‍). മേക്കപ്പ് മാന്‍ :പട്ടണം റഷീദ് (പരദേശി). വസ്ത്രാലങ്കാരം: എസ്.ബി. സതീശന്‍ (നാല് പെണ്ണുങ്ങള്‍). ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: സീനത്ത് (ശ്വേതാമേനോന് വേണ്ടി-പരദേശി). കോറിയോഗ്രാഫര്‍: ബൃന്ദ (വിനോദയാത്ര).കലാമൂല്യമുള്ള ജനപ്രീതി നേടിയ ചിത്രം :കഥപറയുമ്പോള്‍. സംവിധായകന്‍: എം. മോഹനന്‍. നിര്‍മ്മാതാക്കള്‍: മുകേഷ്, ശ്രീനിവാസന്‍. നവാഗതസംവിധായകന്‍ :ബാബുതിരുവല്ല(തനിയെ). കുട്ടികളുടെ ചിത്രം :കളിയൊരുക്കം. സംവിധായകന്‍: സുനില്‍. നിര്‍മ്മാതാവ് :കെ.വി. ശ്രീധരന്‍.പരദേശി, വീരാളിപ്പട്ട്, അറബിക്കഥ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജഗതി ശ്രീകുമാറിന് പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചത്. പ്രത്യേക ജൂറി പരാമര്‍ശം- നടന്‍: ടി.ജി. രവി. ചിത്രങ്ങള്‍-അടയാളങ്ങള്‍, ഒറ്റക്കൈയന്‍. ഡോക്യുമെന്ററി: ബിഫോര്‍ ദ ബ്രഷ് ഡ്രോപ്‌സ്. സംവിധായകന്‍ :വിനോദ് മങ്കര. നിര്‍മ്മാതാവ്: എ.വി. അനൂപ്.

Monday, April 7, 2008

തമിഴില്‍ തരംഗം സ്രിഷ്ടിക്കാന്‍ വിക്രം, അശ്വര്യറായ്, അഭിഷേക് ബച്ചന്‍ , മണിരത്നം ടീം

പല പ്രമുഖ തമിഴ് നടന്‍മാരുടെയും ജീവിതാഭിലാഷമാണ് ഐശ്വര്യാറായ്‌ക്കൊപ്പം അഭിനയിക്കുക എന്നത്. ഒരുപാട്ടു സീനാണെങ്കില്‍ പോലും നടന്‍മാര്‍ ആ അവസരം ഒഴിവാക്കില്ല. തമിഴിലെ ഒന്നാംകിട നടന്‍ വിക്രമിന്റെ ആഗ്രഹവും ഇതൊക്കെത്തന്നെ. ആ മോഹമാണ് മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിലൂടെ യാഥാര്‍ഥ്യമാകുന്നത്. തീര്‍ന്നില്ല വിശേഷം. ഇതില്‍ ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനും വേഷമിടുന്നു. 'ഗുരു'വിനുശേഷം ഐശ്വര്യയെ നായികയാക്കി ചിത്രമെടുക്കാന്‍ മണിരത്‌നം നേരത്തേ തീരുമാനിച്ചിരുന്നു. അതിലേക്കാണ് വിക്രമിന്റെ വരവ്. മണിരത്‌നം ചിത്രത്തില്‍ വിക്രം അഭിനയിക്കുന്നത് ഇതാദ്യമാണ്.
ചിത്രം തമിഴിനുപുറമെ ഹിന്ദിയിലും ഇറക്കാനാണ് തീരുമാനം. ഇതില്‍ ഐശ്വര്യയുടെ നായകനാകുന്നത് മറ്റാരുമല്ല-ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ തന്നെ. അതിലും വിക്രമിന് റോളുണ്ടാകും. എ.ആര്‍.റഹ്മാന്റെ സംഗീതവും ഈ ചിത്രങ്ങളുടെപ്രത്യേകതയായിരിക്കും.

നടന്‍ ജഗദീഷ് സംവിധാനരംഗത്തേക്ക് കടക്കുന്നു.


നടന്‍ ജഗദീഷ് സംവിധാനരംഗത്തേക്ക് കടക്കുന്നു. മമ്മൂട്ടിയായിരിക്കും കന്നി സംരംഭത്തിലെ നായകന്‍. 'അനന്തഭദ്രം', 'ഛോട്ടാമുംബൈ' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയായിരുന്ന അജയ് ചന്ദ്രന്‍ നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു മുഴുനീള ഹാസ്യചിത്രമായിരിക്കുമെന്ന് മാത്രമാണ് ജഗദീഷ് തന്റെ സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം ജദഗീഷ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതുന്നതെന്നാണ് വിവരം. സമീപകാലത്തായി അഭിനയത്തിന് പുറമേ അവതാരകനെന്ന നിലയില്‍ ജഗദീഷ് ഏറെ തിളങ്ങിയിരുന്നു. ജഗദീഷിന്റെ കഥയിലാണ് 'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന സിനിമ പ്രിയദര്‍ശന്‍ ഒരുക്കിയത്. അധിപന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥയെഴുതിയ ജഗദീഷ് തന്നെയാണ് മണിമവത്തൂരിലെ ആയിരം ശിവരാത്രികള്‍ക്ക് സംഭാഷണം ഒരുക്കിയതും.

'ചക്കരമാവിന്‍ ചുവട്ടില്‍' ജയസൂര്യ


വി. എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്നി ആശംസ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ചക്കരമാവിന്‍ ചുവട്ടില്‍'. ജയസൂര്യ, രാജന്‍ പി. ദേവ്, കെ. പി. എ. സി. ലളിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജഗതിശ്രീകുമാര്‍, റിസബാവ, ഇന്ദ്രന്‍സ്, സ്ഫടികം ജോര്‍ജ്,ജയകൃഷ്ണന്‍, ധന്യാമാധവന്‍, പെരുമ്പാവൂര്‍ രശ്മി എന്നിവരാണ് മറ്റഭിനേതാക്കള്‍.ആര്‍. എച്ച്. അശോക് ഛായാഗ്രഹണവുംപി. സി. മോഹനന്‍ എഡിറ്റിംഗുംഏബ്രഹാം ലിങ്കണ്‍ വാര്‍ത്താവിതരണവും കൈകാര്യം ചെയ്യുന്നു. നിര്‍മ്മാണനിര്‍വ്വഹണം വിനോദ് പറവൂര്‍. ഇന്ദ്രന്‍സ് ജയന്‍ വസ്ത്രാലങ്കാരവും പുനലൂര്‍ രവി ചമയവുംസജിത് മുണ്ടാട് കലാസംവിധാനവും നിര്‍വഹിക്കുന്നു. കേരളത്തിന്റെപ്രകൃതി മനോഹരമായ ലൊക്കേഷനുകളില്‍ വച്ച്ചക്കരമാവിന്‍ ചുവട്ടില്‍ ചിത്രീകരിക്കുന്നു.

'കറന്‍സി' മുകേഷ്, ജയസൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു




ഇന്ത്യോ-സ്റ്റാര്‍ മൂവീ മാജിക്കിന്റെ ബാനറില്‍ നവാഗതനായ സ്വാതിഭാസ്‌ക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കറന്‍സി'യുടെ ചിത്രീകരണം ജൂലായില്‍ എറണാകുളത്ത് ആരംഭിക്കും. ബ്രിഡ്ജ്ഗില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുകേഷ്, ജയസൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ.ജയന്‍, സിദ്ധിഖ്, സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനൂപ് ചന്ദ്രന്‍, അനൂപ് മേനോന്‍, മച്ചാന്‍ വര്‍ഗ്ഗീസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഉത്തരേന്ത്യന്‍ മോഡലായ താര ജെയ്‌സി നായികയായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ പ്രശസ്ത താരം രേവതി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കും. കാശ്മീര്‍, ദുബായ്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്ന 'കറന്‍സി'യുടെ ഛായാഗ്രഹണം അഴകപ്പന്‍ നിര്‍വ്വഹിക്കുന്നു.

Saturday, April 5, 2008

Tuesday, April 1, 2008

"പറയാന്‍ മറന്നത്" വ്യത്യസ്തമായ പ്രമേയം

അരുണ്‍ ബാസ്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് "പറയാന്‍ മറന്നത്" വ്യത്യസ്തമായ പ്രമേയം കൊണ്‍ട്ഈ ചിത്രം ശ്രദ്ദിക്കപ്പെടുമെന്നതില്‍ സംശയമില്ല. ഒരു തയ്യല്‍ക്കാരന്‍ടെ ജീവിതത്തില്‍ അയാള്‍ക്ക് അനുഭവിക്കെണ്‍ടിവന്ന ദുരിതങളേയും കഷ്ടപ്പാടുകളേയും കുറിച്ചുള്ള കഥയാണ് ചിത്രം. ബിജുമേനൊനാണ് ഈ തയ്യല്‍ക്കാരന്‍ടെ വേഷം കൈകാര്യം ചെയ്യുന്നത്. ലക്ഷ്മി ശര്‍‍മ്മയാണ് ചിത്രത്തിലെ നായിക. കൂടാതെ മധുപാല്‍ , കെ പി സി ലളിത, ഗീത സലാം, തുടങിയവരുംചിത്രത്തില്‍ അണിനിരക്കുന്നു. നന്ദനാ ഫിലിംസിന്‍ടെ ബാനറില്‍ വി.സ് ഷീജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തിരക്കഥയിലൂടെ രഞിത്തും പ്രിഥ്വിരാജും വീണ്‍ടും ഒന്നിക്കുന്നു.

രഞിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയചിത്രമാണ് "തിരക്കഥ" ഇത്തവണ പ്രിഥ്വിരാജിനെയാണ് അദ്ദേഹം നായകനായി തെരഞെടുത്തിരിക്കുന്നത്. നന്ദന‍ം എന്ന ചിത്രത്തിനു ശേഷം രഞിത്തും പ്രിഥ്വിരാജും വീണ്‍ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്‍ട്. പ്രിഥ്വിരാജിനെ കൂടാതെ പ്രണയകാലം ഫെയിം അജ്മലും ചിത്രത്തില്‍ ഒരു പ്രധാനകഥാപത്രത്തെ അവതരിപ്പിക്കുന്നു. ഇവരെക്കൂടാതെ ജഗതി , സിദ്ദിക്ക് , നിഷാന്ത് സാഗര്‍ , തുടങിയവരും ചിത്രത്തില്‍അണിനിരക്കുന്നു. മെയ് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം വര്‍ണ്ണചിത്ര തീയേറ്ററുകളില്‍ എത്തിക്കുന്നു.