
Friday, November 21, 2008
Friday, October 31, 2008
Tuesday, September 30, 2008
Thursday, July 17, 2008
Thursday, May 15, 2008
"സുല്‍ത്താന്‍" വിനുമോഹന്‍ നായകന്‍
Thursday, May 8, 2008
Wednesday, May 7, 2008
പൃഥി സംവിധായകന്റെ റോളില്‍

(കര്റെസി: ടത്സ് മലയാളം)
Monday, May 5, 2008
അന്‍വര്‍ വീണ്ടും മോഹന്‍ലാലിനൊപ്പം


(കര്റെസി: ടത്സ് മലയാളം)
" പച്ചമരത്തണലില്‍ "മെയ് 9 ന് തിയേറ്ററുകളില്‍ എത്തുന്നു.

യെസ് യുവര്‍ ഓണര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശെഷം ശ്രീനിവാസനും പത്മപ്രിയയും വീണ്ടുംഒന്നിക്കുന്നു. " പച്ചമരത്തണലില്‍ " എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം മെയ് 9 ന് തിയേറ്ററുകളില്‍ എത്തുന്നു. ചിത്രത്തില്‍ ശ്രിനി ഒരു കാര്‍ട്ടൂണിസ്റ്റിന്‍ടെ വേഷത്തിലെത്തുന്നു. ഇവരെ കൂടാതെ ലാലു അലക്സ് , ലാല്‍ , സുരാജ് , ബിജുക്കുട്ടന്‍ , സൊന നായര്‍ , തുടങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്‍ടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ലിയൊ താണ്ടവൂസ് ആണ്, രേവതി കലാമന്ദിറിന്‍ടെ ബാനറില്‍ ജി സുരേഷ് കുമാര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.പിരമിഡ് സായിമിറ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നു.
Wednesday, April 30, 2008
നമ്പര്‍ വണ്‍ അണ്ണന്‍ തമ്പി തന്നെ

(കര്റെസി: ടത്സ് മലയാളം)
Monday, April 28, 2008
മിര ജസ്മിന്‍സ് മീരയ്ക്കായി മിന്നാമിന്നിക്കൂട്ടം കാത്തിരിക്കുന്നു

(കര്റെസി: വന്‍ ഇന്ടിയ്)
Tuesday, April 22, 2008
മീര ജാസ്‌മിന് വിലക്ക് ഏര്‍പ്പെടുത്തുന്നു

പ്രശസ്‌ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം മീര ജാസ്‌മിന് മലയാള ചലച്ചിത്ര ലോകത്ത് വിലക്ക്. താര സംഘടനയായ അമ്മയാണ് മീരയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.അമ്മ നിര്‍മ്മിയ്‌ക്കുന്ന താര പ്രളയ ചിത്രമായ ട്വന്റി 20യില്‍ അഭിനയിക്കുന്നതില്‍ നിന്നും മീര പിന്‍മാറിയ സാഹചര്യത്തിലാണ് മീരയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.മീരയും പുതുമുഖ താരമായ നരേനുമൊഴിച്ച മലയാള സിനിമാ ലോകത്തെ എല്ലാ താരങ്ങളും പ്രത്യക്ഷപ്പെടുന്ന ട്വന്റി 20യില്‍ നിന്നും മീരയുടെ പിന്‍മാറ്റം അപ്രതീക്ഷിതമായിരുന്നു. ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലകപ്പെട്ടതിനെ തുടര്‍ന്നാണ് ട്വന്റി 20യില്‍ നിന്നും താന്‍ പിന്‍മാറിയതെന്നാണ് മീരയുടെ വിശദീകരണം.എന്നാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയായ നയന്‍താര പോലും ട്വന്റി 20യില്‍ അഭിനയിച്ച സാഹചര്യത്തില്‍ മീരയുടെ പിന്‍മാറ്റം വിവാദത്തിന് തിരി കൊളുത്തുമെന്ന് ഉറപ്പായിരുന്നു.അതെ സമയം പ്രതിഫലമില്ലാതെ ട്വന്റി 20യില്‍ അഭിനയിക്കുന്നതില്‍ ഒട്ടേറെ താരങ്ങള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ താരങ്ങളുടെ കാള്‍ഷീറ്റ് സംബന്ധിച്ച വിവരങ്ങള്‍ സംഘടനയുടെ പക്കലുള്ളതിനാല്‍ ഇവര്‍ക്ക് ഒഴിഞ്ഞു മാറാന്‍ സാധ്യവുമല്ലായിരുന്നു. കമല്‍ സംവിധാനം ചെയ്യുന്ന മിന്നാമിന്നിക്കൂട്ടമാണ് മീരയുടെ അടുത്ത മലയാള ചിത്രം. താരത്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചിത്രത്തിന്റെ ഭാവി എന്താകുമെന്ന് വ്യക്തമായിട്ടില്ല.
(കര്റെസി: ടത്സ് മലയാളം)
Tuesday, April 15, 2008
കേണല്‍ മഹാദേവന്‍ കാര്‍ഗിലില്‍

(കെറെസി: വന്‍ ഐ-മ്ടിയ)
Friday, April 11, 2008
പിരമിഡ് സായ്മിറ തിയേറ്റര്‍ ലിമിറ്റഡ് റിലീസായ " ക്രേസി 4 , യു മി ഓര്‍ ഹം " കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി.

ഫനക്കുശേഷം കാജോള്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ " യു മി ഓര്‍ ഹം " കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തി. അജയ് ദേവകനാണ് ചിത്രത്തിലെ നായകന്‍.ചിത്രത്തിന്‍ടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അജയ് ദേവഗന്‍ തന്നെയാണ്.പിരമിഡ് സായ്മിറയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.
പുതുമുഖങളുടെ തെമ്മാടി പ്രാവ്.

'സ്വപ്നങ്ങളില്‍ ഹെയ്‌സല്‍ മേരി' ഭാമ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു

12 പുതുമുഖങളെ ഉള്‍പ്പെടുത്തിയുള്ള ജോണി ആന്‍ടണി ചിത്രം

Wednesday, April 9, 2008
മേജര്‍ രവിയും മോഹന്‍ലാലും വീണ്‍ടും ഒന്നിക്കുന്നു "കാര്‍ഗില്‍"

സംസ്ഥാന അവാര്‍ഡുകള്‍ 'അടയാളങ്ങള്‍' നേടി. 'പരദേശി'യിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. മീരാജാസ്മിന്‍ മികച്ച നടി


Monday, April 7, 2008
തമിഴില്‍ തരംഗം സ്രിഷ്ടിക്കാന്‍ വിക്രം, അശ്വര്യറായ്, അഭിഷേക് ബച്ചന്‍ , മണിരത്നം ടീം

ചിത്രം തമിഴിനുപുറമെ ഹിന്ദിയിലും ഇറക്കാനാണ് തീരുമാനം. ഇതില്‍ ഐശ്വര്യയുടെ നായകനാകുന്നത് മറ്റാരുമല്ല-ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ തന്നെ. അതിലും വിക്രമിന് റോളുണ്ടാകും. എ.ആര്‍.റഹ്മാന്റെ സംഗീതവും ഈ ചിത്രങ്ങളുടെപ്രത്യേകതയായിരിക്കും.
നടന്‍ ജഗദീഷ് സംവിധാനരംഗത്തേക്ക് കടക്കുന്നു.

നടന്‍ ജഗദീഷ് സംവിധാനരംഗത്തേക്ക് കടക്കുന്നു. മമ്മൂട്ടിയായിരിക്കും കന്നി സംരംഭത്തിലെ നായകന്‍. 'അനന്തഭദ്രം', 'ഛോട്ടാമുംബൈ' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയായിരുന്ന അജയ് ചന്ദ്രന്‍ നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു മുഴുനീള ഹാസ്യചിത്രമായിരിക്കുമെന്ന് മാത്രമാണ് ജഗദീഷ് തന്റെ സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം ജദഗീഷ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതുന്നതെന്നാണ് വിവരം. സമീപകാലത്തായി അഭിനയത്തിന് പുറമേ അവതാരകനെന്ന നിലയില്‍ ജഗദീഷ് ഏറെ തിളങ്ങിയിരുന്നു. ജഗദീഷിന്റെ കഥയിലാണ് 'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന സിനിമ പ്രിയദര്‍ശന്‍ ഒരുക്കിയത്. അധിപന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥയെഴുതിയ ജഗദീഷ് തന്നെയാണ് മണിമവത്തൂരിലെ ആയിരം ശിവരാത്രികള്‍ക്ക് സംഭാഷണം ഒരുക്കിയതും.
'ചക്കരമാവിന്‍ ചുവട്ടില്‍' ജയസൂര്യ

വി. എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്നി ആശംസ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ചക്കരമാവിന്‍ ചുവട്ടില്‍'. ജയസൂര്യ, രാജന്‍ പി. ദേവ്, കെ. പി. എ. സി. ലളിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജഗതിശ്രീകുമാര്‍, റിസബാവ, ഇന്ദ്രന്‍സ്, സ്ഫടികം ജോര്‍ജ്,ജയകൃഷ്ണന്‍, ധന്യാമാധവന്‍, പെരുമ്പാവൂര്‍ രശ്മി എന്നിവരാണ് മറ്റഭിനേതാക്കള്‍.ആര്‍. എച്ച്. അശോക് ഛായാഗ്രഹണവുംപി. സി. മോഹനന്‍ എഡിറ്റിംഗുംഏബ്രഹാം ലിങ്കണ്‍ വാര്‍ത്താവിതരണവും കൈകാര്യം ചെയ്യുന്നു. നിര്‍മ്മാണനിര്‍വ്വഹണം വിനോദ് പറവൂര്‍. ഇന്ദ്രന്‍സ് ജയന്‍ വസ്ത്രാലങ്കാരവും പുനലൂര്‍ രവി ചമയവുംസജിത് മുണ്ടാട് കലാസംവിധാനവും നിര്‍വഹിക്കുന്നു. കേരളത്തിന്റെപ്രകൃതി മനോഹരമായ ലൊക്കേഷനുകളില്‍ വച്ച്ചക്കരമാവിന്‍ ചുവട്ടില്‍ ചിത്രീകരിക്കുന്നു.
'കറന്‍സി' മുകേഷ്, ജയസൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ഇന്ത്യോ-സ്റ്റാര്‍ മൂവീ മാജിക്കിന്റെ ബാനറില്‍ നവാഗതനായ സ്വാതിഭാസ്‌ക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കറന്‍സി'യുടെ ചിത്രീകരണം ജൂലായില്‍ എറണാകുളത്ത് ആരംഭിക്കും. ബ്രിഡ്ജ്ഗില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുകേഷ്, ജയസൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ.ജയന്‍, സിദ്ധിഖ്, സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനൂപ് ചന്ദ്രന്‍, അനൂപ് മേനോന്‍, മച്ചാന്‍ വര്‍ഗ്ഗീസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഉത്തരേന്ത്യന്‍ മോഡലായ താര ജെയ്‌സി നായികയായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ പ്രശസ്ത താരം രേവതി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കും. കാശ്മീര്‍, ദുബായ്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്ന 'കറന്‍സി'യുടെ ഛായാഗ്രഹണം അഴകപ്പന്‍ നിര്‍വ്വഹിക്കുന്നു.
Subscribe to:
Posts (Atom)