(കര്റെസി: ടത്സ് മലയാളം)
Wednesday, April 30, 2008
നമ്പര്‍ വണ്‍ അണ്ണന്‍ തമ്പി തന്നെ
വിഷു ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മമ്മൂട്ടി അന്‍വര്‍ റഷീദ് ടീമിന്റെ അണ്ണന്‍ തമ്പി മെഗാ ഹിറ്റിലേയ്ക്ക് കുതിക്കുന്നു. ആദ്യആഴ്ചകളിലെ കളക്ഷനില്‍ സര്‍വകാല റെക്കോര്‍ഡാണ് മമ്മൂട്ടി ഡബിള്‍റോളില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം നേടിയത്.ആദ്യത്തെ എട്ട് ദിവസങ്ങളില്‍ നിന്ന് മൂന്ന് കോടി രൂപയാണ് ഈ മമ്മൂട്ടിച്ചിത്രം ഗ്രോസ് കളക്ഷന്‍ നേടിയത്. മലപ്പുറത്തെ ഒരു തീയേറ്ററില്‍ ആദ്യദിനം വെളുപ്പിനെ 3.55ന് ഷോ തുടങ്ങിയും അണ്ണന്‍ തമ്പി ചരിത്രം സൃഷ്ടിച്ചു.ആദ്യത്തെ ആരവങ്ങള്‍ക്കു ശേഷം കളക്ഷനില്‍ ക്രമമായ കുറവ് നേരിടുന്ന ഇന്നത്തെ ചിന്താവിഷയമാണ് രണ്ടാം സ്ഥാനത്ത്. സത്യന്‍ അന്തിക്കാടിന്റെ ഈ മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസ് ഹിറ്റാകില്ലെന്നാണ് സൂചന. നഗരങ്ങളില്‍ ഇപ്പോഴും തിരക്കുണ്ടെങ്കിലും ചിത്രത്തെക്കുറിച്ച് കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്ക് പോലും നല്ല അഭിപ്രായമല്ല.ആശീര്‍വാദ് ഫിലിംസിന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ ബലത്തില്‍ കുറച്ചു കാലം കൂടി ചിത്രം പിടിച്ചു നിന്നേക്കാം. എങ്കിലും രസതന്ത്രം, വിനോദയാത്ര എന്നീ ചിത്രങ്ങള്‍ നേടിയ കളക്ഷന്‍ നിലനിര്‍ത്താന്‍ ഈ ചിത്രത്തിന് കഴിയുമെന്ന് തോന്നുന്നില്ല.മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ദിലീപിന്റെ മുല്ലയാണ്. ദിലീപിന്റെ കോമഡി രംഗങ്ങള്‍ ഇല്ലാത്തത് ചിത്രത്തെക്കുറിച്ചുളള പ്രതീക്ഷ തെറ്റിച്ചിട്ടുണ്ട്. വിദ്യാസാഗറിന്റെ മികച്ച ഗാനങ്ങള്‍ ചിത്രത്തിന്റെ വിജയത്തെ സഹായിക്കുന്നുണ്ട്. മുല്ല ആവറേജ് ഹിറ്റാകുമെന്നാണ് തീയേറ്റര്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
Subscribe to:
Post Comments (Atom)
No comments:
Post a Comment