
ഇന്ത്യോ-സ്റ്റാര്‍ മൂവീ മാജിക്കിന്റെ ബാനറില്‍ നവാഗതനായ സ്വാതിഭാസ്‌ക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കറന്‍സി'യുടെ ചിത്രീകരണം ജൂലായില്‍ എറണാകുളത്ത് ആരംഭിക്കും. ബ്രിഡ്ജ്ഗില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുകേഷ്, ജയസൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ.ജയന്‍, സിദ്ധിഖ്, സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനൂപ് ചന്ദ്രന്‍, അനൂപ് മേനോന്‍, മച്ചാന്‍ വര്‍ഗ്ഗീസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഉത്തരേന്ത്യന്‍ മോഡലായ താര ജെയ്‌സി നായികയായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ പ്രശസ്ത താരം രേവതി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കും. കാശ്മീര്‍, ദുബായ്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്ന 'കറന്‍സി'യുടെ ഛായാഗ്രഹണം അഴകപ്പന്‍ നിര്‍വ്വഹിക്കുന്നു.
No comments:
Post a Comment