Wednesday, April 9, 2008
സംസ്ഥാന അവാര്‍ഡുകള്‍ 'അടയാളങ്ങള്‍' നേടി. 'പരദേശി'യിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. മീരാജാസ്മിന്‍ മികച്ച നടി
എം.ജി.ശശി സംവിധാനം ചെയ്ത 'അടയാളങ്ങള്‍' മികച്ച കഥാചിത്രം. സംവിധാനത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ 'അടയാളങ്ങള്‍' നേടി. 'പരദേശി'യിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. മീരാജാസ്മിന്‍ മികച്ച നടിയും. 'ഒരേ കടലി'ലെ അഭിനയമാണ് മീരയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തതെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ. ബേബി പത്രലേഖകരോട് പറഞ്ഞു. പ്രത്യേക ജൂറി അവാര്‍ഡ് ജഗതി ശ്രീകുമാറിനും ലഭിച്ചു.മികച്ച രണ്ടാമത്തെ കഥാചിത്രം: ഒരേകടല്‍, സംവിധായകന്‍: ശ്യാമപ്രസാദ്. നിര്‍മ്മാതാവ്: എന്‍.ബി. വിന്ധ്യന്‍. രണ്ടാമത്തെ നടന്‍: മുരളി. (വീരാളിപ്പട്ട്, പ്രണയകാലം). രണ്ടാമത്തെ നടി: ലക്ഷ്മി ഗോപാലസ്വാമി (തനിയെ), മികച്ച ബാലതാരം: ജയശ്രീ ശിവദാസ് (ഒരിടത്തൊരു പുഴയുണ്ട്).കഥാകൃത്ത്: പി.ടി. കുഞ്ഞുമുഹമ്മദ് (പരദേശി). ഛായാഗ്രാഹകന്‍: എം.ജെ. രാധാകൃഷ്ണന്‍ (അടയാളങ്ങള്‍). തിരക്കഥാകൃത്ത്: സത്യന്‍ അന്തിക്കാട് (വിനോദയാത്ര). ഗാനരചയിതാവ്: റഫീക്ക് അഹമ്മദ് (പ്രണയകാലം). ഗാനം: ഏതോ വിദൂരമാം..... നിഴലായ് ഇനിയും. സംഗീത സംവിധാനം: എം. ജയചന്ദ്രന്‍ (നിവേദ്യം). സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ (പശ്ചാത്തല സംഗീതം-ഒരേ കടല്‍). പിന്നണി ഗായകര്‍: വിജയ് യേശുദാസ്, ശ്വേത (കോലക്കുഴല്‍ വിളി കേട്ടോ രാധേ...-നിവേദ്യം). ചിത്രസംയോജകന്‍ :വിനോദ് സുകുമാരന്‍ (ഒരേ കടല്‍). കലാസംവിധായകന്‍ :രാജശേഖരന്‍ (നാല് പെണ്ണുങ്ങള്‍).ശബ്ദലേഖകന്‍: ടി. കൃഷ്ണനുണ്ണി (ഒറ്റക്കൈയന്‍). പ്രോസസിങ് ലബോറട്ടറി: പ്രസാദ് ഫിലിം ലാബ് (അടയാളങ്ങള്‍). മേക്കപ്പ് മാന്‍ :പട്ടണം റഷീദ് (പരദേശി). വസ്ത്രാലങ്കാരം: എസ്.ബി. സതീശന്‍ (നാല് പെണ്ണുങ്ങള്‍). ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: സീനത്ത് (ശ്വേതാമേനോന് വേണ്ടി-പരദേശി). കോറിയോഗ്രാഫര്‍: ബൃന്ദ (വിനോദയാത്ര).കലാമൂല്യമുള്ള ജനപ്രീതി നേടിയ ചിത്രം :കഥപറയുമ്പോള്‍. സംവിധായകന്‍: എം. മോഹനന്‍. നിര്‍മ്മാതാക്കള്‍: മുകേഷ്, ശ്രീനിവാസന്‍. നവാഗതസംവിധായകന്‍ :ബാബുതിരുവല്ല(തനിയെ). കുട്ടികളുടെ ചിത്രം :കളിയൊരുക്കം. സംവിധായകന്‍: സുനില്‍. നിര്‍മ്മാതാവ് :കെ.വി. ശ്രീധരന്‍.പരദേശി, വീരാളിപ്പട്ട്, അറബിക്കഥ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജഗതി ശ്രീകുമാറിന് പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചത്. പ്രത്യേക ജൂറി പരാമര്‍ശം- നടന്‍: ടി.ജി. രവി. ചിത്രങ്ങള്‍-അടയാളങ്ങള്‍, ഒറ്റക്കൈയന്‍. ഡോക്യുമെന്ററി: ബിഫോര്‍ ദ ബ്രഷ് ഡ്രോപ്‌സ്. സംവിധായകന്‍ :വിനോദ് മങ്കര. നിര്‍മ്മാതാവ്: എ.വി. അനൂപ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment