(കെറെസി: വന്‍ ഐ-മ്ടിയ)
Tuesday, April 15, 2008
കേണല്‍ മഹാദേവന്‍ കാര്‍ഗിലില്‍
മേജര്‍ മഹാദേവന്‍. കീര്‍ത്തി ചക്രയിലൂടെ മലയാളികളെ ത്രസിപ്പിച്ച രാജ്യസ്നേഹിയായ പട്ടാള ഓഫീസര്‍. മോഹന്‍ലാലിന്റെ ഈ ജനപ്രിയ വേഷം തന്നെയാണ് കീര്‍ത്തി ചക്രയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ ചിത്രീകരിക്കുന്ന കാര്‍ഗിലിലും നായകന്‍. ഇവിടെ മേജര്‍ മഹാദേവന്‍ കേണല്‍ മഹാദേവനാണ്.കാര്‍ഗില്‍ യുദ്ധത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ചിത്രീകരിക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം. കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മേജര്‍ രവി തന്നെ. സൈനിക രഹസ്യങ്ങളുടെ നമുക്കറിയാത്ത ഉളളറകള്‍ ഈ ചിത്രത്തില്‍ സ്പര്‍ശിക്കപ്പെടുന്ന കാര്യം ഉറപ്പാണ്. കാര്‍ഗിലിനെ ആവേശത്തോടെ കാത്തിരിക്കാന്‍ കാണികളെ പ്രേരിപ്പിക്കുന്നതും ഈ പ്രതീക്ഷയാണ്.പാകിസ്താന്‍ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ ആക്രമിച്ച് കയ്യടക്കിയതും ഇന്ത്യ അത് തിരിച്ചു പിടിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. മേജര്‍ മഹാദേവനാണ് അതിന് നേതൃത്വം കൊടുക്കുന്നത്.കാര്‍ഗിലില്‍ തന്നെയാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. ഹിമാലയത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സൈനിക ക്യാമ്പാണ് കാര്‍ഗില്‍. 1971ലെ യുദ്ധത്തില്‍ ഇന്ത്യ ആക്രമിച്ച് കീഴടക്കിയ പ്രദേശം. അന്ന് -17 ഡിഗ്രി തണുപ്പില്‍ അര്‍ദ്ധരാത്രിയാണ് ഇന്ത്യന്‍ സൈന്യം ഈ പ്രദേശത്ത് ആക്രമണം നടത്തുകയും പാക് സൈന്യത്തെ തുരത്തുകയും ചെയ്തത്. ഇന്ത്യയുടെ യുദ്ധ ചരിത്രത്തില്‍ ഏറ്റവും ആവേശം ഉണര്‍ത്തുന്ന സ്മരണയാണ് 1971ലെ കാര്‍ഗിലില്‍ നേടിയ വിജയം.
Subscribe to:
Post Comments (Atom)
1 comment:
hi
this story is taken from Thatsmalayalam - this is the story link http://thatsmalayalam.oneindia.in/movies/news/2008/04/14/kargil-mohanlal-military-colonel-mahadevan-1.html
please give courtesy in the article with a link. to our story.
regards
P V Harikrishnan
Senior Editor, www.thatsmalayalam.com, www.oneindia.in
Post a Comment